Headlines

ഡെലിവറിയുമായി ബന്ധപ്പെട്ട് തർക്കം, പിന്നാലെ വാക്കേറ്റം; സഹപ്രവർത്തകനെ കൊലപ്പെടുത്തി

ഹൈദരാബാദ്∙ ഡെലിവറിയുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിന് പിന്നാലെ ബ്ലിങ്കിറ്റ് ജീവനക്കാരനെ സഹപ്രവർത്തകൻ കൊലപ്പെടുത്തി. തെലങ്കാനയിലെ നർസിംഗി പട്ടണത്തിലാണ് സംഭവം. 28കാരനായ മുഹമ്മദ് അബ്ദുൽ സമദാണ് മരിച്ചത്.

അഫ്ഗാനിൽ പോയി പാക്കിസ്ഥാനെതിരെ പോരാടാൻ പദ്ധതി; ബംഗാൾ സ്വദേശി ബെംഗളൂരുവിൽ പിടിയിൽ
വ്യാഴാഴ്ച രാത്രി 9 മണിയോടെയാണ് സമദും സഹപ്രവർത്തകനായ മുഹമ്മദ് തുരാബുദ്ദീനും തമ്മിൽ തർക്കമുണ്ടായത്. സാധനം ഡെലിവറി ചെയ്തതുമായി ബന്ധപ്പെട്ട തർക്കം വാക്കേറ്റത്തിലെത്തി. പിന്നാലെ ഇരുമ്പുദണ്ഡ് കൊണ്ട് തുരാബുദ്ദീൻ സമദിന്റെ തലയ്ക്കടിക്കുകയായിരുന്നു. സമദിന്റെ തലയ്ക്കും മുഖത്തും പരുക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരുക്കേറ്റ സമദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സമദിന്റെ പിതാവ് മുഹമ്മദ് ഷാക്കിർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി. സംഭവസമയത്ത് സ്ഥലത്തുണ്ടായിരുന്ന ജീവനക്കാരുടെയും മറ്റുള്ളവരുടെയും മൊഴി പൊലീസ് രേഖപ്പെടുത്തി.