‘നീതിയില്ല, അന്വേഷണ സംഘത്തെ മാറ്റണം’: പൊട്ടിക്കരഞ്ഞ് നിതിന്റെ അമ്മ, ചേര്‍ത്തുപിടിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം∙ മകന്‍ ജീവനൊടുക്കി മൂന്നു മാസം കഴിഞ്ഞിട്ടും നീതി ലഭിക്കുന്നില്ലെന്നു കാട്ടി മുഖ്യമന്ത്രി വി.ഡി.സതീശന്റെ മുന്നില്‍ പൊട്ടിക്കരഞ്ഞ് അഞ്ചരക്കണ്ടി സ്വകാര്യ ഡെന്റല്‍ കോളജ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ അമ്മ സി.ആര്‍.ലത. നിലവിലെ അന്വേഷണസംഘത്തിന്റെ അലംഭാവം മൂലമാണ് ഒന്നാം പ്രതിയായ ഡോക്ടര്‍ റാമിനെ അറസ്റ്റ് ചെയ്യാന്‍ കഴിയാത്തതെന്നും അന്വേഷണ സംഘത്തെ മാറ്റണമെന്നും ആവശ്യപ്പെട്ടാണ് നിതിന്‍ രാജിന്റെ പിതാവ് വൈ.രാജനും അമ്മ ലതയും മുഖ്യമന്ത്രിയെ കണ്ടത്. കാര്യങ്ങള്‍ വിശദീകരിക്കുന്നതിനിടെ പൊട്ടിക്കരഞ്ഞ അമ്മയെ കൈചേര്‍ത്തു പിടിച്ച് മുഖ്യമന്ത്രി ആശ്വസിപ്പിച്ചു. കൊടിക്കുന്നില്‍…
