സമൂഹമാധ്യമത്തില്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തതിലെ തർക്കം; തമ്മിലടിച്ച് വിദ്യാര്‍ഥികള്‍– വിഡിയോ
തിരുവനന്തപുരം∙ നഗരൂര്‍ കൊടുവഴന്നൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ തമ്മിലുള്ള സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്. സമൂഹമാധ്യമത്തില്‍ ഗ്രൂപ്പ് ഉണ്ടാക്കി ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ഥികള്‍ തമ്മിലടിച്ചത്. സ്‌കൂള്‍ സമയം കഴിഞ്ഞ് സമീപത്തുള്ള റബര്‍ തോട്ടത്തില്‍ വച്ചാണ് കയ്യാങ്കളി നടന്നത്.പ്ലസ് ടു വിദ്യാര്‍ഥി പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ കഴുത്തില്‍ കാലു കൊണ്ടു മുറുക്കി ശ്വാസം മുട്ടിക്കുന്നതും കൂട്ടുകാര്‍ ചേര്‍ന്നു പിടിച്ചു മാറ്റുന്നതും ദൃശ്യത്തിലുണ്ട്. പ്ലസ് വണ്‍ വിദ്യാര്‍ഥിയെ…
