ശബരിമല, മാളികപ്പുറം മേൽശാന്തി നറുക്കെടുപ്പ് ഇന്ന്
പത്തനംതിട്ട: ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ മേൽശാന്തിമാരെ തിരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് ഇന്ന് രാവിലെ 7.30ന് നടക്കും. പന്തളം കൊട്ടാരത്തിൽ നിന്ന് ദേവനന്ദൻ അർജുനെയും അനശ്വര എം. രഞ്ജിത്തിനെയും നറുക്കെടുപ്പിന് ചുമതലപ്പെടുത്തി. പന്തളം കൊട്ടാരത്തിലെ രാമവർമ രാജയാണ് കുട്ടികളെ നറുക്കെടുപ്പിനായി നിയോഗിച്ചത്. ശബരിമലയിലെ മേൽശാന്തി തിരഞ്ഞെടുപ്പ് പട്ടികയിൽ ഏഴുപേരും മാളികപ്പുറം പട്ടികയിൽ അഞ്ച് പേരുമാണ് ഉൾപ്പെട്ടിരിക്കുന്നത്. ശബരിമല സ്പെഷ്യൽ കമ്മീഷണർ ആർ ജയകൃഷ്ണൻ, ദേവസ്വം കമ്മീഷണർ ബി സനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് നടപടികൾ. തുലാമാസ പൂജകൾക്കായി ശബരിമല നട തുറന്നതോടെ…
