കൂട്ടിക്കലില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു; കാവാലിയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു
കോട്ടയം കാവാലിയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. പത്തുമണിയോടെ ലഭിച്ച മൃതദേഹം മാര്‍ട്ടിന്‍, മകള്‍ സാന്ദ്ര എന്നിവരുടേതാണെന്ന് തിരിച്ചറിഞ്ഞു. ഇതുവരെ അഞ്ചുമൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഉരുള്‍പൊട്ടലില്‍ കൂട്ടിക്കലില്‍ മരിച്ചവരുടെ എണ്ണം എട്ടായി. ഒരു കുടുംബത്തിലെ ആറുപേരെയാണ് ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ഇന്നലെ കാണാതായത്. അതില്‍ മൂന്നുപേരുടെ മൃതദേഹം ഇന്നലെയും രണ്ടുപേരെ ഇന്നുമാണ് കണ്ടെത്തിയത്. സ്‌നേഹ എന്ന കുട്ടിക്കായുള്ള തെരച്ചില്‍ പുരോഗമിക്കുകയാണ്. ഒഴുക്കില്‍പ്പെട്ട മാര്‍ട്ടിന്റെ മൃതദേഹം കാവാലിയില്‍ നിന്നും ഒരു കിലോമീറ്ററോളം അകലെ നിന്നാണ് കണ്ടെത്തിയത്. ഉരുള്‍പൊട്ടലിനെ തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍ മാര്‍ട്ടിന്റെ…
