Headlines

Webdesk

ശബരിമല മകരവിളക്കിന് ശേഷം സംസ്ഥാനത്തെ ബസ് ചാർജ് വർധിപ്പിക്കുമെന്ന് ഗതാഗത മന്ത്രി

  ശബരിമല മകരവിളക്കിന് ശേഷം സംസ്ഥാനത്ത് ബസ് ചാർജ് വർധിപ്പിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. വിദ്യാർഥികളുടെ കൺസെഷൻ നിരക്കിലും വർധനവുണ്ടാകും. ഇതുസംബന്ധിച്ച് ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷനുമായി മന്ത്രി ചർച്ച നടത്തും. ഈ മാസം 21 മുതൽ സ്വകാര്യ ബസുടമകൾ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് മന്ത്രി തീരുമാനം അറിയിച്ചത് വിദ്യാർഥികളുടെ കൺസെഷൻ നിരക്ക് വർധിപ്പിക്കണമെന്നതാണ് ബസുടമകളുടെ പ്രധാന ആവശ്യം. കൺസെഷൻ നിരക്ക് കൂട്ടാതെയുള്ള ബസ് ചാർജ് വർധന വേണ്ടെന്ന് കൊച്ചിയിൽ ചേർന്ന ബസ് ഉടമ സംയുക്ത…

Read More

കൊവിഡ് വാക്‌സിന്റെ ബൂസ്റ്റർ ഡോസിന് ഇപ്പോൾ മാർഗരേഖയില്ലെന്ന് കേന്ദ്രസർക്കാർ

  രാജ്യത്ത് കൊവിഡ് വാക്‌സിന്റെ മൂന്നാം ഡോസിന് ഇപ്പോൾ മാർഗരേഖയില്ലെന്ന് കേന്ദ്രസർക്കാർ. രാജ്യത്ത് എല്ലാവർക്കും രണ്ട് ഡോസ് വാക്‌സിൻ നൽകുന്നതിനാണ് ഇപ്പോൾ മുൻഗണനയെന്ന് ഡൽഹി ഹൈക്കോടതിയിൽ കേന്ദ്രസർക്കാർ അറിയിച്ചു. മൂന്നാം ഡോസ് നൽകണമെന്ന് രാജ്യത്തെ രണ്ട് വിദഗ്ധ സമിതികളും നിർദേശിച്ചിട്ടില്ല. രണ്ട് ഡോസ് വാക്‌സിൻ ഒമിക്രോണിന് എതിരെ കാര്യമായ പ്രതിരോധം നൽകില്ലെന്ന് വിവിധ പഠനങ്ങളിൽ തെളിഞ്ഞിരുന്നു. ഇതോടെ ബൂസ്റ്റർ ഡോസ് വേണമെന്ന ആവശ്യം ശക്തമായി. ഇതിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. അതേസമയം രാജ്യത്തെ ഒമിക്രോൺ രോഗബാധിതരുടെ എണ്ണം…

Read More

കാശ്മീർ അതിർത്തിയിൽ തീ പിടിച്ച ടെന്റിൽ നിന്ന് ചാടി രക്ഷപ്പെടാൻ ശ്രമിച്ച മലയാളി ജവാന് ദാരുണാന്ത്യം

  ജമ്മു കാശ്മീർ അതിർത്തിയിൽ മലയാളി ജവാന് ദാരുണാന്ത്യം. ബി എസ് എഫ് ജവാൻ അനീഷ് ജോസഫാണ് മരിച്ചത്. തീ പിടിച്ച ടെന്റിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് മരണപ്പെട്ടത്. ഇടുക്കി കൊച്ചുകാമാക്ഷി സ്വദേശിയാണ് ബാരാമുള്ള ഭാഗത്താണ് സംഭവം. തീ പിടിച്ച ടെന്റിൽ നിന്ന് ചാടുന്നതിനിടെ പതിനഞ്ച് അടിയോളം താഴ്ചയിലേക്ക് അനീഷ് പതിക്കുകയായിരുന്നു. വീഴ്ചയിൽ തലയ്ക്ക് സാരമായി പരുക്കേറ്റാണ് മരണം സംഭവിച്ചത്. അനീഷിന്റെ ഭാര്യ സിആർപിഎഫ് ഉദ്യോഗസ്ഥയാണ്.

Read More

ഡൽഹി അസംബ്ലി പരിസരത്ത് വധശിക്ഷാ മുറി കണ്ടെത്തി: ബ്രിട്ടീഷ് കാലഘട്ടത്തിലേതെന്ന് നിഗമനം

  ന്യൂഡൽഹി: തലസ്ഥാനത്തെ അസംബ്ലി കെട്ടിടത്തിന്റെ പരിസരത്ത് രഹസ്യ വധശിക്ഷാ മുറി കണ്ടെത്തി. ബ്രിട്ടീഷ് ഭരണ കാലഘട്ടത്തിലെ ഈ മുറി നിർമ്മിക്കപ്പെട്ടത്, തലസ്ഥാനം കൽക്കട്ടയിൽ നിന്നും ഡൽഹിയിലേക്ക് മാറ്റിയതിനു ശേഷം 1912-ൽ ആണെന്നാണ് കണക്കാക്കപ്പെടുന്നത്. വധശിക്ഷയ്ക്കു വിധിക്കപ്പെട്ടവരെ തൂക്കിക്കൊല്ലാനുള്ള സകല സജ്ജീകരണങ്ങളുമുള്ള ഈ മുറി, വിപ്ലവകാരികളെ വധിക്കാനും ക്രൂരമായി പീഡിപ്പിക്കാനും ബ്രിട്ടീഷ് സർക്കാർ ഉപയോഗിച്ചിരുന്നതാണ്. പുനർനിർമാണ പ്രവർത്തനങ്ങൾക്കിടയിൽ ചുമരിൽ തട്ടിയപ്പോൾ പൊള്ളയാണെന്ന് മനസ്സിലായ അധികൃതർ, ഭിത്തി പൊളിച്ചു നോക്കിയപ്പോഴാണ് ഇങ്ങനെയൊരു രഹസ്യ അറ കണ്ടെത്തിയത്. ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ…

Read More

ബോളിവുഡ് താരം കരീനയുടെ വീട് മുംബൈ കോർപ്പറേഷൻ സീൽ ചെയ്തു

ന്യൂഡൽഹി: കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് നടി കരീന കപൂറിൻ്റെയും അമൃത അറോറയുടേയും വീട്ടിൽ മുംബൈ കോർപ്പറേഷൻ കൊവിഡ് പരിശോധന നടത്തും. ബംഗ്ലാവുകളിൽ സമ്പർക്കത്തിൽ വന്നവരെ എല്ലാവരെയും പരിശോധിക്കും. ഇവരുടെ വസതികൾ കഴിഞ്ഞ ദിവസം കോർപ്പറേഷൻ സീൽ ചെയ്തിരുന്നു. ഇന്നലെയാണ് ഇരുവർക്കും കൊവിഡ് സ്ഥിരീകരിച്ചത്. അതേസമയം സമ്പർക്കത്തിൽ വന്നവരെ കുറിച്ചുള്ള വിവരങ്ങൾ നടിമാർ നൽകുന്നില്ലെന്ന് കോർപ്പറേഷൻ പറഞ്ഞു. എന്നാൽ സമ്പർക്കത്തിൽ വന്നവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതർ. കരീനയിൽ നിന്ന് കൂടുതൽ പേർക്ക് കൊവിഡ് പടർന്നിരിക്കുമോ എന്ന ആശങ്കയിയിൽ ആണ്…

Read More

ലഖിംപൂർ ഖേരി കൂട്ടക്കൊലപാതകം മുൻകൂട്ടി ആസൂത്രണം ചെയ്ത് നടപ്പാക്കിയതെന്ന് പ്രത്യേക അന്വേഷണ സംഘം

ലഖിംപൂർ ഖേരി കൂട്ടക്കൊലപാതക കേസിൽ പ്രതികളുടെ കുരുക്ക് മുറുക്കി പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട്. കർഷകരെയും മാധ്യമപ്രവർത്തകനെയും കൊലപ്പെടുത്തിയത് മുൻകൂട്ടി ആസൂത്രണം ചെയ്താണെന്ന് പ്രത്യേക അന്വേഷണ സംഘം പറയുന്നു. പ്രതികൾക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്താൻ അന്വേഷണ സംഘം അപേക്ഷ നൽകി ആയുധ നിയമത്തിന്റെ അടിസ്ഥാനത്തിൽ വധശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്താനാണ് അപേക്ഷ നൽകിയത്. കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ മകൻ ആശിഷ് മിശ്ര അടക്കം 13 പ്രതികളാണ് കേസിലുള്ളത്. പ്രത്യേക അന്വേഷണ സംഘം ഉദ്യോഗസ്ഥനായ വിദ്യാറാം ദിവാകറാണ് ചീഫ്…

Read More

അല്ലു അർജുൻ ചിത്രം പുഷ്പക്കെതിരെ വീണ്ടും പരാതി; നിർമാതാക്കൾക്കെതിരെ കേസെടുത്തു

അല്ലു അർജുൻ ചിത്രം പുഷ്പയുടെ അണിയറ പ്രവർത്തകർക്കെതിരെ വീണ്ടും പരാതി. ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ച് നടത്തിയ പ്രീ റിലീസ് പാർട്ടിക്കെതിരെയാണ് കേസ്. കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് പരിപാടി നടത്തിയെന്നാണ് പരാതി 5000 പേർക്ക് അനുമതി നൽകിയിരുന്നിടത്ത് 15,000 പേരെ പങ്കെടുപ്പിച്ചാണ് പരിപാടി നടത്തിയത്. പരാതിയെ തുടർന്ന് മൈത്രി മൂവി മേക്കേഴ്‌സ്, മുട്ടംസെട്ടി മീഡിയ എന്നിവർക്കെതിരെയാണ് പരാതി. നേരത്തെ ചിത്രത്തിലെ ഐറ്റം സോംഗിനെതിരെയും പരാതി ഉയർന്നിരുന്നു. ഗാനം ആണുങ്ങളെ മോശക്കാരായി ചിത്രീകരിക്കുന്നുവെന്ന് ആരോപിച്ച് മെൻ അസോസിയേഷൻ എന്ന സംഘടനയാണ്…

Read More

പുതുപ്പള്ളിയിൽ ഭാര്യ ഭർത്താവിനെ വെട്ടിക്കൊന്നു; കുട്ടിയുമായി രക്ഷപ്പെട്ടു

കോട്ടയം പുതുപ്പള്ളിയിൽ ഭാര്യ ഭർത്താവിനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം കുട്ടിയെയും കൊണ്ട് രക്ഷപ്പെട്ടു. പുതുപ്പള്ളി പെരുംകാവ് സ്വദേശി സിജിയാണ് കൊല്ലപ്പെട്ടത്. ഭാര്യ റോസന്നയാണ് സിജിയെ വെട്ടിക്കൊന്നത്. റോസന്നക്ക് മാനസിക പ്രശ്‌നങ്ങൾ ഉള്ളതായി നാട്ടുകാരും ബന്ധുക്കളും പറയുന്നു. പുലർച്ചെയാണ് സംഭവം നടന്നത്. രാവിലെ വീട് പൂട്ടിക്കിടക്കുന്നത് കണ്ട് അയൽവാസികൾക്ക് സംശയം തോന്നി നോക്കിയപ്പോഴാണ് രക്തത്തിൽ കുളിച്ച് കിടക്കുന്ന സിജിയെ കണ്ടത്. തുടർന്ന് പോലീസിൽ വിവരം അറിയിച്ചു. മാനസിക പ്രശ്‌നങ്ങളുള്ള റോസന്നക്കൊപ്പം കുട്ടിയുള്ളത് ആശങ്ക ജനിപ്പിച്ചിട്ടുണ്ട്. റോസന്നയെ എത്രയും വേഗം കണ്ടെത്താനുള്ള…

Read More

ഇന്തോനേഷ്യയിൽ ശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ് നൽകി

ഇന്തോനേഷ്യയിൽ വൻ ഭൂചലനം. റിക്ടർ സ്‌കൈയിലിൽ 7.3 തീവ്രത രേഖപ്പെടുത്തി. ഭൂചലനത്തെ തുടർന്ന് സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മൗമെരേ പട്ടണത്തിന് 100 കിലോമീറ്റർ വടക്ക് ഫ്‌ളോറസ് കടലിൽ 18.5 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്ന് യു എസ് ജിയോളജിക്കൽ സർവേ അറിയിച്ചു പുലർച്ചെ മൂന്ന് മണിയോടെയാണ് ഭൂമി കുലുങ്ങിയത്. ആയിരം കിലോമീറ്റർ ദൂരം വരെ ശക്തമായ തിരമാലകൾക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഭൂചലനത്തിൽ ആളപായമോ മറ്റ് നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല

Read More

ഭർത്താവിനെ കൊല്ലാനുള്ള ക്വട്ടേഷൻ പരാജയപ്പെട്ടു; പിടിക്കപ്പെടുമെന്ന് കരുതി യുവതി തൂങ്ങിമരിച്ചു

വിവാഹം കഴിഞ്ഞ് ഒരു മാസത്തിനുള്ളിൽ ഭർത്താവിനെ കൊല്ലാൻ ക്വട്ടേഷൻ നൽകിയ യുവതി തൂങ്ങിമരിച്ചു. ക്വട്ടേഷൻ പരാജയപ്പെടുകയും ഗുണ്ടകളെ പോലീസ് പിടികൂടുകയും ചെയ്തതോടെ താനും പിടിക്കപ്പെടുമെന്ന ഭയത്തിലാണ് യുവതി തൂങ്ങിമരിച്ചത്. തമിഴ്‌നാട് തേനി ജില്ലയിലെ കമ്പത്താണ് സംഭവം കമ്പം സ്വദേശിനി ഭൂവനേശ്വരി(21)ായാണ് തൂങ്ങിമരിച്ചത്. നവംബർ 10നാണ് ഗൗതം എന്ന 24കാരനുമായി ഇവരുടെ വിവാഹം കഴിഞ്ഞത്. പോലീസിൽ ചേരാൻ ഭുവനേശ്വരി പരിശീലനം കഴിഞ്ഞ് കാത്തിരിക്കുകയായിരുന്നു. എന്നാൽ ജോലിക്ക് വിടില്ലെന്ന നിലപാടിലായിരുന്നു ഗൗതമിന്. ഇതോടെയാണ് വിവാഹം കഴിഞ്ഞ് 22ാം ദിവസം തന്നെ…

Read More