തിരുവനന്തപുരം: സംസ്ഥാനത്ത് നാല് പേര്‍ക്ക് കൂടി ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു. രണ്ട് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ കേരളത്തില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണം അഞ്ചായി.
നേരത്തേ രോഗം സ്ഥിരീകരിച്ച എറണാകളും സ്വദേശിയുടെ ഭാര്യക്കും ഭാര്യാമാതാവിനും കോംഗോയിൽ നിന്ന് മറ്റൊരു എറണാകുളം സ്വദേശിക്കും യു കെയിൽ നിന്നെത്തിയ തിരുവനന്തപുരം സ്വദേശിക്കുമാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇവരെല്ലാം വാക്‌സിനെടുത്തവരാണ്.