പശ്ചിമേഷ്യൻ യുദ്ധം; റഷ്യയുടെ ‘പറക്കുന്ന കമാൻഡ് പോസ്റ്റ്’ ഇറാനിലേക്ക്, പരസ്യമായ പിന്തുണ? ഇനി മാറും യുദ്ധക്കളം
ടെഹ്റാൻ∙ അത്യാധുനികമായ ‘ഡൂംസ്ഡേ’ വിമാനം ഇറാനിലേക്ക് അയച്ച് റഷ്യ. പശ്ചിമേഷ്യയിൽ സംഘർഷം വീണ്ടും സങ്കീർണമായ പശ്ചാത്തലത്തിലാണ് റഷ്യയുടെ ഈ നിർണായക നീക്കം. അതീവ സുരക്ഷിതമായ വാർത്താവിനിമയ സംവിധാനങ്ങളും കമാൻഡ്-ആൻഡ്-കൺട്രോൾ സംവിധാനങ്ങളും സജ്ജീകരിച്ചിട്ടുള്ള റഷ്യൻ സർക്കാരിന്റെ പറക്കുന്ന കമാൻഡ് പോസ്റ്റ് ആയി അറിയപ്പെടുന്ന ടുപോളേവ് ടിയു-214പിയു (Tupolev Tu-214PU) ആണ് ടെഹ്റാനിൽ എത്തിയത്. യുദ്ധത്തിൽ റഷ്യ ഇറാന് പരോക്ഷ പിന്തുണ നൽകുന്നുവെന്ന ആരോപണം നേരത്തേ അമേരിക്ക ഉന്നയിച്ചിരുന്നു. എന്നാൽ ഇപ്പോൾ റഷ്യയുടെ നീക്കം കൂടുതൽ വ്യക്തമായ ഇടപെടലായാണ്…
