മില്യൻ കാഴ്ചക്കാർ, പിണറായിയും കമന്റിട്ടു; ‘കുട്ടി സഖാവ്’ പൂട്ടി മെറ്റ; തിരിച്ചുപിടിക്കാൻ അപ്പീൽ
കോട്ടയം ∙ “ഇതാണ് ഞങ്ങടെ പാർട്ടി ഓഫിസ്… ആ റെഡ് കുപ്പായമിട്ടവനാണ് ബാലസംഘം പ്രസിഡന്റ്”, 24 മണിക്കൂറിനുള്ളിൽ 2 മില്യൻ കാഴ്ചക്കാരെ നേടിയ, പ്രതിപക്ഷ നേതാവ് പിണറായി വിജയൻ വരെ കമന്റിട്ട ഇൻസ്റ്റഗ്രാം അക്കൗണ്ട് പൂട്ടി മെറ്റ. ഇൻസ്റ്റഗ്രാമിൽ വൈറലായ ‘കുട്ടി സഖാവ്’ എന്ന അക്കൗണ്ടാണ് മെറ്റ പൂട്ടിയത്. വൈറൽ താരം മുഹമ്മദ് സിയാനാണ് ‘കുട്ടി സഖാവിൽ’ വിഡിയോകൾ ചെയ്തിരുന്നത്. കുട്ടികളുടെയും മുതിർന്നവരുടെയും ഇടയിൽ ‘കുട്ടി സഖാവ്’ വളരെ വേഗമാണ് വൈറലായത്. രാഷ്ട്രീയം പറയുന്ന കുട്ടിയെ കൗതുകത്തോടെ…
