കുടുംബശ്രീയുടെ കടുംകൈ; കർഷകന് പണം നൽകാതെ കബളിപ്പിച്ചതായി പരാതി
കാട്ടൂർ ∙ പാട്ടത്തിനെടുത്ത ഭൂമിയിൽ കൃഷി ചെയ്ത് പൊട്ടുവെള്ളരിയും തണ്ണിമത്തനും പഞ്ചായത്ത് കുടുബശ്രീ പ്രവർത്തകർക്ക് വിറ്റ കർഷകന് പണം നൽകാതെ കബളിപ്പിച്ചതായി പരാതി. രണ്ടര വർഷം മുൻപ് കുടുംബശ്രീ ഓഫിസിൽ എത്തിച്ചു നൽകിയ സാധനങ്ങളുടെ വിലയാണ് ലഭിക്കാനുള്ളത്. പണം ലഭിക്കാത്തതിനെ തുടർന്ന് കർഷക ദിനത്തിൽ കുടുംബശ്രീ ഓഫിസിനു മുൻപിൽ നിരാഹാര സമരത്തിന് ഒരുങ്ങുകയാണ് കർഷകനും കുടുംബവും. പൊഞ്ഞനം സ്വദേശി കടവിൽ വീട്ടിൽ അനിൽകുമാർ (47) ആണ് സമരത്തിന് ഒരുങ്ങുന്നത്. വെൽഡിങ് ജോലി ചെയ്യുന്ന അനിൽ വീടിന് സമീപം…
