നവകേരളാ യാത്രയ്ക്കിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച കേസ്; എം ആര്‍ അജിത് കുമാറിനെതിരായ എസ്‌ഐടി റിപ്പോര്‍ട്ടില്‍ വ്യക്തത തേടി ഡിജിപി
ആലപ്പുഴയില്‍ നവകേരളാ യാത്രയ്ക്കിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച കേസുമായി ബന്ധപ്പെട്ട പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തത തേടി പൊലീസ് മേധാവി റവാഡാ എ ചന്ദ്രശേഖര്‍. എഡിജിപി എം ആര്‍ അജിത്കുമാറിനെതിരായ റിപ്പോര്‍ട്ടിലാണ് തുടര്‍ നടപടി. കേസില്‍ എം ആര്‍ അജിത് കുമാറിന്റെ ഇടപെടല്‍ സംബന്ധിച്ചാണ് എസ്‌ഐടി തലവനായ എസ് പി ഷൗക്കത്തലി വ്യക്തത വരുത്തേണ്ടത്. എംആര്‍ അജിത് കുമാറാണ് കേസ് അട്ടിമറിച്ചതെന്നാണ് എസ്‌ഐടി അന്വേഷണ റിപ്പോര്‍ട്ടെന്ന വിവരം നേരത്തെ പുറത്ത്…
