Headlines

Webdesk

കേരളത്തിൽ നൂറുകോടി മുതൽമുടക്കിൽ ഉന്നത വിദ്യാഭ്യാസ കേന്ദ്രം ആരംഭിക്കും : ആസാദ് മൂപ്പൻ

  വടക്കൻ കേരളത്തിൽ നൂറു കോടി മുതൽമുടക്കിൽ ഉന്നത വിദ്യാഭ്യാസത്തിനും തൊഴിൽ നൈപുണ്യ പരിശീലനത്തിനായി സെന്റർ ഫോർ എക്‌സലൻസ് സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നതായി ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ ചെയർമാൻ ആന്റ് എം.ഡി ആസാദ് മൂപ്പൻ അറിയിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡിജിറ്റൽ ലേർണിംഗ്, ഓട്ടോമേഷൻ ആൻഡ് മെഷീൻ ലേർണിംഗ് എന്നിങ്ങനെ ആധുനിക വിവര സാങ്കേതിക വിധയുടെയും ശാസ്ത്രത്തിന്റെയും അടിസ്ഥാനത്തിലാകും ഇത് നടപ്പിലാക്കുക എന്നും അദ്ദേഹംപറഞ്ഞു.  

Read More

നെടുമ്പാശേരിയിൽ ഒരു കോടിയുടെ സ്വർണ്ണം പിടികൂടി

നെടുമ്പാശേരിയിൽ വീണ്ടും സ്വർണവേട്ട. ഒരു കോടി രൂപയുടെ സ്വർണം പരിശോധനയിൽ പിടികൂടി. ഷാർജയിൽ നിന്നെത്തിയ ചെന്നൈ സ്വദേശിയിൽ നിന്നാണ് സ്വര്‍ണം പിടികൂടിയത്. ഒരു കിലോയിലേറെ തൂക്കമുള്ള രണ്ട് സ്വർണ ബിസ്ക്കറ്റുകളാണ് പരിശോധനയിൽ  ഇന്നലെ പിടിച്ചടുത്തത്. സ്വർണ ബിസ്ക്കറ്റുകൾ അടിവസ്ത്രത്തിനടിയിൽ ഒളിപ്പിച്ചാണ് ഇയാൾ അനധികൃതമായി കടത്താൻ ശ്രമിച്ചത്.

Read More

തിരുവനന്തപുരം മുടവന്‍മുകളില്‍ ഇരട്ടക്കൊലപാതകം; അച്ഛനും മകനും കൊല്ലപ്പെട്ടു

തിരുവനന്തപുരം: തിരുവനന്തപുരം പൂജപ്പുര മുടവന്‍മുകളില്‍ മരുമകനുമായി ഉണ്ടായ വാക്ക് തര്‍ക്കത്തെത്തുടര്‍ന്ന് അച്ഛനും മകനും കൊല്ലപ്പെട്ടു. സുനില്‍, മകന്‍ അഖില്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. മരുമകന്‍ അരുണിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഓട്ടോ ഡ്രൈവര്‍ ആണ് സുനില്‍. രാത്രി എട്ട് മണിയോടെ സുനിലിന്റെ വീട്ടിലെത്തിയ അരുണ്‍ വഴക്ക് ഉണ്ടാക്കുകയും കത്തി ഉപയോഗിച്ച് അച്ഛനേയും മകനേയും കുത്തുകയായിരുന്നു. പരിക്കേറ്റ ഇവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിതീകരിക്കുകയായിരുന്നു. സുനിലിന്റെ കഴുത്തിലും അഖിലിന്റെ നെഞ്ചിലുമാണ് കുത്തേറ്റത്. പ്രതി മദ്യ ലഹരിയില്‍ ആയിരുന്നെന്ന്…

Read More

ഫ്‌ളിപ്കാര്‍ട്ടിന്റെ ബിഗ് ബില്യന്‍ സെയില്‍; ഐ ഫോണ്‍ ഓര്‍ഡര്‍ ചെയ്തയാള്‍ക്ക് ലഭിച്ചത് നിര്‍മ്മ സോപ്പ്

പ്രമുഖ ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ് സ്ഥാപനമായ ഫഌപ്കാര്‍ട്ടിലൂടെ അര ലക്ഷം രൂപയുടെ ഐ ഫോണ്‍ ബുക്ക് ചെയ്തയാള്‍ക്ക് പാര്‍സലായി ലഭിച്ചത് പൊതിഞ്ഞ രണ്ട് നിര്‍മ്മ സോപ്പുകള്‍. സിമ്രന്‍ പാല്‍ സിംഗ് എന്ന വ്യക്തിയാണ് ഇത്തരത്തില്‍ കബളിപ്പിക്കപ്പെട്ടത്. സെയിലിന്റെ ഭാഗമായി ലഭിച്ച ഡിസ്‌കൗണ്ടുകള്‍ക്കെല്ലാം ശേഷം 51,999 രൂപയ്ക്കാണ് സിമ്രന്‍പാല്‍ ഐഫോണ്‍ ഓര്‍ഡര്‍ ചെയ്തത്. ഐഫോണ്‍ 12ന് പകരം സിമ്രന് ലഭിച്ചത് നിര്‍മ സോപ്പാണ്. ഫഌപ്കാര്‍ട്ട് പാഴ്‌സലിന്റെ അണ്‍ബോക്‌സിംഗ് വിഡിയോ സിമ്രന്‍ യൂട്യൂബിലൂടെ അപ്ലോഡ് ചെയ്തിരുന്നു. പാക്ക് അഴിച്ച് ഐ ഫോണ്‍…

Read More

ഇടുക്കി ഡാം തല്‍ക്കാലം തുറക്കേണ്ടെന്ന് തീരുമാനം; ജലനിരപ്പ് ഒരടി കൂടി ഉയര്‍ന്നാല്‍ ബ്ലൂ അലര്‍ട്ട്

കട്ടപ്പന: ഇടുക്കി ഡാമില്‍ ജലനിരപ്പ് ഒരടി കൂടി ഉയര്‍ന്നാല്‍ ആദ്യ മുന്നറിയിപ്പായ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിക്കും. 2389. 78 അടിക്കു മുകളിലാണ് ഇപ്പോഴത്തെ ജലനിരപ്പ്. ശക്തമായ മഴയെ തുടര്‍ന്ന് ജലനിരപ്പ് ഉയരുന്നുണ്ട്. എന്നാല്‍, അണക്കെട്ട് തല്‍ക്കാലം തുറക്കേണ്ടെന്ന തീരുമാനത്തിലാണ് വൈദ്യുതി ബോര്‍ഡ് . പ്രളയസാധ്യത കണക്കിലെടുത്ത് ജലനിരപ്പ് പൂര്‍ണ സംഭരണ ശേഷിയായ 2403 അടിയിലെത്തിക്കാന്‍ കേന്ദ്ര കമ്മീഷന്‍ അനുമതി കെഎസ്ഇബിക്ക് അനുമതി നല്‍കി. ഇടുക്കി അണക്കെട്ടിന്റെ ഇപ്പോഴത്തെ റൂള്‍ കര്‍വ് അനുസരിച്ച് ജലനിരപ്പ് 2390.86 അടിയിലെത്തിയാല്‍ ആദ്യത്തെ…

Read More

മാപ്പിളപ്പാട്ട് ഗായകൻ വി.എം.കുട്ടി അന്തരിച്ചു

മാപ്പിളപ്പാട്ട് ഗായകൻ വി.എം.കുട്ടി അന്തരിച്ചു. 83 വയസായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംഗീത നാടക അക്കാദമി അവാർഡ് ജേതാവായിരുന്നു. ഉണ്ണീൻ മുസ്ല്യാരുടേയും ഇത്താച്ചുക്കുട്ടിയുടേയും മകനായി കൊണ്ടോട്ടിക്ക് സമീപമുള്ള പുളിക്കലിൽ 1935 ൽ ജനിച്ച വിഎം കുട്ടി, മെട്രിക്കുലേഷനും ടി.ടി.സിയും പാസായതിന് ശേഷം 1957 ൽ കൊളത്തൂരിലെ എ.എം.എൽ.പി സ്‌കൂളിൽ പ്രധാനധ്യാപകനായി ചേർന്നു. 1985 ൽ അധ്യാപനരംഗത്തു നിന്ന് വിരമിച്ചു. ചെറുപ്പത്തിലേ ചിത്രരചന,അഭിനയം ,ഗാനാലാപനം എന്നിവയിൽ തത്പരനായിരുന്നു വി.എം. കുട്ടി. പാണ്ടികശാല ഒറ്റപ്പിലാക്കൽ ഫാത്തിമ്മക്കുട്ടി എന്ന വനിതയിൽ…

Read More

പ്രഭാത വാർത്തകൾ

  🔳ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ ഇക്കൊല്ലത്തെയും അടുത്തകൊല്ലത്തെയും പ്രതീക്ഷിത വളര്‍ച്ചാനിരക്കുകള്‍ പുറത്തുവിട്ട് ഐ.എം.എഫ്. കോവിഡ് 19-നെ തുടര്‍ന്ന് 7.3 ശതമാനമായി ചുരുങ്ങിയ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ 2021-ല്‍ 9.5 ശതമാനവും 2022-ല്‍ 8.5 ശതമാനവും വളര്‍ച്ച നേടുമെന്ന് ഐ.എം.എഫ് പുറത്തിറക്കിയ വേള്‍ഡ് എക്കണോമിക് ഔട്‌ലുക് പറയുന്നു. 🔳അഫ്ഗാനിസ്താന്റെ മണ്ണ് മൗലികവാദത്തിനും ഭീകരവാദത്തിനും ഉറവിടമാകുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് അന്താരാഷ്ട്ര സമൂഹത്തോട് അഭ്യര്‍ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഫ്ഗാനില്‍ ഉചിതമായ മാറ്റങ്ങളുണ്ടാകാന്‍ ലോകരാജ്യങ്ങളുടെ യോജിച്ചുള്ള പ്രതികരണം വേണമെന്നും അഫ്ഗാന്‍ പൗരന്മാര്‍ക്ക് അടിയന്തരവും തടസ്സങ്ങളില്ലാത്തതുമായ മനുഷ്യത്വപരമായ…

Read More

പൗരത്വ, ശബരിമല പ്രക്ഷോഭം; ചില കേസുകള്‍ പിന്‍വലിക്കാന്‍ കോടതി അനുമതി വേണം: മുഖ്യമന്ത്രി

  തിരുവനന്തപുരം: പൗരത്വ നിയമഭേദഗതിയുമായി ബന്ധപ്പെട്ടും ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ടും പോലീസ് സ്വീകരിച്ച ഗുരുതര ക്രിമിനല്‍ സ്വഭാവമില്ലാത്ത കേസുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ സബ്മിഷന് നിയമസഭയില്‍ മറുപടി നല്‍കുകയായിരുന്നു അദ്ദേഹ. ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ തലത്തിലുള്ള നടപടി ക്രമങ്ങള്‍ ആരംഭിച്ച് കഴിഞ്ഞു. ഇതിനായി പോലീസ് കമ്മിറ്റി രൂപവത്ക്കരിച്ചു. സമരങ്ങളുമായി ബന്ധപ്പെട്ട് ചില കേസുകല്‍ പിന്‍വലിക്കാന്‍ സര്‍ക്കാറിന് പരിമിതിയുണ്ട്. കോടതിയുടെ അനുമതി വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു….

Read More

മഴക്കെടുതി; ദുരിതാശ്വാസ-സേവന പ്രവര്‍ത്തനങ്ങള്‍ക്ക് സന്നദ്ധരാകണം: കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍

  കോഴിക്കോട്: സംസ്ഥാനത്ത് പല ഇടങ്ങളിലും മഴക്കെടുതികള്‍ രൂക്ഷമാവുകയും ജീവഹാനിയും നാശനഷ്ടങ്ങളും സംഭവിക്കുകയും ചെയ്ത സാഹചര്യത്തില്‍ എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍. സഹജീവികള്‍ക്ക് വേണ്ടി ദുരിതാശ്വാസ-സേവന പ്രവര്‍ത്തനങ്ങള്‍ക്ക് സന്നദ്ധരാകണം. സര്‍ക്കാറിന്റെ ജാഗ്രതാ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും പ്രാര്‍ഥന കൈമുതലാക്കണമെന്നും കാന്തപുരം പറഞ്ഞു.

Read More

അഭിനയ കുലപതി ഇനി ഓർമ മാത്രം; ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം സംസ്‌കരിച്ചു

ഇന്നലെ അന്തരിച്ച നടൻ നെടുമുടി വേണുവിന്റെ മൃതദേഹം സംസ്‌കരിച്ചു. ഔദ്യോഗിക ബഹുമതികളോടെ ഉച്ചക്ക് 2 മണിക്ക് ശാന്തികാവടത്തിലായിരുന്നു സംസ്‌കാര ചടങ്ങുകൾ നടന്നത്. തിരുവന്തപുരം അയ്യങ്കാളി ഓഡിറ്റോറിയത്തിൽ നടന്ന പൊതുദർശനത്തിൽ നിരവധി പേരാണ് അദ്ദേഹത്തിന് ആദാരാഞ്ജലി അർപ്പിക്കാൻ എത്തിയത്. ഇന്നലെ രാത്രിയിലും തിരുവനന്തപുരത്തെ അദ്ദേഹത്തിന്റെ വസതിയായ ‘തമ്പിൽ’ നിരവധിപേരാണ് പ്രിയനടനെ അവസാനമായി ഒരു നോക്കുകാണാനെത്തിയത്. മമ്മൂട്ടിയും മോഹൻലാലുമടക്കമുള്ള പ്രമുഖർ രാത്രി വൈകിയും തമ്പിലെത്തി പ്രിയനടന് ആദരാഞ്ജലിയർപ്പിച്ചു. നെടുമുടി വേണുവിന്റെ മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. നെടുമുടി വേണുവിന്റെ…

Read More