കുവൈത്ത് എയർപോർട്ടിന് നേരെ ഇറാന്റെ ഡ്രോണാക്രമണം; ഒരാൾ കൊല്ലപ്പെട്ടു
കുവൈത്ത്: പശ്ചിമേഷ്യ വീണ്ടും യുദ്ധ ഭീതിയിൽ. വെടിനിർത്തിലിനിടയിലും കുവൈത്തിൽ ഇറാൻ ഡ്രോണാക്രമണം നടത്തി. ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ട്. മലയാളികൾ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ട്. ഇറാൻ ആക്രമണത്തെ അപലപിച്ച് കുവൈത്ത് വിദേശകാര്യ മന്ത്രിരംഗത്തെത്തിയിട്ടുണ്ട്. ‘കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളം ഉൾപ്പെടെയുള്ള സുപ്രധാനമായ സിവിലിയൻ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇറാൻ ആക്രമണം നടത്തിയെന്നും ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും മറ്റുള്ളവർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്നാണ്’; കുവൈത്ത് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കുന്നത്.കുവൈത്തിലെ യുഎസ് സൈനിതാവളങ്ങളിൽ നിന്ന് ഇറാനെതിരെ തുടർച്ചയായി ആക്രമണങ്ങൾ…
