കണ്ണൂർ വിസി നിയമനത്തിൽ ഇടപെട്ട ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്ന് രമേശ് ചെന്നിത്തല. സ്വയം രാജിവെച്ച് പോകുന്നില്ലെങ്കിൽ മന്ത്രിസഭയിൽ നിന്ന് പുറത്താക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നൽകി
വിസി നിയമനപ്രക്രിയ അട്ടിമറിക്കാനും തന്റെ ഇഷ്ടക്കാരനായ നിലവിലെ വിസിക്ക് സർവകലാശാല ആക്ടിലെ ്പ്രായപരിധി കഴിഞ്ഞിട്ടും പുനർ നിയമനം നൽകാനും ഗവർണർ കൂടിയായ ചാൻസലറിൽ മന്ത്രി സമ്മർദം ചെലുത്തിയത് ഗുരുതരമായ സത്യപ്രതിജ്ഞാലംഘനവും അധികാര ദുർവിനിയോഗവും അഴിമതിയും സ്വജന പക്ഷപാതവുമാണെന്ന് കത്തിൽ ചെന്നിത്തല ചൂണ്ടിക്കാട്ടുന്നു.