Headlines

Webdesk

സംസ്ഥാനത്ത്‌ ന്യൂനമര്‍ദം ദുര്‍ബലമാകുന്നു; ഒറ്റപ്പെട്ട ശക്തമായ മഴ തുടരും

സംസ്ഥാനത്ത് ന്യൂനമർദം ദുർബലമായെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇതോടെ അതിതീവ്ര മഴക്കുള്ള സാധ്യത കുറഞ്ഞു. നേരത്തെ അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദത്തെ തുടർന്നാണ് സംസ്ഥാനത്ത് ശക്തമായ മഴ ലഭിച്ചത്. എന്നാൽ ന്യൂനമർദം ദുർബലമായതോടെ അതിതീവ്ര മഴക്കുള്ള സാധ്യത കുറഞ്ഞു. തിങ്കളാഴ്ചയോടെ മഴ ഏകദേശം ഒഴിയുമെന്നാണ് ഇപ്പോഴത്തെ പ്രവചനം. എന്നാല്‍ ഇന്ന് രാത്രി വരെ ചിലയിടങ്ങളിൽ ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ട്. അത് തീവ്രമായേക്കില്ല.

Read More

പൊന്നാനിയില്‍ കടലില്‍ ബോട്ട് മറിഞ്ഞ് മൂന്ന് പേരെ കാണാതായി; നേവിയും കോസ്റ്റ് ഗാര്‍ഡും തിരച്ചില്‍ പുനരാരംഭിച്ചു

പൊന്നാനി: പൊന്നാനിയില്‍ കടലില്‍ ബോട്ട് മറിഞ്ഞ് കാണാതായ 3 പേര്‍ക്കു വേണ്ടി നേവിയും കോസ്റ്റ് ഗാര്‍ഡും ചേര്‍ന്നു നടത്തുന്ന തെരച്ചില്‍ പുനരാരംഭിച്ചതായി കൊച്ചി കോസ്റ്റ് ഗാര്‍ഡ് ഓഫിസില്‍ നിന്ന് അറിയിച്ചു. ഫിഷറീസ് ബോട്ടും തിരച്ചില്‍ നടത്തുന്നുണ്ട്. രാവിലെ ഒമ്പതരയോടെ തെരച്ചില്‍ ആരംഭിക്കും. ഹെലികോപ്റ്റര്‍ പറത്താന്‍ അനുകൂലമല്ലാത്ത കാലാവസ്ഥയും ദൃശ്യതാ പ്രശ്‌നവുമാണ് ഹെലികോപ്റ്റര്‍ സേവനം വൈകാന്‍ കാരണം. വിവരമറിഞ്ഞ ഉടന്‍ തന്നെ സാധ്യമായ എല്ലാ രക്ഷാപ്രവര്‍ത്തനങ്ങളും സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുണ്ടെന്നും മറിച്ചുള്ള എല്ലാ പ്രചാരണങ്ങളും അടിസ്ഥാനരഹിതമാണെന്നും ഫിഷറീസ്…

Read More

കൂട്ടിക്കലിലും കൊക്കയാറിലും രക്ഷാപ്രവര്‍ത്തനം തുടങ്ങി; ഒരു മൃതദേഹം കൂടി കണ്ടെത്തി

തിരുവനന്തപുരം: ഇന്നലെ ഉരുള്‍പൊട്ടലുണ്ടായ കോട്ടയം കൂട്ടിക്കലിലും ഇടുക്കി കൊക്കയാറിലും രക്ഷാപ്രവര്‍ത്തനം തുടങ്ങി. കൂട്ടിക്കലില്‍ ഒരു മൃതദേഹം കൂടി കണ്ടെത്തി. ഓട്ടോ ഡ്രൈവറായ ഷാലറ്റിന്റെ(29) മൃതദേഹമാണ് കണ്ടെത്തിയത്. ഇവിടെ ഇനി ആറ് പേരെ കൂടി കണ്ടെത്താനുണ്ട് രണ്ടിടങ്ങളിലായി 14 പേരെയാണ് ഇനി കണ്ടെത്താനുള്ളത്..കൂട്ടിക്കലിലെ കാവാലിയില്‍ 6 പേരെയാണ് കണ്ടെത്താനുള്ളത്. 40 അംഗ സൈന്യം ഇവിടെ രക്ഷാപ്രവര്‍ത്തനത്തിനെത്തിയിട്ടുണ്ട്. കൂട്ടിക്കല്‍ മേഖലയില്‍ വന്‍ നാശനഷ്ടമാണുണ്ടായിട്ടുള്ളത്. കൊക്കയാറില്‍ രണ്ടിടങ്ങളിലായി എട്ട് പേരെയാണ് കാണാതായത്. രാവിലെ തന്നെ തെരച്ചില്‍ തുടങ്ങുമെന്ന് ഇടുക്കി കലക്ടര്‍ അറിയിച്ചു….

Read More

തൊടുപുഴയില്‍ കാർ ഒഴുക്കില്‍പെട്ട് മരിച്ച രണ്ടു പേരെയും തിരിച്ചറിഞ്ഞു

തൊടുപുഴ: തൊടുപുഴയില്‍ ഒഴുക്കില്‍പെട്ട് ഒലിച്ചു പോയ കാറിലുണ്ടായിരുന്ന രണ്ടു പേരും മരിച്ചു. രണ്ടുപേരെയും തിരിച്ചറിഞ്ഞു. കൂത്താട്ടുകുളം കിഴക്കൊമ്പ് അമ്പാടിയില്‍ നിഖില്‍ ഉണ്ണികൃഷ്ണന്‍(30), കൂത്താട്ടുകുളം ഒലിയപ്പുറം വറ്റിനാല്‍ പുത്തന്‍പുരയില്‍ നിമ കെ.വിജയന്‍(28) എന്നിവരാണ്‌ മരിച്ചത്‌. കൂത്താട്ടുകുളം ആയുര്‍വേദ ആശുപത്രി ജീവനക്കാരായിരുന്നു ഇരുവരും. ശനിയാഴ്ച ഉച്ചയോടെയാണ് അപകടം. അറക്കുളം മൂന്നുങ്കവയല്‍ പാലത്തില്‍നിന്ന് ഓടിക്കൊണ്ടിരുന്ന കാര്‍ കുത്തൊഴുക്കില്‍പെട്ട് ഒലിച്ചുപോവുകയായിരുന്നു. വാഗമണ്‍ ഭാഗത്തുനിന്ന് കാഞ്ഞാര്‍ ഭാഗത്തേക്ക് വരുമ്പോള്‍ മലവെള്ളപ്പാച്ചിലില്‍ പെടുകയായിരുന്നു. കാര്‍ ആദ്യം മുന്നങ്കവയലിന് സമീപമുള്ള സുരക്ഷാഭിത്തിയില്‍ ഇടിച്ചുനില്‍ക്കുകയും പിന്നീട് മലവെള്ളത്തിന്റെ ശക്തിയില്‍…

Read More

വെള്ളക്കെട്ടിലൂടെ ബസ് ഓടിച്ച കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍ക്ക് സസ്‌പെന്‍ഷന്‍

വെള്ളക്കെട്ടിലൂടെ ബസ് ഓടിച്ച കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍ക്ക് സസ്‌പെന്‍ഷന്‍ തിരുവനന്തപുരം: പൂഞ്ഞാറില്‍ വെള്ളക്കെട്ടിലൂടെ കെ.എസ്.ആര്‍.ടി.സി. ബസ് ഓടിച്ച ഡ്രൈവര്‍ക്ക് സസ്‌പെന്‍ഷന്‍. വെള്ളക്കെട്ടില്‍ ബസ് ഓടിച്ച് യാത്രക്കാരുടെ ജീവന് ഭീഷണിയുണ്ടാക്കുകയും ബസിന് നാശം വരുത്തിയെന്നും കാണിച്ചാണ് സസ്‌പെന്‍ഷന്‍. ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ നിര്‍ദേശ പ്രകാരമാണ് നടപടി. ഈരാറ്റുപേട്ട ഡിപ്പോയിലെ ഡ്രൈവര്‍ എസ്. ജയദീപിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. പൂഞ്ഞാര്‍ സെന്റ് മേരീസ് പള്ളിക്ക് മുന്‍പിലായിരുന്നു സംഭവം.

Read More

സാഫ് കിരീടത്തിൽ മുത്തമിട്ട് ഇന്ത്യൻ ചുണക്കുട്ടികൾ, നേപ്പാളിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തോൽപിച്ചാണ് കിരീടം നേടിയത്

മാല്‍ഡീവ്സ് : ഒരു ഇടവേളയ്ക്ക് ശേഷം സാഫ് കിരീടം സ്വന്തമാക്കി ഇന്ത്യ. ഇന്നലെ മാല്‍ഡീവ്സില്‍ നടന്ന ഫൈനലില്‍ നേപ്പാളിനെ പരാജയപ്പെടുത്തി കൊണ്ടാണ് ഇന്ത്യ സാഫ് കപ്പ് സ്വന്തമാക്കിയത്. മറുപടിയില്ലാത്ത മൂന്നു ഗോളുകള്‍ക്കായിരുന്നു ഇന്ത്യയുടെ വിജയം. ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രി ഗോളുമായി ഇന്ത്യയെ മുന്നില്‍ നിന്നു നയിച്ചു. രണ്ടാം പകുതിയിലാണ് ഇന്ത്യയുടെ മൂന്നു ഗോളുകളും പിറന്നത്. രണ്ടാം പകുതിയുടെ തുടക്കത്തില്‍ 49ആം മിനുട്ടില്‍ ആയിരുന്നു ഛേത്രി ഇന്ത്യക്ക് ലീഡ് നല്‍കിയത്. പ്രിതം കോട്ടാല്‍ നല്‍കിയ ക്രോസ് ഒരു…

Read More

പ്രഭാത വാർത്തകൾ

  🔳പെരുമഴയില്‍ വിറങ്ങലിച്ച് കേരളം. സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഇതുവരെ ഒന്‍പത് പേരുടെ മരണം സ്ഥിരീകരിച്ചു. കാഞ്ഞാറില്‍ കാര്‍ വെള്ളത്തില്‍ വീണ് രണ്ടുപേരും കോട്ടയം കൂട്ടിക്കലില്‍ ഉരുള്‍പൊട്ടലില്‍ ഏഴ് പേരുമാണ് മരിച്ചത്. കൂട്ടിക്കലില്‍ രണ്ടിടത്തായി നടന്ന ഉരുള്‍പൊട്ടലില്‍ നാല് പേരെ കാണാതായിട്ടുണ്ട്. ഇടുക്കി കൊക്കയാറില്‍ ഉരുള്‍പൊട്ടി ഒരു കുടുംബത്തിലെ അഞ്ചു പേരടക്കം 8 പേരെ കാണാതായി. ഇവരില്‍ നാല് പേര്‍ കുട്ടികളാണ്. കൊക്കയാര്‍ ഇടുക്കി ജില്ലയുടെ അതിര്‍ത്തി പ്രദേശമാണ്. കോട്ടയം ജില്ലയിലെ കൂട്ടിക്കലിനോട് ചേര്‍ന്ന് കിടക്കുന്ന സ്ഥലം കൂടിയാണിത്….

Read More

കനത്ത മഴ; തന്റെ ജീവിതത്തില്‍ ഇങ്ങനെയൊന്ന് കണ്ടിട്ടില്ല: പി.സി ജോര്‍ജിന്റെ വീടും മുങ്ങി

  കനത്ത മഴയില്‍ ജനപക്ഷം സെക്കുലര്‍ നേതാവും മുന്‍ എംഎല്‍എയുമായ പി.സി.ജോര്‍ജിന്റെ വീട് വെള്ളത്തില്‍ മുങ്ങി. അരയ്‌ക്കൊപ്പം വെള്ളത്തില്‍നിന്ന് കാര്യങ്ങള്‍ വിശദീകരിക്കുന്ന പി.സി.ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട് തന്റെ ജീവിതത്തില്‍ ഇങ്ങനെയൊന്ന് കണ്ടിട്ടില്ലെന്ന് പി.സി.ജോര്‍ജ് പ്രതികരിച്ചു. വീടിനുള്ളിലും വെള്ളം കയറി. ഈരാറ്റുപേട്ടയില്‍ ഇത്തരത്തിലൊരു സംഭവം ആദ്യമാണെന്ന് പി.സി.ജോര്‍ജ് പറയുന്നു.

Read More

കോഴിക്കോട് കെഎസ്ആർടിസി ബസിന് മുകളിൽ തെങ്ങ് വീണു

  കോഴിക്കോട് തിരുവമ്പാടിയിൽ കെഎസ്ആർടിസി ബസിന് മുകളിൽ തെങ്ങ് വീണു. തിരുവമ്പാടി ആനക്കാംപൊയിൽ പെരുമാളിപ്പടിക്ക് സമീപത്ത് നിന്നായിരുന്നു അപകടം. സംഭവത്തിൽ ആർക്കും പരിക്കില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

Read More

സംസ്ഥാനത്തെ കോളജുകള്‍ തുറക്കുന്നത് നീട്ടി

സംസ്ഥാനത്തെ കോളജുകള്‍ തുറക്കുന്നത് ഈ മാസം ഇരുപതിലേക്കു മാറ്റി. അതിശക്തമായ മഴയുടെ പശ്ചാത്തലത്തിലാണ് കോളജ് തുറക്കുന്നത് നീട്ടിയത്. സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. കനത്ത മഴ കണക്കിലെടുത്ത് ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്. ഇതുവരെ അഞ്ചുപേരാണ് സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചത്. കോട്ടയത്ത് ഉരുള്‍പൊട്ടലില്‍ കാണാതായ മൂന്നുപേരുടെ മൃതദേഹം കണ്ടെത്തി.കാണാതായ 12 പേരില്‍ മൂന്നു പേരുടെ മൃതദേഹമാണ് കണ്ടെടുത്തത്. ഒരു കുടുംബത്തിലെ മൂന്നുപേരുടെ മൃതദേഹമാണ് ലഭിച്ചതെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്. ഇടുക്കിയില്‍ കാര്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ രണ്ടു പേരുടെയും മൃതദേഹം…

Read More