Headlines

Webdesk

കൊച്ചി കോർപറേഷൻ ബിജെപി കൗൺസിലർ അന്തരിച്ചു

  എറണാകുളം സൗത്ത് ഡിവിഷൻ കോർപറേഷൻ കൗൺസിലർ മിനി ആർ. മേനോൻ അന്തരിച്ചു. ബിജെപി കൗൺസിലറായിരുന്ന മിനി അർബുദ ബാധിതയായി ചികിത്സയിലായിരുന്നു. 43 വയസായിരുന്നു. ബിജെപിയെ പ്രതിനിധീകരിച്ച്‌ എറണാകുളം സൗത്ത് ഡിവിഷനിൽ നിന്നാണ് മിനി ആർ മേനോൻ ജയിച്ചത്. സംസ്‌കാരം വൈകിട്ട് മൂന്നിന് രവിപുരം ശ്മശാനത്തിൽ നടക്കും. ഭർത്താവ്: കൃഷ്ണകുമാർ വർമ. മക്കൾ: ഇന്ദുലേഖ, ആദിത്യ വർമ. സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ മരണത്തിൽ അനുശോചനം അറിയിച്ചു.

Read More

എംഎല്‍എമാര്‍ കരാറുകാരുമായി വരരുതെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുന്നു: മന്ത്രി പി എ മുഹമ്മദ് റിയാസ്

  കോഴിക്കോട്: എംഎല്‍എമാര്‍ കരാറുകാരുമായി വരരുതെന്ന് താന്‍ പറഞ്ഞ കാര്യത്തില്‍ ഉറച്ച് നില്‍ക്കുന്നതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. സ്വന്തം മണ്ഡലത്തില്‍ പ്രവര്‍ത്തികളില്‍ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കില്‍ എംഎല്‍എമാര്‍ക്ക് കരാറുകാരുമായി വരാം. അതല്ലാതെ മറ്റ് മണ്ഡലങ്ങളിലെ കാര്യവുമായി വരുന്നത് ശരിയല്ലെന്നും മന്ത്രി പറഞ്ഞു. ഇക്കാര്യങ്ങള്‍ ആലോചിച്ച് ഉറപ്പിച്ച് പറഞ്ഞതാണ്. അല്ലാതെ പെട്ടന്ന് ഒരു ദിവസം പറഞ്ഞതല്ല.നിലപാടില്‍നിന്ന് ഒരടി പിന്നോട്ട് പോകില്ല. ഇത് സംബന്ധിച്ച് എംഎല്‍എമാരുടെ യോഗത്തില്‍ ഖേദം പ്രകടിപ്പിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ ശരിയല്ല. തന്റെ മറുപടി…

Read More

കർഷക സമര സ്ഥലത്ത് യുവാവിനെ കൊലപ്പെടുത്തി പൊലീസ് ബാരിക്കേഡിൽകെട്ടിത്തൂക്കി; കൈത്തണ്ട മുറിച്ചുമാറ്റിയ നിലയിൽ

  സിംഗുവിൽ യുവാവിന്റെ മൃതദേഹം കൈപ്പത്തി വെട്ടിമാറ്റിയ നിലയിൽ കണ്ടെത്തി. കർഷക പ്രക്ഷോഭ വേദിക്ക് സമീപമാണ് യുവാവിന്റെ മൃദദേഹം കണ്ടെത്തിയത്. പഞ്ചാബ് സ്വദേശിയാണ് മരിച്ചത്. ഇന്ന് പുലർച്ചെ പൊലീസിന്റെ ബാരിക്കേഡിൽ കെട്ടിത്തൂക്കിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. കർഷകരുടെ പ്രതിഷേധ സ്ഥലത്ത് കണ്ടെത്തിയ മൃതദേഹം പൊലീസ് സിവിൽ ആശുപത്രിയിലേക്ക് മാറ്റി. സമരസ്ഥലത്തുള്ള നിഹാങ്കുകളാണ് കൊലപാതകത്തിന് പിന്നിലെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. സംഭവത്തിൽ പങ്കില്ലെന്ന് കർഷക സംഘടനകൾ വ്യക്തമാക്കി.കൊല്ലപ്പെട്ട യുവാവിന്റെ കൈ ഞരമ്പുകളും മുറിച്ച നിലയിലാണ്. മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് രക്തം…

Read More

രാജ്യത്ത് 24 മണിക്കൂറിനിടെ 16,862 പേര്‍ക്ക് കൂടി കൊവിഡ്; 379 മരണം

  രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 16,862 പേര്‍ക്കു കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇന്നലെ റിപ്പോര്‍ട്ട് ചെയ്തതിലും 11 ശതമാനത്തിന്റെ കുറവാണ് ഇന്നത്തെ പ്രതിദിന രോഗികളുടെ എണ്ണത്തിലുണ്ടായിരിക്കുന്നത്. ഇതോടെ രാജ്യത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 3,40,37,592 ആയി ഉയര്‍ന്നു. കഴിഞ്ഞ ദിവസമുണ്ടായ 379 മരണം കൂടി കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചതോടെ ആകെ മരണം 4,51,814ആയി.19,391 പേര്‍ കൂടി രോഗമുക്തി നേടി. ആകെ രോഗമുക്തരായവരുട എണ്ണം 3,33,82,100 ആയി.

Read More

പൂനെ അന്താരാഷ്ട്ര വിമാനത്താവളം 29വരെ അടച്ചിടും

  പൂനെ: പൂനെ അന്താരാഷ്ട്ര വിമാനത്താവളം 14 ദിവസത്തേക്ക് അടച്ചിടുന്നു. നാളെ മുതല്‍ 29 വരെയാണ് അടച്ചിടുക. ഇക്കാലയളവില്‍ ഇവിടെ നിന്നും സര്‍വീസ് ഉണ്ടാകില്ല. ഇന്ത്യന്‍ എയര്‍ഫോഴ്‌സ് (ഐഎഎഫ്) റണ്‍വേ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനെ തുടര്‍ന്നാണ് വിമാനത്താവളം അടച്ചിടുന്നത്.

Read More

ജലനിരപ്പ് ഉയര്‍ന്നു; ഇടുക്കി അണക്കെട്ടില്‍ ബ്ലൂ അലേര്‍ട്ട്: ആദ്യ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു

ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഇടുക്കി അണക്കെട്ടില്‍ ബ്ലൂ അലേര്‍ട്ട് പുറപ്പെടുവിച്ചു. ജലനിരപ്പ് 2390.86 അടി ആയതിനെ തുടര്‍ന്നാണ് ആദ്യ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചത്. പകല്‍ സമയത്ത് മണിക്കൂറില്‍ 0.02 അടി വീതമാണ് ജലനിരപ്പ് ഉയര്‍ന്നിരുന്നത്. രാത്രി വീണ്ടും മഴ കൂടിയതോടെ ജലനിരപ്പ് ഉയര്‍ന്നു. നിലവിലെ റൂള്‍ കര്‍വ് അനുസരിച്ച് 2390.86 ആണ് ബ്ലൂ അലേര്‍ട്ട് ലെവല്‍. അതേ സമയം നാളെ വരെ സംസ്ഥാനത്ത് പരക്കെ ശക്തമായ മഴ പെയ്യാന്‍ സാധ്യതയുണ്ട്. പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്…

Read More

മോന്‍സണ്‍ കേസ്; ഏത് അന്വേഷണവുമായും സഹകരിക്കാൻ തയ്യാർ: അനിത പുല്ലയില്‍

  മോന്‍സണ്‍ മാവുങ്കല്‍ പ്രതിയായ സാമ്പത്തിക തട്ടിപ്പ് കേസിലടക്കമുള്ള ഏത് അന്വേഷണവുമായും സഹകരിക്കാൻ തയ്യാറാണെന്ന് പ്രവാസി മലയാളി അനിത പുല്ലയില്‍. തട്ടിപ്പുകാരനെ പുറം ലോകത്ത് എത്തിച്ച തന്നെ മോശക്കാരി ആക്കാൻ ശ്രമിക്കുകയാണ്. പൊലീസിൻറെ ശരിയായ അന്വേഷണത്തിൽ വിശ്വാസമുണ്ട്. ഇതുവരെ ആരും തന്നെ വിളിച്ചിട്ടില്ല, നാട്ടിലേക്ക് വരാന്‍ ഒരു വിലക്കുമില്ല, അന്വേഷണത്തിന്റെ ഭാഗമായി ഉദ്യോ​ഗസ്ഥർ വിളിച്ചാൽ എവിടെ വരാനും താൻ തയ്യാറാണ് എന്ന് അനിത മാധ്യമങ്ങളോട് പറഞ്ഞു. മോൻസന്റെ സാമ്പത്തിക ഇടപാടുകളെ കുറിച്ച് അനിതയ്ക്ക് അറിവുണ്ടായിരുന്നു എന്നാണ് ക്രൈം…

Read More

എൻഡിഎ; അടുത്ത വർഷം മുതൽ സ്‍ത്രീകൾക്കും പ്രവേശനം: പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്

  ന്യൂഡെൽഹി: അടുത്ത വർഷം മുതൽ ദേശീയ പ്രതിരോധ അക്കാദമിയിൽ സ്‍ത്രീകൾക്കും പ്രവേശനം നൽകുമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ഇന്ത്യയുടെ കര, നാവിക, വ്യോമ സേനകളിലെ അംഗങ്ങൾക്ക് പരിശീലനം നൽകുന്ന അക്കാദമിയാണ് എൻഡിഎ. മൂന്ന് സേനകൾക്കും പരിശീലനം ഒരുമിച്ചു നൽകുന്ന ലോകത്തിലെ തന്നെ ആദ്യത്തെ അക്കാദമിയാണിത്. ഷാങ്‌ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ ഇന്റർനാഷണലിന്റെ ആഭിമുഖ്യത്തിൽ ‘സായുധ സേനകളിൽ വനിതകളുടെ പ്രാതിനിധ്യം’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച വെബിനാറിലാണ് രാജ്നാഥ് സിംഗ് ഇക്കാര്യം വ്യക്‌തമാക്കിയത്. “അടുത്ത വർഷം മുതൽ വനിതകൾക്കും…

Read More

തമിഴ്‌നാട്ടിൽ വിദ്യാർത്ഥിയെ മർദിച്ച അധ്യാപകൻ റിമാൻഡിൽ

തമിഴ്‌നാട്ടിൽ വിദ്യാർത്ഥിയെ ക്രൂരമായി മർദിച്ച അധ്യാപകൻ റിമാൻഡിൽ. ചിദംബരം നന്ദനാർ സർക്കാർ സ്‌കൂളിലെ ഫിസിക്‌സ് അധ്യാപകൻ സുബ്രഹ്മണ്യനാണ് റിമാൻഡിലായത്. വിദ്യാർത്ഥിയുടെ പരാതി പ്രകാരം പട്ടികജാതി, പട്ടിക വർഗ പീഡന നിരോധന നിയമപ്രകാരം സുബ്രഹ്മണ്യനെതിരെ പൊലീസ് കേസെടുത്തിരുന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവമുണ്ടായത്. പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിയെയാണ് അധ്യാപകൻ ക്രൂരമായി മർദിച്ചത്. വടികൊണ്ട് അടിക്കുന്നതിന് പുറമെ കാലുകൾ കൊണ്ട് വിദ്യാർത്ഥിയെ തുടർച്ചയായി ചവിട്ടുകയും ചെയ്തു. ക്ലാസിലെ മറ്റൊരു വിദ്യാർത്ഥി പകർത്തിയ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ക്ലാസിൽ…

Read More

ഉത്സവപ്രതീതി ഉണര്‍ത്തി ‘അണ്ണാത്തെ’ ടീസര്‍; ചര്‍ച്ചയായി രജനിയുടെ മറ്റ് സിനിമകളിലെ സാമ്യം

  രജനികാന്ത് ചിത്രം ‘അണ്ണാത്തെ’യുടെ ടീസര്‍ പുറത്ത്. ഉത്സവത്തിമിര്‍പ്പിലുള്ള ചിത്രത്തിന്റെ ടീസര്‍ വൈറലാവുകയാണ്. സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ചിത്രം രജനികാന്ത് ആരാധകരെ തൃപ്ത്തിപ്പെടുത്തുന്നതായിരിക്കും എന്നാണ് ടീസറില്‍ നിന്നുള്ള സൂചന. ഒന്നര മിനിറ്റിലധികം ദൈര്‍ഘ്യമുള്ള ടീസറില്‍ രജനിയുടെ ആക്ഷന്‍ സീനുകളുമാണ് ഡയലോഗുകളുമാണ് ഹൈലൈറ്റ്. സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ഡി ഇമ്മന്‍ ആണ്. വിവേക ആണ് ഗാനരചന. വെട്രി പളനിസ്വാമിയാണ് ഛായാഗ്രാഹകന്‍. ദര്‍ബാര്‍ എന്ന ചിത്രത്തിന് ശേഷം നയന്‍താര രജനിയുടെ നായികയായി എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. സൂരി,…

Read More