Headlines

Webdesk

റായ്പൂർ റെയിൽവേ സ്റ്റേഷനിൽ സ്‌ഫോടനം; നാല് സിആർപിഎഫ് ജവാന്മാർക്ക് പരുക്ക്

  ചത്തീസ്ഗഡിലെ റായ്പൂർ റെയിൽവേ സ്റ്റേഷനിൽ സ്‌ഫോടനം. ഇന്ന് രാവിലെ ആറരയോടെയാണ് സംഭവം. നാല് സിആർപിഎഫ് ജവാന്മാർക്ക് പരുക്കേറ്റു. രണ്ടാം നമ്പർ പ്ലാറ്റ്‌ഫോമിലായിരുന്നു സംഭവം ഉണ്ടായത്. ഇഗ്നൈറ്റർ സെറ്റ് അടങ്ങിയ പെട്ടി താഴെ വീണതിനെ തുടർന്നാണ് സ്‌ഫോടനം ഉണ്ടായത്. പരുക്കേറ്റ ജവാന്മാരെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. സ്‌ഫോടനം നടക്കുമ്പോൾ ജാർസുഗുഡയിൽ നിന്ന് ജമ്മു താവിയിലേക്കുള്ള സ്‌പെഷ്യൽ ട്രെയിൻ പ്ലാറ്റ്‌ഫോമിൽ കിടക്കുന്നുണ്ടയായിരുന്നു.

Read More

ബ്രിട്ടീഷ് പാർലമെന്റ് അംഗം കുത്തേറ്റ് മരിച്ചു; പിന്നിൽ തീവ്രവാദികൾ

  ബ്രിട്ടീഷ് പാർലമെന്റ് അംഗം സർ ഡേവിഡ് അമെസ് കുത്തേറ്റ് മരിച്ചു. കിഴക്കൻ ഇംഗ്ലണ്ടിലെ തന്റെ മണ്ഡലത്തിലെ പൊതുയോഗത്തിനിടെയാണ് അമെസിന് കുത്തേറ്റത്. ലീ ഓൺ സീയിലെ ബെൽഫെയേഴ്‌സ് മെത്തഡിസ്റ്റ് പള്ളിയിലാണ് സംഭവം നടന്നത്. സംഭവത്തിന് പിന്നിൽ ഇസ്ലാമിക തീവ്രവാദികളാണെന്നാണ് മെട്രോപൊളിറ്റൻ പൊലീസ് പറഞ്ഞത്. സംഭവവുമായി ബന്ധപ്പെട്ട് ഇരുപത്തിയഞ്ചുകാരനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാൾ ഒറ്റയ്ക്കാണോ കൃത്യം ചെയ്തതെന്ന് പരിശോധിക്കും. സംഭവ സ്ഥലത്തു നിന്ന് കത്തി കണ്ടെത്തിയിരുന്നു. കൊലപാതകത്തിന് പ്രേരണയായ മറ്റ് സാഹചര്യങ്ങൾ സംബന്ധിച്ച് അന്വേഷണം തുടരുകയാണ്. കൺസർവേറ്റീവ് പാർട്ടി…

Read More

ജമ്മു കശ്മീരില്‍ സൈന്യവും ഭീകരരും ഏറ്റ്മുട്ടുന്നു; പ്രദേശം സൈന്യം വളഞ്ഞു

  ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ പാംപോറില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ശക്തമായ ഏറ്റുമുട്ടല്‍ തുടരുന്നു. ലശ്കര്‍ ഇ ത്വയ്ബ കമാണ്ടര്‍ ഉള്‍പ്പടെയുള്ള ഭീകരര്‍ തമ്പടിച്ച പ്രദേശം സൈന്യം വളഞ്ഞിരിക്കുകയാണ്.ഇന്നലെ ശ്രീനഗറിലും പുല്‍വാമയിലുമായി രണ്ട് ഭീകരരെ സുരക്ഷസേന വധിച്ചിരുന്നു. ജമ്മുകശ്മീരിലെ പൂഞ്ചിലുണ്ടായ ഭീകരാക്രമണത്തില്‍ രണ്ട് സൈനീകരും വീരമൃത്യുവരിച്ചിരുന്നു. നാട്ടുകാര്‍ക്ക് നേരെ നടന്ന ആക്രമണം നടത്തിയ ഭീകരനെയാണ് പുല്‍വാമയില്‍ സുരക്ഷ സേന വധിച്ചത്. ശ്രീനഗര്‍ സ്വദേശിയായ ഷാഹിദ് ബാസിര്‍ ഷെയ്ഖ് ആണ് കൊല്ലപ്പെട്ടതെന്ന് കശ്മീര്‍ ഐജിപി വിജയ് കുമാര്‍ പറഞ്ഞു….

Read More

പാനൂരിൽ പുഴയിൽ വീണ് കുഞ്ഞ് മരിച്ച സംഭവം; അച്ഛനായി തെരച്ചിൽ

കണ്ണൂർ പാനൂരിൽ പുഴയിൽ വീണ് കുഞ്ഞ് മരിച്ച സംഭവത്തിൽ അച്ഛനായി തെരച്ചിൽ ഊർജിതമാക്കി പൊലീസ്. തന്നെയും കുഞ്ഞിനേയും ഭർത്താവ് ഷിനു പുഴയിലേക്ക് തള്ളിയിട്ടെന്ന ഭാര്യ സോനയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി. ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവം നടന്നത്. പുഴയിൽ നിന്ന് സ്ത്രീയുടെ നിലവിളി ശബ്ദം കേട്ട് നാട്ടുകാർ ഓടിയെത്തുകയായിരുന്നു. തുടർന്ന് നടത്തിയ രക്ഷാപ്രവർത്തനത്തിൽ സോനയെ കരയ്‌ക്കെത്തിച്ചു. ഇതിനിടെയാണ് ഒന്നര വയസുകാരി മകളും പുഴയിൽ വീണതായി സോന പറയുന്നത്. നാട്ടുകാർ തെരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. തുടർന്ന്…

Read More

കോൺ​ഗ്രസ് പ്രവർത്തക സമതി യോ​ഗം ഇന്ന്

  സംഘടനാ തിരഞ്ഞെടുപ്പ് തിയതി ഉൾപ്പടെയുള്ള നിർണായക തീരുമാനങ്ങളെടുക്കാൻ കോൺ​ഗ്രസ് പ്രവർത്തക സമതി യോ​ഗം ഇന്ന് ഡൽഹിയിൽ ചേരും. രാവിലെ പത്ത് മണിക്ക് പ്രസിഡന്റ് സോണിയ ​ഗാന്ധിയുടെ അധ്യക്ഷതയിൽ എ.ഐ.സി.സി ആസ്ഥാനത്ത് യോ​ഗം ചേരും. പാർട്ടിക്ക് മുഴുവൻ സമയ അധ്യക്ഷനെ വേണമെന്നതടക്കമുള്ള ആവശ്യങ്ങൾ ഉന്നയിക്കാൻ അടിയന്തരമായി പ്രവർത്തക സമിതി വിളിക്കണമെന്ന ഗ്രൂപ്പ് 23 നേതാക്കളുടെ സമ്മർദ്ദത്തെ തുടർന്നാണ് യോഗം വിളിച്ചിരിക്കുന്നത്. കോൺഗ്രസ് അധ്യക്ഷയായി സോണിയാ ഗാന്ധി അടുത്ത വർഷം നവംബർ വരെ തുടരട്ടെയെന്നാണ് ഭൂരിപക്ഷം നേതാക്കളുടെയും അഭിപ്രായം….

Read More

കരിപിടിച്ച പാത്രങ്ങൾ വെട്ടിതിളങ്ങാൻ ഇതാ നാല് ടിപ്സ്

പാത്രങ്ങളിൽ കരിപിടിച്ചാൽ പിന്നെ അതൊന്ന് മാറി കിട്ടാൻ പ്രയാസമാണ്. കരിപിടിച്ച പാത്രങ്ങൾ എങ്ങനെ എളുപ്പത്തിൽ വൃത്തിയാക്കും? എത്ര തേച്ചുരച്ച് കഴുകിയാലും കരി പിടിച്ച പാത്രങ്ങൾ വൃത്തിയാകുന്നില്ല എന്ന പരാതി ഇനി വേണ്ട. ഇതാ ചില പൊടിക്കെെകൾ… ഒന്ന്… വിനാഗിരി ഉപയോഗിച്ച് കരിപിടിച്ച പാത്രം വൃത്തിയാക്കാവുന്നതാണ്. കരിപിടിച്ച പാത്രത്തിൽ വെള്ളം അതിൽ മൂന്ന് ടീസ്പൂൺ വിനാഗിരി ഒഴിക്കുക. ഒരു രാത്രി ഇങ്ങനെ വയ്ക്കുക. രാവിലെ, സാധാരണ സോപ്പ് ഉപയോഗിച്ച് പാത്രം വൃത്തിയാക്കിയാൽ കരി ഇളകിപ്പോകും. മൂന്ന്… പാത്രം കരിഞ്ഞത്…

Read More

ഇന്ധന വില ഇന്നും കൂട്ടി; 21 ദിവസത്തിനിടെ ഡീസലിന് കൂട്ടിയത് 5.87 രൂപ

  രാജ്യത്ത് ഇന്ധനവില ഇന്നും കൂട്ടി. പെട്രോള്‍ ലീറ്ററിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് കൂട്ടിയത്. തിരുവനന്തപുരത്ത് ‍ഡീസൽ വില 101 കടന്നു. തിരുവനന്തപുരത്ത് പെട്രോളിന് ലിറ്ററിന് 107.76 പൈസയും, ഡീസലിന് 101.29 രൂപയാണ് ഇന്നത്തെ വില കൊച്ചിയില്‍ പെട്രോളിന് 105 രൂപ 72 പൈസയും ഡീസലിന് 99 രൂപ 41 പൈസയുമാണ് ഇന്നത്തെ വില. കോഴിക്കോട് പെട്രോളിന് 105 രൂപ 92 പൈസയും ഡീസലിന് 99 രൂപ 63 പൈസയുമാണ് ഇന്നത്തെ വില. 21…

Read More

തുലാമാസ പൂജക്കായി ശബരിമല നട ഇന്ന് തുറക്കും; മേല്‍ശാന്തിമാരുടെ നറുക്കെടുപ്പ് നാളെ

തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്ര നട ഇന്ന് തുറക്കും. തന്ത്രി കണ്ഠരര്‍ മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ മേല്‍ശാന്തി വി.കെ.ജയരാജ് പോറ്റി വൈകിട്ട് അഞ്ചിന് ശ്രീകോവില്‍ നട തുറന്ന് വിളക്കുകള്‍ തെളിക്കും. നാളെ മുതലാണ് തീർഥാടകർക്ക് ക്ഷേത്രത്തിലേക്ക് പ്രവേശനം. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി പ്രതിദിനം 15,000 തീർഥാടകർക്കാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്. നാളെ രാവിലെയാണ് ശബരിമലയിലെയും മാളികപ്പുറത്തേയും പുതിയ മേൽശാന്തിമാരുടെ നറുക്കെടുപ്പ്. തുലാമാസ പൂജകള്‍ പൂര്‍ത്തിയാക്കി ക്ഷേത്രനട 21ന് രാത്രി ഹരിവരാസനം പാടി അടയ്ക്കും. ചിത്തിര ആട്ടവിശേഷത്തിന്‍റെ ഭാഗമായി നവംബര്‍…

Read More

ഇന്നും കനത്ത മഴയ്ക്ക് സാധ്യത; ആറ് ജില്ലകളില്‍ മുന്നറിയിപ്പ്

അടുത്ത മൂന്നു മണിക്കൂറിൽ കേരളത്തിൽ ആറ് ജില്ലകളില്‍ മഴ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോട് കൂടിയായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അറബിക്കടലിലെ ന്യൂനമർദത്തിന്‍റെ സ്വാധീനം മൂലം സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. മധ്യകേരളത്തിലും വടക്കൻ കേരളത്തിലും മഴ കനത്തേക്കും. മലപ്പുറത്തും കോഴിക്കോട്ടും ഓറഞ്ച്…

Read More

ന്യൂനമർദ്ദ സ്വാധീനം; സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത

  അറബിക്കടൽ ഉണ്ടായ ന്യൂനമർദ്ദത്തിന്റെ സ്വാധീനത്താൽ സംസ്ഥാനത്ത് ശനിയാഴ്ച അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മധ്യകേരളത്തിലും വടക്കൻ കേരളത്തിലും മഴ കനത്തേക്കും.മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. തെക്കന്‍ കേരളത്തിലും മധ്യ കേരളത്തിലും അടുത്ത മൂന്ന് മണിക്കൂറില്‍ ഇടിയോട് കൂടിയ മഴ പെയ്യുമെന്നാണ് അറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് അറിയിപ്പ്. തിരുവനന്തപുരത്ത് ശക്തമായ മഴ തുടരുകയാണ്. രാത്രി മുതല്‍തീരപ്രദേശങ്ങളിലും മലയോര മേഖലകളലും മഴ തുടരുന്നു. സംസ്ഥാനത്ത്…

Read More