Headlines

ടൈഗര്‍ ഷ്രോഫിന് നേരെ വെടിവെപ്പ്; നടന്‍ സുരക്ഷിതന്‍; ഡ്രൈവര്‍ക്ക് പരുക്ക്

മുംബൈ: നടന്‍ ടൈഗര്‍ ഷ്രോഫിന് നേരെ വെടിവെപ്പ്. മുംബൈയിലെ ജുഹുവിലാണ് സംഭവം. ബൈക്കിലെത്തിയ സംഘം വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തില്‍ നടന് പരുക്കില്ല. ഡ്രൈവര്‍ക്ക് പരുക്കേറ്റു. കൈക്കാണ് പരുക്കേറ്റത്.

ആക്രമണത്തിന്റെ ഉത്തരവാദിത്തം ലോറന്‍സ് ബിഷ്‌ണോയ് സംഘം ഏറ്റെടുത്തു. സല്‍മാന്‍ ഖാനും ഭീഷണിയുണ്ട്. സല്‍മാനുമായി സഹകരിച്ചാല്‍ ഇതാവും ഗതിയെന്നാണ് ഭീഷണി. : തനിക്ക് ഭീഷണി ഉണ്ടായിരുന്നില്ലെന്ന് ടൈഗര്‍ ഷ്‌റോഫ് പ്രതികരിച്ചു. മുന്നറിയിപ്പ് ടൈഗര്‍ അവഗണിച്ചതാണെന്ന് ബിഷ്ണോയ് ഗ്യാങ്ങ് പറയുന്നു.

പൊലീസ് ഫോറന്‍സിക് സംഘം സംഭവസ്ഥലത്തെത്തി. അന്വേഷണം ആരംഭിച്ചു കഴിഞ്ഞു.