Headlines

Webdesk

സംസ്ഥാനത്ത് ഇന്ധന വില ഇന്നും കൂട്ടി

സംസ്ഥാനത്ത് ഇന്ധനവില ഇന്നും കൂട്ടി. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് കൂട്ടിയത്. കോഴിക്കോട് ഇന്ന് പെട്രോൾ വില 105.57 ഉം ഡീസലിന് 99.26 ഉം ആണ്. കൊച്ചിയിൽ പെട്രോൾ വില 105.45 ഉം ഡീസൽ വില 99.09 ഉം ആണ്. തിരുവനന്തപുരത്ത് പെട്രോൾ വില 107.41 ഉം ഡീസൽ വില 100 രൂപ 94 ഉം ആയി ഉയർന്നു. കഴിഞ്ഞ 20 ദിവസം കൊണ്ട് സംസ്ഥാനത്ത് ഡിസലിന് വർധിച്ചത് 5.50 രൂപയും പെട്രോളിന് 3.72…

Read More

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം ശനിയാഴ്ച

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം ശനിയാഴ്ച നടക്കും. വൈകിട്ട് മൂന്ന് മണിക്ക് തിരുവനന്തപുരത്താണ് പ്രഖ്യാപന ചടങ്ങ് നടക്കുക. ഇത്തവണ എൺപത് സിനിമകളാണ് സംസ്ഥാന പുരസ്‌കാരത്തിനായി മത്സരിക്കുന്നത്. മത്സരരംഗത്തുള്ള നാൽപത് സിനിമകൾ വീതം രണ്ട് പ്രാഥമിക ജൂറികൾ കണ്ടു. തെരഞ്ഞെടുത്ത മികച്ച 30 സിനിമകളാണ് അന്തിമ ജൂറിയുടെ പരിഗണനയ്ക്കായി അവർ ശുപാർശ ചെയ്തിരിക്കുന്നത്. പ്രശസ്ത ചലച്ചിത്ര താരവും സംവിധായികയും തിരക്കഥാകൃത്തുമായ സുഹാസിനി മണിരത്നമാണ് അന്തിമ ജൂറിയുടെ അധ്യക്ഷ. പ്രശസ്ത കന്നഡ സംവിധായകൻ പി.ശേഷാദ്രി, സംവിധായകൻ ഭദ്രൻ എന്നിവരായിരുന്നു പ്രാഥമിക…

Read More

ജമ്മു കശ്മീരിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് സൈനികൻ കൊല്ലപ്പെട്ടു

ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ വ്യാഴാഴ്ച വൈകിട്ട് നടന്ന ഭീകരവിരുദ്ധ ഏറ്റുമുട്ടലിൽ ഒരു സൈനിക ഉദ്യോഗസ്ഥനും ഒരു സൈനികനും കൊല്ലപ്പെട്ടു. പൂഞ്ച്-രജൗരി വനമേഖലയിലാണ് സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടൽ ഉണ്ടായത്, ഇതേ പ്രദേശത്ത് നാല് ദിവസങ്ങൾക്ക് മുമ്പ് ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ അഞ്ച് സൈനികർ കൊല്ലപ്പെട്ടിരുന്നു. ഭീകരരുമായുള്ള ഏറ്റുമുട്ടൽ തുടരുന്നതിനാൽ ജമ്മു-പൂഞ്ച്-രജൗരി ഹൈവേ അടച്ചു. ഒക്ടോബർ 10 ന് രാത്രി ഒരു സംഘം സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ വെടിയുതിർത്ത അതേ സംഘവുമായാണ് ഏറ്റുമുട്ടൽ തുടരുന്നതെന്ന് അധികൃതർ പറഞ്ഞു. നാല്…

Read More

ഇന്ന് വിജയദശമി; ആദ്യാക്ഷരം കുറിക്കാനൊരുങ്ങി കുരുന്നുകള്‍

വിജയദശമി ദിനമായ ഇന്ന് അറിവിന്‍റെ ആദ്യാക്ഷരങ്ങള്‍ കുറിക്കാനൊരുങ്ങുകയാണ് കുരുന്നുകള്‍. സാംസ്കാരിക കേന്ദ്രങ്ങളിലും ക്ഷേത്രങ്ങളിലും വിദ്യാരംഭത്തിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. കോവിഡ് നിയന്ത്രണങ്ങളുള്ളതിനാല്‍ പലസ്ഥലത്തും നേരത്തേ ബുക്ക് ചെയ്തവരെ മാത്രമേ പ്രവേശിപ്പിക്കൂ. ഗുരുസ്ഥാനത്തുള്ളവരോ, രക്ഷിതാക്കളോ മടിയിലിരുത്തി അരിയില്‍ അക്ഷരം കുറിക്കുന്നതാണ് ചടങ്ങ്. തിരുവനന്തപുരം പൂജപ്പുര സരസ്വതി മണ്ഡപം, ചോറ്റാനിക്കര ദേവീ ക്ഷേത്രം, പറവൂർ ദക്ഷിണ മൂകാംബിക ക്ഷേത്രം, തൃശൂര്‍ തിരുവുള്ളക്കാവ് തുടങ്ങി നിരവധി ക്ഷേത്രങ്ങളിലും സംസ്കാരിക കേന്ദ്രങ്ങളിലും വിദ്യാരംഭ ചടങ്ങുകൾ നടക്കും. കോവിഡ് നിയന്ത്രണങ്ങളുള്ളതിനാല്‍ തിരൂർ തുഞ്ചന്‍ പറമ്പില്‍ ഇത്തവണയും…

Read More

തായ്‌വാനിലെ കാവോസിയങിൽ വൻ തീപിടുത്തം; 46 മരണം

തായ്‌വാൻ: ദക്ഷിണ തായ്‌വാനിലെ കാവോസിയങിൽ 13 നില കെട്ടിടത്തിൽ വൻ തീപിടുത്തം. അപകടത്തിൽ 46 പേർ മരിച്ചു. 41ഓളം പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണ്. വ്യാഴാഴ്ച പുലർച്ചയോടെയാണ് സ്‌ഫോടനാത്മകമായ ഉഗ്ര ശബ്ദത്തോടെ കെട്ടിടത്തിൽ തീപിടുത്തമുണ്ടായത്. 13 നില കെട്ടിടത്തിലെ പല നിലകളും പൂർണമായും കത്തിനശിച്ചു. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. 40 വർഷത്തോളം പഴക്കമുള്ള കെട്ടിടമാണ് പൂർണമായും അഗ്നിക്കിരയായത്. അഗ്നിശമന സേനയുടെ വിവിധ യൂണിറ്റുകൾ സ്ഥലത്തെത്തിയാണ് തീപിടുത്തം നിയന്ത്രണവിധേയമാക്കിയത്. കെട്ടിടത്തിലെ താഴത്തെ നിലയിൽ കടകളാണ് പ്രവർത്തിച്ചിരുന്നത്….

Read More

കോഴിക്കോട് മാഹി കനാലിൽ മുങ്ങിയ കുട്ടികളെ രക്ഷിക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു

വൈകുന്നേരം അഞ്ചരോടെയായിരുന്നു അപകടം. മാഹി കനാലിൽ കുളിക്കാനിറങ്ങിയ മൂന്ന് കുട്ടികൾ ഒഴുക്കിൽപ്പെടുകയായിരുന്നു. ഉടനെ സഹീർ രക്ഷാപ്രവർത്തനത്തിനായി കനാലിലേക്കിറങ്ങി. മൂന്ന് കുട്ടികളെയും രക്ഷിച്ച് കരയ്‌ക്കെത്തിച്ചു. അവസാനത്തെ കുട്ടിയെ കരയ്ക്ക് എത്തിച്ച ഉടനെ സഹീർ മുങ്ങിത്താഴുകയായിരുന്നു. ഒന്നര മണിക്കൂറിന് ശേഷം നാട്ടുകാരും ഫയർഫോഴ്‌സും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഇതിന് മുൻപും കനാലിൽ ഒഴുക്കിൽപ്പെട്ടവരെ രക്ഷിച്ച സഹീർ മുങ്ങി മരിച്ചത് നാട്ടുകാരെ സങ്കടത്തിലാഴ്ത്തി. അപകടസ്ഥലത്ത് നാല് മീറ്ററോളം ആഴമുണ്ടായിരുന്നു. ഈ പ്രദേശത്ത് ഇതിന് മുൻപ് നാല് പേർ മുങ്ങി മരിച്ചിരുന്നു….

Read More

പ്രഭാത വാർത്തകൾ

  ◼️കല്‍ക്കരി ക്ഷാമം വൈദ്യുതോല്‍പ്പാദനത്തിന് വന്‍ പ്രതിസന്ധിയായിരിക്കെ നിര്‍ണായക തീരുമാനമെടുത്ത് കോള്‍ ഇന്ത്യ. ഇനി സാധാരണ പോലെ എല്ലാവര്‍ക്കും കല്‍ക്കരി കൊടുക്കേണ്ടെന്നാണ് തീരുമാനം. അതായത് ഊര്‍ജ്ജ പ്രതിസന്ധി തീരുന്നത് വരെ വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ വേണ്ടി മാത്രമായിരിക്കും കല്‍ക്കരി നല്‍കുകയെന്നാണ് കേന്ദ്ര പൊതുമേഖലാ സ്ഥാപനത്തിന്റെ നിലപാട്. ◼️ഇന്ത്യയുടെ വ്യാപാര കമ്മി 22.6 ബില്യണ്‍ ഡോളറിലേക്ക് ഉയര്‍ന്നു. 14 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. ക്രൂഡ് ഓയിലിന്റെയും സ്വര്‍ണത്തിന്റെയും ഇറക്കുമതി വര്‍ധിച്ചതാണ് ഇത്തരത്തില്‍ വ്യാപാര കമ്മി ഉയരാന്‍ കാരണമായത്. എന്നാല്‍…

Read More

ആ​ഗോള പട്ടിണി സൂചികയിൽ ഇന്ത്യ 101-മത്; പിന്നിൽ 15 രാജ്യങ്ങൾ മാത്രം

  ആ​ഗോള പട്ടിണി സൂചികയിൽ ഇന്ത്യ വീണ്ടും പിന്നിലേക്ക്. വ്യാഴാഴ്ച പുറത്ത് വിട്ട് 116 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ 101-ാം സ്ഥാനത്താണുള്ളത്. വിശപ്പ് ​ഗുരുതരമായ 31 രാജ്യങ്ങളുടെ പട്ടികയിലും ഇന്ത്യ ഉൾപ്പെടുന്നു. കഴിഞ്ഞ വർഷം പുറത്തിറക്കിയ 107 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ 94-ാം സ്ഥാനത്തായിരുന്നു. പാപ്പുവ ന്യൂഗിനിയ (102), അഫ്ഗാനിസ്ഥാൻ (103), നൈജീരിയ (104), കോംഗോ (105), മൊസാംബിക് (106), സിയേറ ലിയോൺ (107), തിമോർ ലെസ്‌തെ (108), ഹെയ്തി (109), ലൈബീരിയ (110), മഡഗാസ്‌കർ (111),…

Read More

ഇന്ത്യന്‍ ഭക്ഷ്യ മേഖലയില്‍ കൂടുതല്‍ നിക്ഷേപത്തിനൊരുങ്ങി ലുലു ഗ്രൂപ്പ്; യൂസഫലി പ്രധാന മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

  ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഭക്ഷ്യ-സംസ്‌കരണ റീട്ടെയില്‍ മേഖലകളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ലുലു ഗ്രൂപ്പ് ഉദ്ദേശിക്കുന്നതായി ചെയര്‍മാന്‍ എം എ യൂസഫലി. ഡല്‍ഹിയില്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പ്രധാന മന്ത്രിയുടെ ലോക് കല്യാണ്‍ മാര്‍ഗിലുള്ള ഔദ്യോഗിക വസതിയിലായിരുന്നു കൂടിക്കാഴ്ച. ലുലു ഗ്രൂപ്പിന്റെ ഇന്ത്യയിലെ ഭാവി പദ്ധതികളെപ്പറ്റി യൂസഫലി പ്രധാന മന്ത്രിയെ ധരിപ്പിച്ചു. ലക്‌നോ, തിരുവനന്തപുരം എന്നിവിടങ്ങിലെ ഷോപ്പിംഗ് മാള്‍ ഈ വര്‍ഷാവസാനത്തോടെ പ്രവര്‍ത്തന സജ്ജമാകും. ഇതുള്‍പ്പെടെ 5,000 കോടി…

Read More

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ അഞ്ചര കിലോ സ്വര്‍ണം പിടികൂടി; അഞ്ചുപേര്‍ കസ്റ്റഡിയില്‍

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ അഞ്ചര കിലോ സ്വര്‍ണം പിടികൂടി. ഇതുമായി ബന്ധപ്പെട്ട് അഞ്ചുപേരെ കസ്റ്റഡിയിലെടുത്തു. രാജ്യാന്തര സ്വര്‍ണക്കടത്ത് സംഘത്തിലെ കണ്ണികളാണ് ഇവര്‍. ദുബൈയില്‍ നിന്നെത്തിയ മറ്റൊരാളില്‍ നിന്നും സ്വര്‍ണം പിടികൂടിയതായി സൂചനയുണ്ട്.

Read More