വയനാട് ജില്ലയില്‍ 68 പേര്‍ക്ക് കൂടി കോവിഡ് ;ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് – 5.15

 

വയനാട് ജില്ലയില്‍ ഇന്ന് (19.12.21) 68 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.സക്കീന അറിയിച്ചു. 174 പേര്‍ രോഗമുക്തി നേടി. എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 5.15 ആണ്. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 134663 ആയി.132974 പേര്‍ രോഗമുക്തരായി. നിലവില്‍ 940 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 878 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. പുതുതായി നിരീക്ഷണത്തിലായ 888 പേര്‍ ഉള്‍പ്പെടെ ആകെ 10318 പേര്‍ നിലവില്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയില്‍ നിന്ന് 386 സാമ്പിളുകള്‍ ഇന്ന് പരിശോധനയ്ക്ക് അയച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

*രോഗം സ്ഥിരീകരിച്ചവര്‍*

മുള്ളൻകൊല്ലി 14, പുൽപ്പള്ളി 11, ബത്തേരി 9, മുട്ടിൽ 7, കൽപ്പറ്റ 6, എടവക, കണിയാമ്പറ്റ, നെന്മേനി 4 വീതം, പൂതാടി, മേപ്പാടി 2 വീതം, മാനന്തവാടി, മീനങ്ങാടി, അമ്പലവയൽ, നൂൽപ്പുഴ, വൈത്തിരി ഒരോരുത്തർക്കുമാണ് സമ്പർക്കത്തിലൂടെ രോഗം സ്‌ഥിരീകരിച്ചത്‌.