അല്ലു അർജുൻ ചിത്രം പുഷ്പയുടെ അണിയറ പ്രവർത്തകർക്കെതിരെ വീണ്ടും പരാതി. ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ച് നടത്തിയ പ്രീ റിലീസ് പാർട്ടിക്കെതിരെയാണ് കേസ്. കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് പരിപാടി നടത്തിയെന്നാണ് പരാതി
5000 പേർക്ക് അനുമതി നൽകിയിരുന്നിടത്ത് 15,000 പേരെ പങ്കെടുപ്പിച്ചാണ് പരിപാടി നടത്തിയത്. പരാതിയെ തുടർന്ന് മൈത്രി മൂവി മേക്കേഴ്‌സ്, മുട്ടംസെട്ടി മീഡിയ എന്നിവർക്കെതിരെയാണ് പരാതി.
നേരത്തെ ചിത്രത്തിലെ ഐറ്റം സോംഗിനെതിരെയും പരാതി ഉയർന്നിരുന്നു. ഗാനം ആണുങ്ങളെ മോശക്കാരായി ചിത്രീകരിക്കുന്നുവെന്ന് ആരോപിച്ച് മെൻ അസോസിയേഷൻ എന്ന സംഘടനയാണ് പരാതി നൽകിയത്.