Headlines

Webdesk

കോഴിക്കോട് യുവാവ് കടലിൽ മുങ്ങി മരിച്ചു

  കോഴിക്കോട്: വെസ്റ്റ്ഹിൽ ഭട്ട് റോഡ് ബീച്ചിൽ പാർക്കിന് സമീപം യുവാവ് കടലിൽ മുങ്ങി മരിച്ചു. തുമ്പിരുമ്പ് പറമ്പിൽ ശോഭിനാഥിന്റെ മകൻ സായൂജ് (23) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ എട്ടരയോടെയായിരുന്നു അപകടം. മത്സ്യബന്ധനത്തിനിറങ്ങിയതായിരുന്നു. സായൂജ് മുങ്ങിത്താഴുന്നത് കണ്ട പരിസരവാസിയായ ധനേഷ് കടലിലിറങ്ങിയെങ്കിലും  രക്ഷിക്കാനായില്ല. പിന്നീട് ഫയർഫോഴ്‌സും കോസ്റ്റൽ പൊലീസും മത്സ്യതൊഴിലാളികളും നടത്തിയ തിരച്ചിലിൽ വൈകീട്ട് 3.15ഓടെയാണ് മൃതദേഹം കണ്ടെത്തിയത്.

Read More

പുതിയ ഫീച്ചറുമായി വാട്ട്‌സ് ആപ്പ്; പ്രൊഫൈൽ ഫോട്ടോയും മറച്ചുവയ്ക്കാം

  വാട്ട്‌സ് ആപ്പ് തിരഞ്ഞെടുത്ത് വിസ്മയിപ്പിച്ച് വീണ്ടും പുതിയൊരു ഫീച്ചർ അവതരിപ്പിക്കുന്നു. പ്രൊഫൈൽ ചിത്രം, ലാസ്റ്റ് സീൻ എന്നിവ നിങ്ങൾക്ക് മറയ്‌ക്കേണ്ടവരിൽ നിന്ന് മറച്ചുപിടിക്കാനുള്ള സൗകര്യമാണ് വാട്ട്‌സ് ആപ്പ്. എല്ലാവർക്കും പ്രൊഫൈൽ ഫോട്ടോ കാണാം, അല്ലെങ്കിൽ കോൺടാക്‌റ്റിൽ ഉള്ളവർക്ക് മാത്രം- ഈ രണ്ട് ഓപ്ഷനുകളാണ് നിലവിൽ വാട്ട്‌സ് ആപ്പ് ഉപഭോക്താക്കൾക്ക് ഉള്ളത്. എന്നാൽ ചില പ്രത്യേക കോൺടാക്റ്റ് ലിസ്റ്റുകൾ മാറ്റി നിർത്തി ചിലർക്ക് മാത്രം കാണാൻ കഴിയുന്ന രീതിയിൽ പ്രൊഫൈൽ ഫോട്ടോ അപ്ഡേറ്റ് ചെയ്യാൻ സാധിക്കുമെന്നാണ് റിപ്പോർട്ട്….

Read More

വിവാഹ ശേഷം ഭര്‍ത്താവ് ഗള്‍ഫിലേക്ക് മടങ്ങി; സന്ദേശങ്ങള്‍ക്ക് മറുപടിയില്ല: ഭാര്യ ആത്മഹത്യ ചെയ്തു

  ഹൈദരാബാദ്: വിവാഹ ശേഷം ഗള്‍ഫിലേക്ക് പോയ ഭര്‍ത്താവിന് അയച്ച സന്ദേശങ്ങളില്‍ മറുപടി ലഭിക്കാത്തതിനെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്തു. 24-കാരിയായ നവവധു ഖനേജ ഫാത്തിമയാണ് ഹൈദരാബാദിലെ ചന്ദന നഗറിലെ ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങിമരിച്ചത്. സൗദി അറേബ്യയില്‍ റിസര്‍ച്ച് അനലിസ്റ്റായ സയ്യിദ് ഹമീദുമായി കഴിഞ്ഞ ജൂലൈ മാസത്തിലാണ് ഫാത്തിമയുടെ വിവാഹം നടന്നത്. വിവാഹത്തിന് ശേഷം രണ്ട് മാസം കഴിഞ്ഞ് ഇയാള്‍ സൗദിയിലേക്ക് മടങ്ങി. എന്നാല്‍ അതിന് ശേഷം ഇയാള്‍ ഭാര്യയുമായി ബന്ധപ്പെട്ടില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. അയച്ച ഒരു…

Read More

പ്രഭാത വാർത്തകൾ

  🔳സ്ത്രീകളുടെ വിവാഹപ്രായം ഉയര്‍ത്താനുള്ള ബില്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിച്ചേക്കില്ല. പാര്‍ലമെന്റിലെ ഇരു സഭകളുടെയും അജണ്ടയില്‍ ബില്‍ അവതരണം ഇന്നലെ വൈകിവരെ ഉള്‍പ്പെടുത്തിയിട്ടില്ല. അവതരിപ്പിക്കണമെന്ന് ഇന്ന് രാവിലെ തീരുമാനിക്കുകയാണെങ്കില്‍ അധിക അജണ്ടയായി ബില്ല് കൊണ്ടുവരാന്‍ സാധിക്കും. അതേസമയം ബില്ലില്‍ എന്ത് നിലപാട് എടുക്കണമെന്നതില്‍ കോണ്‍ഗ്രസ്സില്‍ ആശയഭിന്നത തുടരുകയാണ്. വിവാഹപ്രായം ഉയര്‍ത്തുന്നതിനോട് യോജിപ്പെന്നാണ് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് പി ചിദംബരത്തിന്റെ നിലപാട്. ബില്ല് തള്ളിക്കളയുന്ന നിലപാടായിരുന്നു എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ സ്വീകരിച്ചത്. 🔳ലിംഗ സമത്വം ഉറപ്പാക്കാന്‍…

Read More

മൂന്നടിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്: തകർപ്പൻ ജയം

ഐ.എസ്.എല്ലിൽ പോയിന്റ് ടേബിളിൽ മുന്നിലുള്ള മുംബൈ സിറ്റി എഫ്‌സിയെ തകർത്ത് കേരളബ്ലാസ്റ്റേഴ്‌സിന്റെ ഗംഭീര തിരിച്ചുവരവ്. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്‌സ് മുംബൈ സിറ്റിയെ തകർത്തത്. തോൽവിക്കിടയിലും മൗർട്ടാഡ ഫാൾ ചുവപ്പ്കാർഡ് കണ്ട് പുറത്തായതും മുംബൈക്ക് ക്ഷീണമായി. ഈ സീസണിൽ ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാം ജയമാണിത്. സഹൽ അബ്ദുൽ സമദ്, അൽവാരോ വാസ്‌ക്വസ്, ജോർജ് പെരെയ്‌ര ദയസ് എന്നിവരാണ് ബ്ലാസ്റ്റേഴ്‌സിനായി ഗോളുകൾ നേടിയത്. 27ാം മിനുറ്റിൽ സഹലാണ് ഗോളിന് തുടക്കമിട്ടത്. രണ്ടാം പകുതിക്ക് ശേഷം രണ്ട് ഗോളുകൾ കൂടി അടുത്തടുത്ത്…

Read More

ആലപ്പുഴയിലെ ഇരട്ട കൊലപാതകം; നാളെ സര്‍വ്വകക്ഷി യോഗം: മന്ത്രിമാര്‍ അടക്കമുള്ളവര്‍ പങ്കെടുക്കും

ഇരട്ട കൊലപാതകം നടന്ന ആലപ്പുഴയില്‍ സമാധാനാന്തരീക്ഷം വീണ്ടെടുക്കാന്‍ കളക്ടര്‍ സര്‍വ്വകക്ഷി യോഗം വിളിച്ചു. വൈകിട്ട് മൂന്നു മണിക്കാണ് സമാധാന യോഗം. കളക്ടറേറ്റില്‍ നടക്കുന്ന യോഗത്തില്‍ മന്ത്രിമാര്‍ പങ്കെടുക്കും. കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ ജില്ലയില്‍ നിരോധനാജ്ഞ തുടരുകയാണ്. സംസ്ഥാനത്തുടനീളം ജാഗ്രതാ നിര്‍ദേശമുണ്ട്. 12 മണിക്കൂറിനിടെയാണ് ആലപ്പുഴയെ നടുക്കിയ രണ്ട് കൊലപാതകങ്ങള്‍ നടന്നത്. ശനിയാഴ്ച രാത്രി എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനാണ് ആദ്യ കൊല്ലപ്പെട്ടത്. ഇന്നു രാവിലെ ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസനും കൊല്ലപ്പെട്ടു. സംഘര്‍ഷ സാധ്യത…

Read More

ആലപ്പുഴയിലെ ഇരട്ട കൊലപാതകം: സംസ്ഥാനത്തോട് കേന്ദ്രം റിപ്പോർട്ട് തേടും

ആലപ്പുഴ കൊലപാതകങ്ങളില്‍ സംസ്ഥാനത്തോട് കേന്ദ്ര സര്‍ക്കാര്‍ റിപ്പോര്‍ട്ട് തേടും. പ്രാഥമിക റിപ്പോര്‍ട്ട് ഗവര്‍ണ്ണറോട് അടിയന്തരമായി ആവശ്യപ്പെടുമെന്നാണ് വിവരം. കേരളത്തില്‍ ഗുരുതര ക്രമസമാധാന പ്രശ്‌നമുണ്ടെന്നാണ് കേന്ദ്ര ആഭ്യന്തരവകുപ്പിന്റെ വിലയിരുത്തല്‍. പിണറായി സര്‍ക്കാരിന് കീഴില്‍ കേരളത്തില്‍ ക്രമസമാധാനം തകര്‍ന്നെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ ആരോപിച്ചു. ഒന്നരമാസത്തിനിടെ മൂന്ന് കൊലപാതകങ്ങളാണ് സംസ്ഥാനത്ത് നടന്നത്. പാലക്കാട് സംഭവത്തിനുശേഷം ജാഗ്രതാ നിര്‍ദേശമുണ്ടായെങ്കിലും മുന്‍ കരുതല്‍ സ്വീകരിച്ചില്ല. അക്രമങ്ങള്‍ തടയുന്നതില്‍ പോലീസിന്റെ ഭാഗത്ത് ഗുരുതര വീഴ്ചയെന്ന വ്യാപക വിമര്‍ശനം ഉയരുന്നുണ്ട്. ഇതിനു പിന്നാലെയാണ്…

Read More

വലിയങ്ങാടിയിൽ ഫുഡ് സ്ട്രീറ്റ് ഒരുക്കുമെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്

ഫുഡ് ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനായി കോഴിക്കോട് വലിയങ്ങാടിയിൽ ഫുഡ് സ്ട്രീറ്റ് ഒരുക്കുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. സഞ്ചാരികൾക്ക് പ്രദേശത്തിന്റെ പ്രത്യേകതകളുള്ള ഭക്ഷണങ്ങൾ കഴിക്കാനുള്ള സ്ട്രീറ്റ് സംവിധാനമായിരിക്കുമിതെന്നും അടുത്ത വർഷം ആദ്യത്തോടെ ഇത് സാധ്യമാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട് കോർപറേഷൻ നവീകരിച്ച പാളയം സബ്‌ വേ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.   കോഴിക്കോട്ടെ ഓരോ പൗരന്റെയും ആഗ്രഹമാണ് സബ് വേ തുറന്നതിലൂടെ കോർപ്പറേഷൻ യാഥാർത്ഥ്യമാക്കിയത്. കോർപ്പറേഷൻ ഒട്ടേറെ വികസന പ്രവർത്തനങ്ങളുമായി മുന്നോട്ട് പോവുകയാണ്….

Read More

വടകര താലൂക്ക് ഓഫീസ് നാളെ മുതൽ പ്രവർത്തിക്കും 

  തീപിടുത്തത്തെ തുടർന്ന് നാശ നഷ്ടം നേരിട്ട വടകര താലൂക്ക് ഓഫീസിന്റെ പ്രവർത്തനം നാളെ (ഡിസംബർ 20) മുതൽ താൽക്കാലികമായി അടുത്തുള്ള വടകര സബ് ട്രഷറി ഓഫീസ് പ്രവർത്തിച്ചു വരുന്ന കെട്ടിടത്തിൽ ആരംഭിക്കുമെന്ന് തഹസിൽദാർ അറിയിച്ചു. പൊതുജനങ്ങൾക്ക് നേരത്തെ നൽകിയിട്ടുളള അപേക്ഷകളിലെ നടപടികളെക്കുറിച്ചറിയാൻ ഹെൽപ് ഡെസ്കും ആരംഭിച്ചിട്ടുണ്ട്. ഹെൽപ്പ് ഡെസ്ക് താലൂക്ക് ഓഫീസ് ഇലക്ഷൻ വിഭാഗത്തിലാണ് പ്രവർത്തിക്കുക. ഹെൽപ്പ് ഡെസ്കിൽ നേരിട്ടോ 0496 2513480 എന്ന ഫോൺ നമ്പറിലോ അന്വേഷണം നടത്താം. ഹെൽപ്പ് ഡെസ്ക് എല്ലാ ദിവസവും…

Read More

മണിയൻപിള്ള രാജുവും ശ്വേതാമേനോനും അമ്മ വൈസ് പ്രസിഡൻറ്, നിവിൻ പോളിയും ആശാ ശരത്തും തോറ്റു

താരസംഘടനയായ അമ്മയുടെ ഭരണസമിതി തെരഞ്ഞെടുപ്പിൽ വൈസ് പ്രസിഡൻറ് സ്ഥാനത്തേക്ക് മത്സരിച്ച മണിയൻപിള്ള രാജുവും ശ്വേതാമേനോനും വിജയിച്ചു, ആശാ ശരത്ത് പരാജയപ്പെട്ടു. ബാബുരാജ്, ലാൽ, ലെന, മഞ്ജു പിള്ള, രചന നാരായണൻകുട്ടി, സുധീർ കരമന, സുരഭി ലക്ഷ്മി, ടിനി ടോം, ടോവിനോ തോമസ്, ഉണ്ണി മുകുന്ദൻ, വിജയ് ബാബു എന്നിവർ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. നിവിൻ പോളി, ഹണി റോസ്, നാസർ ലത്തീഫ് എന്നിവർ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. സ്ത്രീ സുരക്ഷയ്ക്ക് പ്രാമുഖ്യം നൽകി താരസംഘടനയായ അമ്മ നിയമാവലി പുതുക്കിയിട്ടുണ്ട്….

Read More