Headlines

യുകെ, കാനഡ എന്നിവിടങ്ങളിലേക്കുള്ള സ്വകാര്യ സന്ദര്‍ശനം: ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി.അശോകിന് ഡിസംബര്‍ 4 മുതല്‍ 8 ദിവസത്തെ അവധി

തിരുവനന്തപുരം: മന്ത്രിമാര്‍ക്ക് പിന്നാലെ ഉദ്യോഗസ്ഥരും വിദേശയാത്രയ്ക്ക് ഒരുങ്ങുന്നു. ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി അശോകിന് സര്‍ക്കാര്‍ അവധി അനുവദിച്ചു. സ്വകാര്യ വിദേശ സന്ദര്‍ശനത്തിനായി എട്ടു ദിവസത്തേക്കാണ് അവധി. ബി അശോകിന് അധിക ചുമതലയുള്ള ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ വകുപ്പ് തന്നെയാണ് അവധി പരിഗണിച്ചത്. (B. Ashok granted 8 days of leave starting from December 4)

തുടര്‍ച്ചയായ എട്ടു ദിവസത്തെ അവധിക്കായി കഴിഞ്ഞ ദിവസമാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി അശോക് അവധി അപേക്ഷ നല്‍കുന്നത്. ശേഷം ഡിസംബര്‍ 4 മുതല്‍ 11 വരെ അവധി അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങി. ഉന്നത വിദ്യാഭ്യാസത്തിനു പുറമേ പൊതു ഭരണമടക്കമുള്ള നാലു വകുപ്പുകളുടെ അധിക ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥന്‍ കൂടിയാണ് ബി അശോക്. ബി അശോകിന് അധിക ചുമതലയുള്ള പൊതു ഭരണ വകുപ്പ് തന്നെയാണ് അവധി പരോഗണിച്ചിരിക്കുന്നത്.

യുകെ, കാനഡ അടക്കമുള്ള സ്ഥലങ്ങളിലേക്കുള്ള സ്വകാര്യസന്ദര്‍ശനത്തിനുള്ള അവധിയെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് മുന്‍ സര്‍ക്കാരിനെ വിമര്‍ശിച്ചുവെന്ന കാരണത്താല്‍ സസ്‌പെന്‍ഷന്‍ നേരിട്ട ഉദ്യോഗസ്ഥന്‍ കൂടിയാണ് ബി അശോക്.

ശേഷം യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ പ്രധാനപ്പെട്ട പദവിയിലേക്ക് തിരിച്ചെത്തുകയായിരുന്നു. അതേസമയം യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ഇതുവരെ 9 മന്ത്രിമാര്‍ വിദേശ യാത്ര നടത്തിയെന്നാണ് മുഖ്യമന്ത്രി വി ഡി സതീശന്റെ നിയമസഭയിലെ മറുപടി. സാംസ്‌കാരിക ടൂറിസം വകുപ്പ് മന്ത്രി പിസി വിഷ്ണുനാഥ് മാത്രമാണ് കൂട്ടത്തില്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി യാത്ര നടത്തിയിട്ടുള്ളത്.