Headlines

Webdesk

അടിയന്തര അറിയിപ്പ്: വയനാട് ജില്ലാ ആശുപത്രിയിലേക്ക് പ്ലാസ്മ വളരെ അത്യാവശ്യം

അറിയിപ്പ്:    മാനന്തവാടി ജില്ലാ ആശുപത്രിയിൽ 0-ve,  O+ve, A+ve  പ്ലാസ്മ  വളരെ അത്യാവശ്യമായി വന്നിരിക്കയാണ്.  കോവിഡ് രോഗ മുക്തരായി 28 ദിവസം കഴിഞ്ഞ 4 മാസം കഴിയാത്ത 50 കിലൊയെങ്കിലും ശരീരഭാരമുള്ളവർ സന്നദ്ധരായി ഉണ്ടെങ്കിൽ ദയവായി രാവിലെ 9.30 നും ഉച്ചക്ക് 1 നുമിടയിൽ ബ്ലഡ് ബാങ്കിൽ എത്തുമല്ലൊ. വിശദ വിവരങ്ങൾക്ക്: 9447933287 (ഷിനോജ് ).

Read More

തി​ര​ക്ക​ഥാ​കൃ​ത്തും സം​വി​ധാ​യ​ക​നു​മാ​യ ഷാ​ജി പാ​ണ്ഡ​വ​ത്ത് അ​ന്ത​രി​ച്ചു

കോ​ട്ട​യം: മലയാള തി​ര​ക്ക​ഥാ​കൃ​ത്തും സം​വി​ധാ​യ​ക​നു​മാ​യ ഷാ​ജി പാ​ണ്ഡ​വ​ത്ത് അ​ന്ത​രി​ച്ച.​ 63 വയസായിരുന്നു ഇദ്ദേഹത്തിന്. ശ​സ്ത്ര​ക്രി​യ​ക്ക് ശേ​ഷം വീ​ട്ടി​ൽ വി​ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യു​ണ്ടാ​യ വീ​ഴ്ച​യെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലി​ക്കെ​യാ​ണ് മരണം സംഭവിച്ചത്. പ്രാ​യി​ക്ക​ര പാ​പ്പാ​ൻ, ഗം​ഗോ​ത്രി, ക​വ​ചം എ​ന്നി സി​നി​മ​ക​ൾ​ക്ക് തി​ര​ക്ക​ഥ​ എ​ഴു​തി​യി​ട്ടു​ണ്ട്.

Read More

വയനാട് ‍ജില്ലയിൽ 148 പേര്‍ക്ക് കൂടി കോവിഡ്;127 പേര്‍ക്ക് രോഗമുക്തി, എല്ലാവർക്കും സമ്പര്‍ക്കത്തിലൂടെ രോഗബാധ

വയനാട് ജില്ലയില്‍ ഇന്ന് (3.1.21) 148 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 127 പേര്‍ രോഗമുക്തി നേടി. 2 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവർക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഒരാളുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 17449 ആയി. 14985 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 104 മരണം. നിലവില്‍ 2360 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1790 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്….

Read More

കേരളത്തിൻ്റെ നെല്ലറയായ കുട്ടനാട്ടിലേക്ക് വിത്ത് നൽകി വയനാട്ടിലെ നെൽകർഷകർ

കുട്ടനാട്ടിലേക്ക് വിത്ത് നൽകി വയനാട്ടിലെ നെൽകർഷകർ. കൽപ്പറ്റ: കേരളത്തിൻ്റെ നെല്ലറയായ കുട്ടനാട്ടിലേക്ക് ജൈവീക ഗുണങ്ങൾ ഏറെയുള്ളതും ഗുണമേന്മയുള്ളതുമായ നെൽവിത്ത് നൽകി വയനാട്ടിലെ കർഷകർ. മുത്തങ്ങയിലെ വനാതിർത്തിയിലാണ് 50-ലധികം വ്യത്യസ്ത ഇനം നെല്ല് കൃഷി ചെയ്ത് കുട്ടനാട്ടിലെ കർഷകർക്ക് എത്തിച്ചു നൽകുന്നത്. കുട്ടനാട്ട് ഐമനത്തെ ആറുപറയിൽ എ.കെ. സേവ്യർ എന്ന പാപ്പച്ചൻ്റെ നേതൃത്വത്തിലാണ് മുത്തങ്ങയിലെ കൃഷിയിടത്തിൽ നിന്നുള്ള നെൽവിത്തുകൾ കുട്ടനാട്ടിലെത്തിച്ചത് . 18 ഏക്കർ സ്ഥലത്താണ് മുത്തങ്ങയിൽ 50 ലധികം ഇനം കൃഷി ചെയ്തത്. ഒറ്റാൽ പോലെ വംശനാശ…

Read More

സംസ്ഥാനത്ത് ഇന്ന് 4600 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 4600 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 728, മലപ്പുറം 522, കോഴിക്കോട് 511, കോട്ടയം 408, പത്തനംതിട്ട 385, തൃശൂര്‍ 328, കൊല്ലം 327, തിരുവനന്തപുരം 282, ആലപ്പുഴ 270, ഇടുക്കി 253, പാലക്കാട് 218, കണ്ണൂര്‍ 179, വയനാട് 148, കാസര്‍ഗോഡ് 41 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 37…

Read More

യുപിയിൽ ശ്മശാനത്തിന്റെ മേൽക്കൂര തകർന്നുവീണ് 16 പേർ മരിച്ചു

ഉത്തർപ്രദേശിൽ ശവസംസ്‌കാര ചടങ്ങിനിടെ ശ്മശാനത്തിന്റെ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നുവീണ് 16 പേർ മരിച്ചു. നിരവധി പേർക്ക് പരുക്കേറ്റു. മുറാദ് നഗറിലാണ് സംഭവം സംസ്‌കാര ചടങ്ങിനിടെ ആളുകൾക്ക് മേലേക്ക് കെട്ടിടത്തിന്റെ മേൽക്കൂര തകർന്നുവീഴുകയായിരുന്നു. കനത്ത മഴയിലാണ് അപകടമുണ്ടായത്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽപ്പെട്ട 32 പേരെ രക്ഷപ്പെടുത്തി. പോലീസും അഗ്നിരക്ഷാസേനയും ചേർന്ന് രക്ഷാപ്രവർത്തനം നടത്തുകയാണ്. പരുക്കേറ്റവരെ സമീപത്തെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചിച്ചു.

Read More

കര്‍ഷകര്‍ക്ക് ആശ്വാസമായി അടയ്ക്ക വില ഉയരുന്നു

കല്‍പ്പറ്റ: ഉല്‍പ്പാദനത്തകര്‍ച്ചയ്ക്കിടിയിലും അടയ്ക്കയുടെ മെച്ചപ്പെട്ട വില കര്‍ഷകര്‍ക്കു ആശ്വാസമാകുന്നു. പൊളിക്കാത്ത അടയ്ക്ക കിലോഗ്രാമിനു  42 ഉം പൊളിച്ചതിനു (പൈങ്ങ) 142 ഉം രൂപയാണ് നിലവിലെ വില. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് മെച്ചപ്പെട്ട വിലയാണിതെന്നു കൃഷിക്കാര്‍ പറയുന്നു. അടയ്ക്ക വിളവെടുപ്പ് ജില്ലയില്‍ പുരോഗമിക്കുകയാണ്.  ജില്ലയില്‍ വ്യാപകമായി കമുകുകൃഷിയുണ്ട്.  ഏകദേശം 13,000 ഹെക്ടറിലാണ് കൃഷി. 2010ല്‍ ഇതു 12,123 ഹെക്ടറിലായിരുന്നു. കമുകുതോട്ടങ്ങളില്‍ ഏറെയും  പഴയ പാടങ്ങളാണ്. നെല്‍ക്കൃഷി അനാദായകരമായതോടെയാണ് കര്‍ഷകര്‍  വയലില്‍ കമുകു കൃഷി ആരംഭിച്ചത്. കമുക് തനിവിളയായും ഇടവിളയായും…

Read More

സ്വപ്ന സുരേഷിന് വ്യാജ ബിരുദ സർട്ടിഫിക്കറ്റ് നൽകിയത് പഞ്ചാബ് കേന്ദ്രമായി പ്രവർത്തിക്കുന്ന ദേവ് എഡ്യൂക്കേഷണൽ ട്രസ്റ്റ്

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിലെ സ്വപ്ന സുരേഷിന് വ്യാജ ബിരുദ സർട്ടിഫിക്കറ്റ് നൽകിയത് പഞ്ചാബ് കേന്ദ്രമായി പ്രവർത്തിക്കുന്ന ദേവ് എഡ്യൂക്കേഷണൽ ട്രസ്റ്റ എന്ന സ്ഥാപനമാണ് എന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഇതിനുവേണ്ട എല്ലാ സഹായങ്ങളും ചെയ്തു കൊടുത്തത് തൈക്കാട് പ്രവർത്തിച്ചിരുന്ന എഡ്യൂക്കേഷണൽ ഗൈഡൻസ് സെന്റർ എന്ന സ്ഥാപനമായിരുന്നു എന്നുമാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. സ്വപ്ന സുരേഷിന് വ്യാജ ബി.കോം ബിരുദ സർട്ടിഫിക്കറ്റിന് വേണ്ടി ഇടനില നിന്ന സ്ഥാപനം 2017 ൽ പ്രവർത്തനം അവസാനിപ്പിച്ചതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. സമാന രീതിയിൽ മറ്റുപലർക്കും ഇവർ…

Read More

നെയ്യാറ്റിൻകരയിൽ വാങ്ങിയ ഭൂമി സർക്കാറിന് കൈമാറും; മുഖ്യമന്ത്രിയെ കാണുമെന്ന് ബോബി ചെമ്മണ്ണൂർ

നെയ്യാറ്റിൻകരയിലെ വിവാദഭൂമി പ്രശ്നം പരിഹരിക്കാൻ മുഖ്യമന്ത്രിയുടെ സഹായം തേടാൻ ഒരുങ്ങി ബോബി ചെമ്മണ്ണൂർ. വിവാദ ഭൂമി സർക്കാരിന് കൈമാറുമെന്ന് അദ്ദേഹം വ്യക്തമാക്കി. വാങ്ങിയ സ്ഥലം മുഖ്യമന്ത്രി ഇടപെട്ട് കുട്ടികൾക്ക് നൽകണമെന്ന് ആവശ്യപ്പെടാനാണ് ബോബി ചെമ്മണ്ണൂർ തീരുമാനിച്ചിട്ടുള്ളത്. കുട്ടികളുടെ ആഗ്രഹപ്രകാരമാണ് തീരുമാനമെന്നും ബോബി പറഞ്ഞു. വസന്തയിൽ നിന്ന് വാങ്ങി ഭൂമി നൽകാനുള്ള നീക്കത്തെ നിരസിക്കുകയും സർക്കാർ ഭൂമി നൽകിയാൽ മാത്രമേ സ്വീകരിക്കുവെന്ന് മരിച്ച രാജന്റെ മക്കൾ വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇന്നലെയാണ് നെട്ടത്തോളം ലക്ഷംവീട് കോളനിയിലെ 3.5 സെന്റ് ഭൂമി…

Read More

പാണത്തൂരിൽ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ മരണസംഖ്യ ആറായി

കാസർകോട് പാണത്തൂരിൽ വിവാഹ സംഘം സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ മരണസംഖ്യ ആറായ. മരിച്ചവരിൽ ഒരാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. കർണാടക പുത്തൂർ ബൾനാട്ടെ സ്വദേശി രാജേഷിന്റെ മകൻ ആദർശാണ്(14) മരിച്ചത്. മറ്റ് അഞ്ച് പേരുടെയും മൃതദേഹങ്ങൾ പൂടംകല്ല് താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോലീസും ഫയർഫോഴ്‌സും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. പരുക്കേറ്റവരിൽ 16 പേരുടെ നില ഗുരുതരമാണ്. ഇവരെ മംഗലാപുരത്തേക്ക് കൊണ്ടുപോയി.

Read More