Headlines

കോഴിക്കോട് ജ്വല്ലറി ഉടമയുടെ വീട്ടിൽ കവർച്ച, വീടിന്റെ വാതിൽ കുത്തിത്തുറന്ന് 30 പവൻ സ്വർണം മോഷ്‌ടിച്ചു

കോഴിക്കോട്: കൊയിലാണ്ടിയിൽ വീട്ടിൽ കവർച്ച. ജ്വല്ലറി ഉടമയുടെ വീട്ടിലാണ് കവർച്ച നടന്നത്. 30 പവനോളം മോഷണം പോയതായാണ് വീട്ടുകാർ പറയുന്നത്. വീടിന്റെ വാതിൽ കുത്തിത്തുറന്ന് അകത്തെ അലമാര പൊളിച്ചാണ് കവർച്ച നടത്തിയിരിക്കുന്നത്.

ജ്വല്ലറി ഉടമയുടെ ‘ഗീതാഞ്ജലി’ എന്ന വീട്ടിലാണ് കവർച്ച നടന്നത്. വീടിന്റെ വാതിൽ കുത്തിത്തുറന്ന് അകത്തെ അലമാര പൊളിച്ചാണ് കവർച്ച നടത്തിയത്. അറ്റകുറ്റപ്പണികൾ നടക്കുന്നത് കാരണം വീട്ടുകാർ മറ്റൊരു വീട്ടിലായിരുന്നു താമസം. ഇന്ന് തിരിച്ചെത്തിയപ്പോഴാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ പൊലീസിൽ വിവരമറിയിച്ചു. പൊലീസെത്തി പരിശോധിക്കുകയും കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു.