ജെൻഡർ ന്യൂട്രൽ യൂണിഫോമിനെതിരെ മുസ്ലിം യുവ സംഘടനകൾ; ഇതാണ് സൗകര്യമെന്ന് വിദ്യാർഥികൾ
ലിംഗസമത്വ യൂണിഫോമിനെതിരെ പ്രതിഷേധവുമായി മുസ്ലിം യുവ സംഘടനകൾ. സംസ്ഥാനത്ത് ആദ്യമായി ഒരു സർക്കാർ സ്‌കൂളിൽ ജെൻഡർ ന്യൂട്രൽ യൂണിഫോം നടപ്പാക്കുന്നത്. ബാലുശ്ശേരി എച്ച് എസ് എസ് സ്‌കൂളിലാണ്. സ്‌കൂൾ വിദ്യാഭ്യാസ ചരിത്രത്തിൽ ഇടം പിടിക്കുമ്പോൾ ഇതിനെതിരെ മുസ്ലിം യുവ സംഘടനകൾ പ്രതിഷേധവുമായി രംഗത്തുവരുന്നത്. വസ്ത്ര സ്വാതന്ത്ര്യം ഞങ്ങളുടെ അവകാശം എന്നതാണ് യൂണിഫോമിനെതിരായ ഇവരുടെ മുദ്രവാക്യം എം എസ് എഫ്, യൂത്ത് ലീഗ്, എസ് എസ് എഫ് സംഘടനകളുടെ നേതൃത്വത്തിലാണ് സ്‌കൂളിലേക്ക് പ്രതിഷേധ മാർച്ച് നടത്തുന്നത്. വസ്ത്രത്തിലെ…
