കൊച്ചിയിൽ ഗൃഹനാഥനെ കഴുത്തു ഞെരിച്ചു കൊന്ന കേസിൽ ഭാര്യയും മകളും അറസ്റ്റിൽ. തമിഴ്‌നാട് സ്വദേശികളായ സെൽവി, മകൾ ആനന്ദി എന്നിവരാണ് അറസ്റ്റിലായത്. കടവന്ത്ര പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. തമിഴ്‌നാട് സ്വദേശി ശങ്കറാണ് കൊല്ലപ്പെട്ടത്
ഞായറാഴ്ചയാണ് സംഭവം. ശങ്കറിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ ഡോക്ടർക്ക് സംശയം തോന്നുകയും പോലീസിനെ വിവരം അറിയിക്കുകയുമായിരുന്നു. പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ ശങ്കർ സ്ഥിരമായി മദ്യപിച്ച് വന്ന് മർദിക്കുമായിരുന്നുവെന്നും അതിനാലാണ് കൊലപ്പെടുത്തിയതെന്നും ഇവർ പോലീസിനോട് വെളിപ്പെടുത്തി.