തിരുവനന്തപുരം: മെഡിക്കൽ, അനുബന്ധ കോഴ്സുകളിൽ പ്രവേശനത്തിനായി നീറ്റ് -യു.ജി പരീക്ഷ അടിസ്ഥാനപ്പെടുത്തിയുള്ള കേരള റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. നീറ്റ് പരീക്ഷയിൽ അഖിലേന്ത്യതലത്തിൽ 17ാം സ്ഥാനത്തായിരുന്ന ആലപ്പുഴ വെട്ടിയാർ തണൽ ഹൗസിൽ ഗൗരി ശങ്കറിനാണ് സംസ്ഥാനത്ത് ഒന്നാം റാങ്ക്. തൃശൂർ പെരിേങ്ങാട്ടുകര താന്നിയം പറയങ്ങാട്ടിൽ ഹൗസിൽ വൈഷ്ണ ജയവർധനൻ (നീറ്റ് റാങ്ക് 23) രണ്ടും പാല വ്യാപന ഹൗസിൽ ആർ.ആർ. കവിനേഷ് (നീറ്റ് 31) മൂന്നും റാങ്കുകൾ നേടി.
മലപ്പുറം ചെനക്കലങ്ങാടി ‘സോപാന’ത്തിൽ പി. നിരുപമ നാലും എറണാകുളം ഇടപ്പള്ളി സ്കൈലൈൻ എമിനൻസിൽ ഭരത്നായർ അഞ്ചും വൈറ്റില തൈക്കൂടം ‘ഹെവനി’ൽ ഭുവനേഷ് രമേശ് മേനോൻ ആറും റാങ്കുകൾ നേടി. കോഴിേക്കാട് കൂത്താളി കിഴക്കേപറമ്പിൽ പി. നിമിഷ ഏഴും മലപ്പുറം പാങ്ങ് ചന്തപ്പറമ്പ് വരിക്കോടൻ ഹൗസിൽ വി. അബ്ദുൽ ഷുക്കൂർ എട്ടും പെരിന്തൽമണ്ണ പൊന്ന്യാകുറിശി എലിക്കോട്ടിൽ ഹൗസിൽ ഹംദ റഹ്മാൻ ഒമ്പതും തമിഴ്നാട് വെല്ലൂർ ഡോ. അജോയ് മാത്യു വർഗീസിെൻറ മകൾ ഷെറിൽ സൂസൻ മാത്യു പത്തും റാങ്കുകൾ േനടി.
റാങ്ക് നേടിയവർ: പി. നിരുപമ, ഭരത് നായർ, ഭുവനേഷ് രമേശ് മേനോൻ, പി. നിമിഷ, വി. അബ്ദുൽ ഷുക്കൂർ, ഹംദ റഹ്മാൻ, ഷെറിൽ സൂസൻ മാത്യു, കെ.വി. രോഹിത്, എസ്. അനുരാഗ് സൗരവ്, ജോനാഥൻ എസ്. ഡാനിയൽ
മലപ്പുറം കൊളത്തൂർ സരോവരത്തിൽ കെ.വി. രോഹിത് എസ്.സി വിഭാഗത്തിൽ ഒന്നും തിരുവനന്തപുരം ചെറ്റച്ചൽ ജെ.എൻ.വി ക്വാർേട്ടഴ്സിൽ എസ്. അനുരാഗ് സൗരവ് രണ്ടും റാങ്കുകൾ നേടി. എറണാകുളം പള്ളുരുത്തി നെല്ലിപ്പാലൂൽ ഹൗസിൽ ജോനാഥൻ ഡാനിയൽ എസ്.ടി വിഭാഗത്തിൽ ഒന്നാം റാങ്ക് നേടി. 42059 പേരാണ് കേരള റാങ്ക് പട്ടികയിൽ ഇടംപിടിച്ചത്. ഇതിൽ 31722 പേർ പെൺകുട്ടികളും 10337 പേർ ആൺകുട്ടികളുമാണ്.