Headlines

Webdesk

പിങ്ക് പോലീസുദ്യോഗസ്ഥയുടെ പരസ്യവിചാരണ; പെൺകുട്ടിക്ക് നഷ്ടപരിഹാരം നൽകാനാകില്ലെന്ന് സർക്കാർ

ആറ്റിങ്ങലിൽ പിങ്ക് പോലീസുദ്യോഗസ്ഥയുടെ പരസ്യ വിചാരണക്ക് ഇരയായ പെൺകുട്ടിക്ക് നഷ്ടപരിഹാരം നൽകാനാകില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ. കുട്ടിക്ക് മൗലികാവകാശ ലംഘനമുണ്ടായിട്ടില്ലെന്നാണ് സർക്കാർ പറയുന്നത്. കുട്ടിക്ക് നഷ്ടപരിഹാരം നൽകണമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു മോഷണക്കുറ്റം ആരോപിച്ചാണ് എട്ട് വയസ്സുകാരിയെയും അച്ഛനെയും പിങ്ക് പോലീസ് ഉദ്യോഗസ്ഥ തടഞ്ഞുവെച്ച് അപമാനിച്ചത്. ഇതേ തുടർന്നാണ് പെൺകുട്ടി ഹൈക്കോടതിയിൽ പരാതിയുമായി എത്തിയത്. കുട്ടിക്ക് മൗലികാവകാശ ലംഘനമുണ്ടായിട്ടില്ല. പിങ്ക് പോലീസുദ്യോഗസ്ഥയുടെ ഭാഗത്ത് വീഴ്ചയുണ്ടായി. അതിന് നിയമാനുസൃതം വേണ്ട ഉചിതമായ നടപടികൾ ഇതിനോടകം സ്വീകരിച്ചു. ഇതിനപ്പുറം എന്തെങ്കിലും നടപടികൾ നിയമപ്രകാരം…

Read More

മൂന്ന് ദിവസത്തേക്ക് സംസ്ഥാനത്ത് കടുത്ത പരിശോധന; അവധിയിലുള്ള പോലീസുകാരോട് തിരിച്ചെത്താൻ നിർദേശം

സംസ്ഥാനത്ത് രാഷ്ട്രീയ കൊലപാതകങ്ങളുടെയും ഗുണ്ടാ ആക്രമണങ്ങളുടെയും പശ്ചാത്തലത്തിൽ കർശന ജാഗ്രതാ നിർദേശം. മൂന്ന് ദിവസം പരിശോധന നടത്താൻ ഡിജിപി നിർദേശം നൽകി. അവധിയിലുള്ള പോലീസുകാരോട് തിരികെ ജോലിയിൽ പ്രവേശിക്കാനും നിർദേശ നൽകിയിട്ടുണ്ട്. ജില്ലാ പോലീസ് മേധാവിമാർക്കാണ് ഡിജിപി അനിൽകാന്ത് ഇതുസംബന്ധിച്ച നിർദേശങ്ങൾ നൽകിയത്. അടുത്ത മൂന്ന് ദിവസം വാഹന പരിശോധന കർശനമാക്കണം. സംഘർഷ സാധ്യതയുള്ള സ്ഥലങ്ങളിലെല്ലാം പോലീസ് പിക്കറ്റിംഗ് ഏർപ്പെടുത്തണം. ഗുണ്ടാലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള ആളുകളെ നിരീക്ഷിക്കണം. സംഘർഷസാധ്യത മുന്നിൽക്കണ്ട് പാർട്ടി ഓഫീസുകൾക്ക് സുരക്ഷ ഏർപ്പെടുത്തണം തുടങ്ങിയ നിർദേശങ്ങളാണ്…

Read More

സംസ്ഥാനത്ത് നാല് പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു; നാല് പേരും തിരുവനന്തപുരത്ത്

സംസ്ഥാനത്ത് 4 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. നാല് പേരും തിരുവനന്തപുരം ജില്ലയിലാണ്. തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം ഒമിക്രോൺ സ്ഥിരീകരിച്ച 17 വയസുകാരനോടൊപ്പം യുകെയിൽ നിന്നെത്തിയ മാതാവ് (41), പ്രാഥമിക സമ്പർക്ക പട്ടികയിലുള്ള അമ്മൂമ്മ (67), യുകെയിൽ നിന്നുമെത്തിയ യുവതി (27), നൈജീരിയയിൽ നിന്നുമെത്തിയ യുവാവ് (32) എന്നിവർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. 27 വയസുകാരി വിമാനത്തിലെ സമ്പർക്കപ്പട്ടികയിലുള്ളയാളാണ്. ഇവർ ഡിസംബർ 12നാണ് യുകെയിൽ നിന്നും തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. തുടർന്ന് ക്വാറന്റൈനിലായ ഇവരെ…

Read More

പത്തനംതിട്ടയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞു; നിരവധി പേർക്ക് പരുക്ക്

പത്തനംതിട്ട കണമലയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു. അട്ടി വളവിൽ വെച്ച് നിയന്ത്രണം വിട്ട ബസ് മറിയുകയായിരുന്നു. നിരവധി പേർക്ക് അപകടത്തിൽ പരുക്കേറ്റു. ഡ്രൈവറുടെ നില ഗുരുതരമാണ് സ്ഥിരമായി അപകടം നടക്കുന്ന വളവാണിത്. ആന്ധ്രാ പ്രദേശിൽ നിന്നുള്ള തീർഥാടകർ സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. റോഡിന്റെ സംരക്ഷണ ഭിത്തിയിൽ തട്ടി നിന്നതിനാലാണ് ബസ് താഴ്ചയിലേക്ക് മറിയാതിരുന്നത്.

Read More

മണ്ണാർക്കാട് ജനവാസ മേഖലയിൽ പുലിയിറങ്ങിയതായി സംശയം

പാലക്കാട് മണ്ണാർക്കാട് ജനവാസ മേഖലയിൽ പുലിയിറങ്ങിയതായി നാട്ടുകാർ. തത്തേങ്ങലത്ത് ഞായറാഴ്ച വൈകുന്നേരം ഏഴ് മണിയോടെയാണ് പുലിയെ പിടികൂടണമെന്നാവശ്യപ്പെട്ട് നാട്ടുകാർ രംഗത്തിറങ്ങിയത്. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധനകൾ നടത്തി കുറച്ചുദിവസമായി പ്രദേശത്ത് ആടുകളെ കാണാതാകുന്ന സ്ഥിതിയുണ്ട്. ഇതോടെയാണ് പുലിയിറങ്ങിയെന്ന സംശയം നാട്ടുകാർക്കുണ്ടായത്. പുലിയുടെ കാൽപ്പാടുകളും പിന്നീട് ശ്രദ്ധയിൽപ്പെട്ടു. പിന്നാലെ കാണാതായ ആടുകളുടെ അവശിഷ്ടങ്ങളും കണ്ടതോടെ പുലിയിറങ്ങിയതായി ഉറപ്പിക്കുകയായിരുന്നു. പുലിയെ പിടികൂടാൻ കൂട് സ്ഥാപിക്കാനുള്ള നാട്ടുകാരുടെ ആവശ്യം ഡിഎഫ്ഒ അംഗീകരിച്ചിട്ടുണ്ട്.

Read More

ഗുജറാത്ത് തീരത്ത് 400 കോടിയുടെ ഹെറോയിൻ പിടികൂടി; ആറ് പേർ പിടിയിൽ

ഗുജറാത്തിൽ വൻ ലഹരിമരുന്ന് വേട്ട. പാക്കിസ്ഥാനിൽ നിന്നുള്ള ബോട്ടിൽ നിന്ന് 400 കോടിയുടെ ഹെറോയിനാണ് പിടികൂടിയത്. ഇന്ത്യൻ കോസ്റ്റ് ഗാർഡും ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്‌ക്വാഡും സംയുക്തമായി നടത്തിയ ഓപറേഷനിലാണ് 77 കിലോ ഗ്രാം വരുന്ന ഹെറോയിൻ കണ്ടെത്തിയത്. സംഭവത്തിൽ ആറ് പേരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പാക്കിസ്ഥാനിൽ നിന്നുള്ള അൽ ഹുസൈൻ ബോട്ടിലാണ് ലഹരിമരുന്ന് എത്തിച്ചതെന്നാണ് റിപ്പോർട്ട്. നേരത്തെ ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തിൽ നിന്ന് 3000 കിലോ ഹെറോയിൻ പിടിച്ചെടുത്തിരുന്നു.

Read More

കനത്ത കാവലിനിടെ ആലപ്പുഴയിൽ ഗുണ്ടാ ആക്രമണം; യുവാവിന് വെട്ടേറ്റു

  രണ്ട് രാഷ്ട്രീയ കൊലപാതകങ്ങൾക്ക് പിന്നാലെ ജില്ലയിൽ കനത്ത പോലീസ് കാവൽ നിലനിൽക്കെ തന്നെ ആലപ്പുഴയിൽ ഗുണ്ടാ ആക്രമണം. ആര്യാട് സ്വദേശി വിമൽ എന്ന യുവാവിന് വെട്ടേറ്റു. ഞായറാഴ്ച രാത്രിയാണ് സംഭവം. ഗുണ്ടാ നേതാവ് ടെമ്പർ ബിനുവാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് പറയുന്നു. വ്യക്തിവിരോധമാണ് ആക്രമണത്തിന് കാരണം

Read More

ആലപ്പുഴയിലെ കൊലപാതകങ്ങൾ: ഇന്ന് സർവകക്ഷി യോഗം ചേരും; കൂടുതൽ അറസ്റ്റുണ്ടാകുമെന്ന് പോലീസ്

  ആലപ്പുഴയിലെ രാഷ്ട്രീയ കൊലപാതകങ്ങളിൽ ഇന്ന് കൂടുതൽ അറസ്റ്റിന് സാധ്യത. കസ്റ്റഡിയിലുള്ളവരിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. എസ് ഡി പി ഐ നേതാവ് ഷാനിനെ കൊലപ്പെടുത്താൻ എത്തിയ സംഘത്തിന് വാഹനം നൽകുക മാത്രമാണ് ചെയ്തതെന്നാണ് അറസ്റ്റിലായ രണ്ട് പേർ നൽകിയ മൊഴി കൊല്ലപ്പെട്ട ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസന്റെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും. ഒമ്പതരയോടെ പോസ്റ്റുമോർട്ടം പൂർത്തിയാക്കി മൃതദേഹം വിട്ടുനൽകും. കേന്ദ്ര ആഭ്യന്തര മന്ത്രി നിത്യാനന്ദ റായി ഇന്ന് ആലപ്പുഴയിൽ എത്തുന്നുണ്ട്….

Read More

പോത്തൻകോട് സുധീഷ് വധം: മുഖ്യപ്രതി ഒട്ടകം രാജേഷ് കോയമ്പത്തൂരിൽ പിടിയിൽ

  പോത്തൻകോട് സുധീഷ് വധക്കേസിലെ മുഖ്യപ്രതിയായ ഒട്ടകം രാജേഷ് പിടിയിൽ. തമിഴ്‌നാട്ടിൽ നിന്നുമാണ് രാജേഷിനെ അന്വേഷണ സംഘം പിടികൂടിയത്. ഇതോടെ കേസിലെ 11 പ്രതികളും അറസ്റ്റിലായി. സുധീഷ് വധക്കേസിൽ രണ്ടാം പ്രതിയാണ് രാജേഷ്. കഴിഞ്ഞ ദിവസം ഇയാളെ തെരഞ്ഞുപോയ പോലീസ് സംഘത്തിന്റെ വള്ളം മറിഞ്ഞ് ഒരു പോലീസുകാരൻ മരിച്ചിരുന്നു. തിങ്കളാഴ്ച പുലർച്ചെ കോയമ്പത്തൂരിൽ നിന്നാണ് രാജേഷിനെ പിടികൂടിയത്. സുധീഷ് കൊല്ലപ്പെട്ട് ഒമ്പത് ദിവസത്തിനുള്ളിൽ തന്നെ കേസിലെ എല്ലാ പ്രതികളും ഇതോടെ അറസ്റ്റിലായി. കഴിഞ്ഞ ദിവസം ഒട്ടകം രാജേഷ്…

Read More

വെടിക്കെട്ടും ആഘോഷവുമായി പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ഒരുങ്ങി യു.എ.ഇ; ഗ്ലോബല്‍ വില്ലേജില്‍ എട്ട് കൗണ്ട്ഡൗണ്‍

  ദുബൈ: പുതുവര്‍ഷത്തില്‍ എട്ടു തവണ ഗ്ലോബല്‍ വില്ലേജില്‍ കൗണ്ട്ഡൗണോടു കൂടി ആഘോഷങ്ങള്‍ക്ക് തുടക്കമാകും.  ഗ്ലോബല്‍ വില്ലേജിലെ വിവിധ പവലിയനുകളില്‍ വൈകിട്ട് അഞ്ചു മുതല്‍ വ്യത്യസ്ത സമയങ്ങളില്‍ കരിമരുന്ന് പ്രയോഗവും സംഗീത പരിപാടികളും അരങ്ങേറും. പുതുവര്‍ഷം ആഘോഷഭരിതമാക്കാന്‍  സന്ദര്‍ശകര്‍ക്ക് രാത്രി മുഴുവന്‍ പടക്കം പൊട്ടിക്കുകയും സംഗീതത്തിലാറാടുകയും ചെയ്യാം. ഡിസംബര്‍ 31-ന് യു.എ.ഇ സമയം വൈകിട്ട് അഞ്ചിന് ആദ്യത്തെ വെടിക്കെട്ട് നടക്കും. തുടര്‍ന്ന്  രാത്രി മുഴുവന്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ആഘോഷങ്ങളും വെടിക്കെട്ടും തുടരും. ഫിലിപ്പീന്‍സ് മുതല്‍ റഷ്യ…

Read More