തിരുവനന്തപുരം ആര്യനാട് കൊലക്കേസ് പ്രതി 21 വര്‍ഷങ്ങള്‍ക്കുശേഷം പിടിയില്‍. കുറിഞ്ഞിലംകോട് സ്വദേശി ബിനുവെന്ന് വിളിക്കുന്ന സുല്‍ഫിക്കറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സഹോദരി ഭര്‍ത്താവിനെ കുത്തിക്കൊലപ്പെടുത്തിയതാണ് കേസ്.
2000ത്തിലാണ് കേസിനാസ്പദമായ കൊലപാതകം നടക്കുന്നത്. കുടുംബവഴക്കിനെ തുടര്‍ന്ന് സഹോദരി ഭര്‍ത്താവായ കുറിഞ്ഞിലംകോട് സ്വദേശി മോഹനനെ പ്രതി കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.
ഒളിവില്‍ പോയ ഇയാള്‍ എറണാകുളം, കൊല്ലം, കൊട്ടാരക്കര എന്നിവിടങ്ങളില്‍ പലപേരുകളില്‍ താമസിച്ചു. പൊലീസ് അന്വേഷണം നടത്തിയെങ്കിലും ഒരു സൂചനയും ലഭിച്ചിരുന്നില്ല. ആര്യനാട് എസ്.എച്ച്.ഒ ജോസിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് കേസ് അന്വേഷിച്ചത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.