തിരുവനന്തപുരം: CMRL – എക്സാലോജിക് അഴിമതിക്കേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയൻ വെള്ളിയാഴ്ച ഇ ഡിയ്ക്ക് മുൻപിൽ ഹാജരാകില്ല. CPIM സംസ്ഥാന സമിതി യോഗവും നിയമസഭാ സമ്മേളനത്തിന്റെ തയ്യാറെടുപ്പുകളും ചൂണ്ടിക്കാട്ടിയാണ് അസൌകര്യം അറിയിക്കുക.
സുപ്രിംകോടതിയിലെ ഹർജി പരിഗണിക്കുന്നത് വരെ ഇ ഡിക്ക് മുന്നിൽ ഹാജരാകാൻ സാധ്യതയില്ല. അടുത്ത വെളളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് ഇ.ഡിയുടെ നിർദേശം. ഇന്നലെ പിണറായിയുടെ വസതിയിലെത്തിയ ഇ ഡി ഉദ്യോഗസ്ഥർ വീട്ടിൽ നോട്ടീസ് പതിച്ചിരുന്നു. 21ന് ചേരുന്ന സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ് ഇ.ഡി കേസിനെ പ്രതിരോധിക്കുന്ന കാര്യം ചർച്ച ചെയ്യും.
അതേസമയം, പിണറായി വിജയന്റെ വീട്ടിൽ നോട്ടീസ് പതിപ്പിച്ചതിൽ അസ്വഭാവികത ഇല്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ഇ ഡി. നടപടി ക്രമത്തിന്റ ഭാഗം മാത്രം. 23 ന് ചോദ്യം ചെയ്യലിന് ഹാജരായാൽ പ്രത്യേക ചോദ്യ വലി തയ്യാറാക്കും.ഇ ഡി കേസുകളുടെ അവലോകന യോഗവും അന്ന് നടക്കും.ഇ ഡി സമൻസിൽ പിണറായി വിജയൻ ഉടൻ മറുപടി അറിയിക്കും.







