സ്‌കൂള്‍ തുറക്കുന്നതിന് മാര്‍ഗരേഖ പ്രകാരം ക്രമീകരണം ഒരുക്കണം: കളക്ടർമാരുടെ യോഗം വിളിച്ചു ചേര്‍ത്ത് മന്ത്രി ശിവന്‍കുട്ടി
സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ജില്ലാ കളക്ടര്‍മാരുടെ യോഗം വിളിച്ചു ചേര്‍ത്തു. പൊതു വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ്, പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ജീവന്‍ബാബു കെ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. സ്‌കൂള്‍ തുറക്കുന്നത് സംബന്ധിച്ച മാര്‍ഗരേഖ പ്രകാരമുള്ള മുന്നൊരുക്കങ്ങള്‍ വിലയിരുത്തിക്കൊണ്ടുള്ള റിപ്പോര്‍ട്ട് നല്‍കാന്‍ പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കും. ഈ മാസം 21 നകം ജില്ലാ കളക്ടര്‍മാര്‍ക്കാണ് പഞ്ചായത്ത് സെക്രട്ടറിമാര്‍…
