അമിത വിമാന ടിക്കറ്റ് നിരക്ക്; നിയമങ്ങൾ പാലിച്ചില്ലെങ്കിൽ സർവീസുകൾ നിർത്തിവെപ്പിക്കും, രൂക്ഷവിമർശനവുമായി സുപ്രീംകോടതി
ന്യൂഡൽഹി: യാത്രക്കാരിൽ നിന്ന് അമിത ടിക്കറ്റ് നിരക്ക് ഈടാക്കുന്നതിൽ വിമാനക്കമ്പനികൾക്കെതിരെ രൂക്ഷവിമർശനവുമായി സുപ്രീംകോടതി. നിയമങ്ങൾ പാലിച്ചില്ലെങ്കിൽ സർവീസുകൾ നിർത്തിവെപ്പിക്കുമെന്ന് സുപ്രീംകോടതി താകീത് നൽകി. സ്വകാര്യ വിമാനക്കമ്പനികൾ തോന്നുംപടി നിരക്ക് വർധിപ്പിക്കുന്നതിനെതിരായ ഹർജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ പരാമർശം. കേന്ദ്ര സർക്കാർ മാർഗ്ഗരേഖകൾ പോലും വിമാനക്കമ്പനികൾ പാലിക്കുന്നില്ലെന്ന് ഹർജിക്കാരൻ കോടതിയിൽ ചൂണ്ടിക്കാട്ടി. എന്നാൽ വിമാന നിരക്ക് നിയന്ത്രണത്തിനുള്ള പുതിയ മാർഗ്ഗരേഖകൾ അന്തിമ ഘട്ടത്തിലാണെന്ന് കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചു. ഹർജി സെപ്റ്റംബർ ഏഴിന് സുപ്രീം കോടതി വീണ്ടും പരിഗണിക്കും….
