Headlines

Webdesk

ആലപ്പുഴ കൊലപാതകങ്ങളിൽ സർക്കാരിനെതിരെ വി ഡി സതീശൻ

  ആലപ്പുഴയിലെ കൊലപാതകങ്ങളിൽ സർക്കാരിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കഴിഞ്ഞ കുറേ നാളുകളായി സോഷ്യൽ എൻജിനീയറിംഗ് എന്ന ഓമനപ്പേര് നൽകി കേരളത്തിന്റെ മുഖ്യമന്ത്രി നടത്തുന്ന വർഗീയ പ്രീണനങ്ങളുടെ ബാക്കിപത്രമാണ് ഈ കൊലപാതകങ്ങളെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. കേരളത്തെ ഞെട്ടിക്കുന്ന ദൗർഭാഗ്യകരമായ രണ്ട് കൊലപാതകങ്ങളാണ് നടന്നത്. വർഗീയമായ ചേരിതിരിവുണ്ടാക്കാനായി ശത്രുക്കളാണെങ്കിലും പരസ്പരം പാലൂട്ടി വളർത്തുന്ന രണ്ട് ശത്രുക്കൾ തമ്മിളുള്ള കൊലപാതകമാണ് നടന്നതെന്നും സതീശൻ പറഞ്ഞു രമ്യ ഹരിദാസ് എംപിക്ക് ഭീഷണികളുണ്ടായിട്ട് പോലും പോലീസ് പ്രൊട്ടക്ഷൻ…

Read More

മലപ്പുറത്ത് ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു

മലപ്പുറം ആനക്കയം വള്ളിക്കാപ്പറ്റയിൽ ഓട്ടോ റിക്ഷ മറിഞ്ഞ് ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. കുട്ടികളടക്കം നാല് പേർക്ക് പരുക്കേറ്റു. പൂവത്തിക്കൽ ഖൈറുന്നീസ(46), സഹോദരൻ ഉസ്മാൻ(36), ഭാര്യ സുലൈഖ(33) എന്നിവരാണ് മരിച്ചത് ഓട്ടോ ഡ്രൈവർ അസൻകുട്ടി, ഉസ്മാന്റെയും സഹോദരിയുടെയും മൂന്ന് കുട്ടികൾ എന്നിവർക്കാണ് പരുക്കേറ്റത്. നിയന്ത്രണം വിട്ട ഓട്ടോറിക്ഷ നാൽപത് അടി ഉയരത്തിൽ നിന്ന് താഴേക്ക് മറിയുകയായിരുന്നു.

Read More

ഒമിക്രോണ്‍ 89 രാജ്യങ്ങളില്‍; രോഗവ്യാപനം അതിവേഗത്തിലെന്ന് ഡബ്ല്യുഎച്ച്ഒ

വിയന്ന: ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ 89 രാജ്യങ്ങളില്‍ സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന (ഡബ്ലുഎച്ച്ഒ). ഒമിക്രോണ്‍ സ്ഥിരീകരിച്ച സ്ഥലങ്ങളില്‍ ഒന്നര മുതല്‍ മൂന്നുദിവസത്തിനുള്ളില്‍ രോഗികളുടെ എണ്ണം ഇരട്ടിയാവുകയാണെന്ന് ഡബ്ല്യുഎച്ച്ഒ അറിയിച്ചു. ഡെല്‍റ്റ വകഭേദത്തേക്കാള്‍ ഒമിക്രോണിന്റെ ‘തീവ്രവ്യാപനം’ ആണ് ഉണ്ടാവുന്നത്. അതുകൊണ്ട് പല രാജ്യങ്ങളിലും ഭീതി വിതച്ച ഡെല്‍റ്റയെ ഒമിക്രോണ്‍ മറികടക്കുമെന്നാണ് ലോകാരോഗ്യസംഘടന പറയുന്നത്. ഉയര്‍ന്ന വാക്‌സിനേഷന്‍ നിരക്കുകളുള്ള രാജ്യങ്ങളിലും ജനസംഖ്യയുടെ ഗണ്യമായ അനുപാതം കൊവിഡില്‍നിന്ന് കരകയറിയ രാജ്യങ്ങളിലും ഒമിക്രോണ്‍ അതിവേഗം പടരുകയാണ്. ഒമിക്രോണിന്റെ തീവ്രത,…

Read More

ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പ്; ചരിത്ര നേട്ടവുമായി ശ്രീകാന്ത് ഫൈനലില്‍

മാഡ്രിഡ്: ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പ് പുരുഷ സിംഗിള്‍സ് ഫൈനലില്‍ എത്തുന്ന ആദ്യ ഇന്ത്യന്‍ താരമായി കിഡംബി ശ്രീകാന്ത്. സെമിയില്‍ ഇന്ത്യയുടെ തന്നെ ലക്ഷ്യസെന്നിനെ 17-21, 21-14, 21-17 എന്ന സ്‌കോറിന് പരാജയപ്പെടുത്തിയാണ് ശ്രീകാന്ത് ഫൈനലില്‍ കടന്നത്. 1983ല്‍ പ്രകാശ് പദുകോണും 2019ല്‍ സായ് പ്രണീതും വിവിധ ലോക ചാംപ്യന്‍ഷിപ്പുകളിലെ സെമിയില്‍ തോറ്റതാണ് ഇന്ത്യയുടെ മികച്ച പ്രകടനം.  

Read More

ആലപ്പുഴയിലെ കൊലപാതകങ്ങള്‍: സംസ്ഥാന വ്യാപകമായി ജാഗ്രത പാലിക്കാന്‍ പോലിസിന് നിര്‍ദേശം

ആലപ്പുഴ: ആലപ്പുഴയിലെ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാന വ്യാപകമായി ജാഗ്രത പാലിക്കാന്‍ പോലിസിന് നിര്‍ദേശം നല്‍കി. കൂടുതല്‍ സുരക്ഷ ഉറപ്പുവരുത്താന്‍ ജില്ലാ പോലിസ് മേധാവിമാരോട് സംസ്ഥാന പോലിസ് മേധാവി അനില്‍കാന്ത് ആവശ്യപ്പെട്ടു. സംഘര്‍ഷ സാധ്യത പരിഗണിച്ച് പ്രശ്‌ന മേഖലകളില്‍ കൂടുതല്‍ പോലിസിനെ വിന്യസിക്കാനും പെട്രോളിങ് ശക്തമാക്കാനുമാണ് പോലിസിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ദക്ഷിണമേഖലാ ഐജി ഹര്‍ഷിത അട്ടല്ലൂരി ആലപ്പുഴയിലെത്തി. കൊലപാതകം നടന്ന സ്ഥലങ്ങളില്‍ പോലിസ് റൂട്ട് മാര്‍ച്ച് നടത്തി. ആലപ്പുഴ എസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക യോഗവും…

Read More

താരസംഘടനയായ അമ്മയുടെ പുതിയ ഭരണസമിതി തെരഞ്ഞെടുപ്പ് ഇന്ന്

താരസംഘടനയായ അമ്മയുടെ പുതിയ ഭരണസമിതി തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. വൈസ് പ്രസിഡന്‍റ്, എക്സിക്യൂട്ടീവ് കമ്മിറ്റി സ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്. രണ്ട് വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേയ്ക്ക് മൂന്നു പേരാണ് മത്സരിക്കുന്നത്. ഔദ്യോഗിക പക്ഷത്ത് നിന്ന് ശ്വേതാ മേനോനും ആശാ ശരത്തും മത്സരിക്കും. മണിയന്‍ പിള്ള രാജുവാണ് മത്സര രംഗത്തുള്ള മൂന്നാമത്തെ വ്യക്തി. 11 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേയ്ക്ക് 14 പേരാണ് മത്സരിക്കുന്നത്. അമ്മയുടെ പ്രസിഡന്റായി മോഹന്‍ലാലിനെയും ജനറല്‍ സെക്രട്ടറിയായി ഇടവേള ബാബുവിനെയും നേരത്തെ എതിരില്ലാതെ തെരഞ്ഞെടുത്തിരുന്നു.

Read More

സ്ത്രീകളുടെ വിവാഹപ്രായം 21 ആക്കാനുള്ള ബില്‍ നാളെ രാജ്യസഭയില്‍

സ്ത്രീകളുടെ വിവാഹപ്രായം 21 ആയി ഉയര്‍ത്താനുള്ള ബില്‍ നാളെ സര്‍ക്കാര്‍ രാജ്യസഭയില്‍ അവതരിപ്പിച്ചേക്കും. പ്രതിപക്ഷ കക്ഷികള്‍ കടുത്ത വിയോജിപ്പ് വ്യക്തമാക്കുമ്പോഴും ബില്‍ നടപ്പു സമ്മേളനത്തില്‍ പാസാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം അവസാനിക്കാന്‍ ഇനി നാലു ദിവസം മാത്രമാണ് അവശേഷിക്കുന്നത്. എട്ടു ബില്ലുകളാണ് ഇതിനിടെ പാസാക്കാന്‍ സര്‍ക്കാര്‍ ഉന്നം വയ്ക്കുന്നത്. ഇതില്‍ ചിലതെല്ലാം ലോക്‌സഭ പാസാക്കിയവയാണ്. ബാക്കിയുള്ള ബില്ലുകളില്‍ ഏറ്റവും പ്രധാനമായത് സ്ത്രീകളുടെ വിവാഹ പ്രായം 18ല്‍ നിന്നും 21 ആയി ഉയര്‍ത്താനുള്ള ബില്ലും ആധാര്‍…

Read More

കാശ്മീരിലെ ഹർവാനിൽ ഏറ്റുമുട്ടൽ; ഒരു ഭീകരനെ സുരക്ഷാ സേന വധിച്ചു

ജമ്മു കശ്മീരിലെ ഹർവാൻ മേഖലയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ഒരു ഭീകരനെ വധിച്ചതായി സൈന്യം അറിയിച്ചു. നിലവിൽ പ്രദേശത്ത് ഭീകരർക്കായി തിരച്ചിൽ നടത്തുകയാണ്. കൂടുതൽ ഭീകരർ ഒളിച്ചിരിക്കുന്നതായി സൈന്യം സംശയിക്കുന്നു. ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നാണ് സൈന്യം മേഖലയിൽ പരിശോധന നടത്തിയത്. പരിശോധനയ്ക്കിടെ ഭീകരർ സൈന്യത്തിന് നേരെ വെടിയുതിർത്തു. തുടർന്നുണ്ടായ പ്രത്യാക്രമണത്തിൽ സേന ഭീകരനെ വധിക്കുകയായിരുന്നു.

Read More

മണിക്കൂറുകൾക്കിടയിൽ രണ്ട് കൊലപാതകങ്ങൾ; ആലപ്പുഴയിൽ രണ്ട് ദിവസത്തേക്ക് നിരോധനാജ്ഞ

  മണിക്കൂറുകൾക്കിടയിൽ ആലപ്പുഴയിൽ നാടിനെ നടുക്കി രണ്ട് കൊലപാതകങ്ങൾ നടന്നതോടെ ജില്ലയിൽ രണ്ട് ദിവസത്തേക്ക് പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറിയും ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയുമാണ് മണിക്കൂറുകൾക്കിടെ കൊല്ലപ്പെട്ടത്. ആലപ്പുഴ മണ്ണഞ്ചേരിയിലാണ് ആദ്യ കൊലപാതകം നടന്നത്. ഇന്നലെ രാത്രി എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറി ഷാനെ ഒരു സംഘം വെട്ടിക്കൊല്ലുകയായിരുന്നു. ഇന്ന് പുലർച്ചെയോടെയാണ് ഒബിസി മോർച്ച സംസ്ഥാന നേതാവും ബിജെപി നേതാവുമായ അഡ്വ. രഞ്ജിത്തിനെ ഒരു സംഘം…

Read More

ആലപ്പുഴയിലെ കൊലപാതകങ്ങൾ: കുറ്റവാളികളെയും പിന്നിൽ പ്രവർത്തിച്ചവരെയും പിടികൂടുമെന്ന് മുഖ്യമന്ത്രി

ആലപ്പുഴയിൽ നടന്ന രണ്ട് കൊലപാതകങ്ങളെയും ശക്തമായി അപലപിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. കുറ്റവാളികളെയും പിന്നിൽ പ്രവർത്തിച്ചവരെയും പിടികൂടാൻ പോലീസിന്റെ കർശന നടപടിയുണ്ടാകും. സങ്കുചിതവും മനുഷ്യത്വഹീനവുമായ ഇത്തരം അക്രമ പ്രവർത്തനങ്ങൾ നാടിന് ആപത്കരമാണ്. കൊലയാളി സംഘങ്ങളെയും അവരുടെ വിദ്വേഷ സമീപനങ്ങളെയും തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്താൻ എല്ലാ ജനങ്ങളും തയ്യാറാകുമെന്നുറപ്പുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാൻ, ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രഞ്ജിത്ത് ശ്രീനിവാസൻ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയാണ്…

Read More