പ്രഭാത വാർത്തകൾ
🔳പശ്ചിമഘട്ട സംരക്ഷണത്തിന് പരിസ്ഥിതി ലോല മേഖലയെ കടുത്ത നിയന്ത്രണങ്ങളുള്ള കോര്‍ മേഖലയായും കടുത്ത നിയന്ത്രണങ്ങളില്ലാത്ത നോണ്‍-കോര്‍ മേഖലയായും വിഭജിക്കാനുള്ള നീക്കവുമായി കേന്ദ്രം മുന്നോട്ട്. നോണ്‍-കോര്‍ മേഖലയില്‍ നിയന്ത്രണങ്ങള്‍ നിശ്ചയിക്കാനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്ക് നല്‍കാമെന്നും കടുത്ത പരിസ്ഥിതി ആഘാതമുണ്ടാക്കുന്ന വ്യവസായങ്ങള്‍ ഒഴികെയുള്ള വ്യവസായങ്ങളും ജനവാസവും സാധാരണ പ്രവര്‍ത്തനങ്ങളും ഈ മേഖലയില്‍ അനുവദിക്കാമെന്നും കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ് വിശദീകരിച്ചു. കേരളത്തിലെ പാര്‍ലമെന്റംഗങ്ങളുമായി ഇന്നലെ നടത്തിയ രണ്ടാം വട്ടം ചര്‍ച്ചയിലാണ് മന്ത്രി ഈ നിര്‍ദേശങ്ങള്‍ അവതരിപ്പിച്ചത്. പരിസ്ഥിതി…
