Headlines

Webdesk

തലശ്ശേരി രണ്ടാം ഗേറ്റിന് സമീപം പാചകവാതക ലോറി മറിഞ്ഞു; ബസ് സ്‌റ്റോപ്പ് തകർന്നു

തലശ്ശേരി രണ്ടാം റെയിൽവേ ഗേറ്റിന് സമീപം പാചകവാതക ടാങ്കർ ലോറി മറിഞ്ഞു. ശനിയാഴ്ച രാവിലെ 8.15 ഓടെയാണ് ടാങ്കർ മറിഞ്ഞത്. കോഴിക്കോടേക്കുള്ള യാത്രക്കിടെ അമിത വേഗതയിലെത്തിയ ടാങ്കർ വളവിൽ മറിയുകയായിരുന്നു. വാതക ചോർച്ച ഇല്ലെങ്കിലും പ്രദേശം കനത്ത ജാഗ്രതയിലാണ് അപകടത്തിൽ ആർക്കും പരുക്കില്ല. ലോറി മറിഞ്ഞ് സമീപത്തെ ബസ് സ്റ്റോപ്പ് പൂർണമായി തകർന്നു. വാതക ചോർച്ച ഇല്ലെന്നാണ് വിലയിരുത്തലെങ്കിലും മംഗലാപുരത്ത് നിന്ന് വിദഗ്ധർ എത്തിയ ശേഷം മാത്രമേ ടാങ്കർ നീക്കം ചെയ്യുന്ന നടപടികളിലേക്ക് കടക്കാനാകൂ. ഈ വഴിയുള്ള…

Read More

ദൃശ്യങ്ങൾ ചോർന്നുവെന്ന വാർത്ത; അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും നടിയുടെ കത്ത്

നടിയെ ആക്രമിച്ച കേസിലെ അക്രമസംഭവങ്ങളുടെ ദൃശ്യങ്ങൾ ചോർന്നെന്ന വാർത്തയിൽ അന്വേഷണം ആവശ്യപ്പെട്ട് നടി. ദൃശ്യം ചോർന്നുവെന്ന വാർത്തകളിൽ അന്വേഷണം ആവശ്യപ്പെട്ട് നടി പ്രധാനമന്ത്രിക്കും സുപ്രിം കോടതി ചീഫ് ജസ്റ്റിസിനും മുഖ്യമന്ത്രിക്കും കത്തയച്ചു. നടിയെ ആക്രമിച്ച സംഭവത്തിന്റെ ദൃശ്യങ്ങൾ കോടതിയിൽ നിന്നും ചോർന്നുവെന്ന വാർത്ത കഴിഞ്ഞ ദിവസങ്ങളിൽ വന്നിരുന്നു. വിചാരണ കോടതിയിൽ നിന്നുമാണ് ദൃശ്യങ്ങൾ ചോർന്നതായുള്ള വാർത്ത വന്നത്. കോടതിയിൽ നിന്നും ദൃശ്യങ്ങൾ ചോർന്നുവെന്നത് ഞെട്ടിപ്പിക്കുന്ന വാർത്തയാണെന്ന് കത്തിൽ നടി പറയുന്നു. ഹൈക്കോടതി ചീഫ് ജസ്റ്റിസിനും കേന്ദ്ര വിജിലൻസ്…

Read More

സ്വപ്‌നയുടെ ആരോപണങ്ങളോട് പ്രതികരിക്കാനില്ലെന്ന് ശിവശങ്കർ

സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങളിൽ മാധ്യമങ്ങളോട് കൂടുതൽ പ്രതികരിക്കാനില്ലെന്ന് എം ശിവശങ്കർ. കേസ് നടക്കുകയാണ്. കൂടുതൽ എന്തെങ്കിലും പറയാനുണ്ടെങ്കിൽ മറ്റൊരു പുസ്തകമിറക്കുമെന്നും അദ്ദേഹം പറഞ്ഞു. ശിവശങ്കർ എഴുതിയ ആത്മകഥ അശ്വത്ഥാത്മാവ് വെറും ഒരു ആന എന്ന പുസ്തകത്തിന്റെ പശ്ചാത്തലത്തിലാണ് സ്വപ്‌ന സുരേഷ് ആരോപണങ്ങൾ ഉന്നയിച്ചത് ശിവശങ്കറുമായി മൂന്ന് വർഷം വളരെ അടുത്ത ബന്ധമുണ്ടായിരുന്നു. ശിവശങ്കർ തന്നെ ചൂഷണം ചെയ്തു. താൻ ഇങ്ങനെ ആയതിന്റെ ഉത്തരവാദിത്വം അദ്ദേഹത്തിനാണ്. താൻ ആത്മകഥ എഴുതിയാൽ ശിവശങ്കറെ കുറിച്ച് ഒരുപാട് എഴുതേണ്ടി വരുമെന്നും സ്വപ്‌ന…

Read More

പി ശ്രീരാമകൃഷ്ണനുമായി അടുത്ത വ്യക്തി ബന്ധം; ജലീലുമായി ഔദ്യോഗിക ബന്ധം മാത്രം: സ്വപ്ന

മുൻ സ്പീക്കർ പി ശ്രീരാമകൃഷ്ണനുമായി തനിക്ക് അടുത്ത ബന്ധമുണ്ടായിരുന്നതായി സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷിന്റെ വെളിപെടുത്തൽ. പി ശ്രീരാമകൃഷ്ണനുമായി വ്യക്തിപരമായ ബന്ധമാണുള്ളത്. ഒരു വിദേശകാര്യാലയത്തിൽ ഇന്ത്യൻ സ്ത്രീ ജോലി ചെയ്യുമ്പോൾ അത് ഡിപ്ലോമാറ്റ് ആണോ അല്ലയോ എന്ന് തിരിച്ചറിയാൻ പറ്റാത്തയാളാണോ സ്പീക്കർ സ്ഥാനത്തിരുന്നതെന്ന് സ്വപ്ന ചോദിക്കുന്നു   പി ശ്രീരാമകൃഷ്ണൻ വീട്ടിൽ പലതവണ വന്നിട്ടുണ്ട്. വീട്ടിൽ നിന്ന് ആഹാരം കഴിച്ചിട്ടുണ്ട്. എനിക്കറിയില്ല എന്തിനാണ് കള്ളം പറയുന്നതെന്ന്. ഇപ്പോൾ ഞാൻ സംസാരിക്കുന്നത് ശിവശങ്കറെ കുറിച്ച് മാത്രമാണ്. എന്റെ…

Read More

ശ്രീനഗറിൽ ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചു

ജമ്മു കാശ്മീരിലെ ശ്രീനഗറിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചു. സകുറ പ്രദേശത്താണ് ഏറ്റുമുട്ടൽ നടന്നത്. അനന്ത്‌നാഗിൽ പോലീസുദ്യോഗസ്ഥനായ അലി മൊഹമ്മദിനെ വധിച്ച ഇഖ്‌ലാഖ് ഹജാം ആണ് കൊല്ലപ്പെട്ട ഭീകരരിൽ ഒരാൾ. ഭീകരരിൽ നിന്ന് രണ്ട് പിസ്റ്റളുകൾ കണ്ടെത്തിയതായി ശ്രീനഗർ ഐജി വിജയകുമാർ അറിയിച്ചു. ദിവസങ്ങൾക്ക് മുമ്പ് കാശ്മീരിൽ നടന്ന ഏറ്റുമുട്ടലിൽ ജെയ്‌ഷെ മുഹമ്മദ് കമാൻഡർ അടക്കം അഞ്ച് ഭീകരരെ സൈന്യം വധിച്ചിരുന്നു

Read More

വാഹന പരിശോധനക്കിടെ വനിതാ എസ് ഐയെ കടന്നുപിടിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ

  കോഴിക്കോട് വാഹനപരിശോധനക്കിടെ വനിതാ എസ് ഐയെ കടന്നുപിടിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ. പൂവാട്ടുപറമ്പ് പുറക്കാവ് മീത്തൽ ഷെറിൽ(35) ആണ് പിടിയിലായത്. ഇയാളെ എസ് ഐ പിന്തുടർന്ന് ബലപ്രയോഗത്തിലൂടെയാണ് പിടികൂടിയത്. കഴിഞ്ഞ ദിവസം രാത്രി 7.45ഓടെയാണ് സംഭവം. വാഹന പരിശോധനക്കിടെ ബൈക്കിൽ എത്തിയ ഷെറിൽ എസ് ഐയോട് അപമര്യാദയായി പെരുമാറുകയായിരുന്നു. ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ എസ് ഐയും സംഘവും ജീപ്പിൽ പിന്തുടർന്ന് പിടികൂടി.

Read More

24 മണിക്കൂറിനിടെ 1.27 ലക്ഷം പേർക്ക് കൂടി കൊവിഡ്; 1059 മരണം

  രാജ്യത്ത് കൊവിഡ് തീവ്രത അവസാനിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,27,952 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. തുടർച്ചയായ രണ്ടാം ദിവസമാണ് പ്രതിദിന വർധനവ് ഒന്നര ലക്ഷത്തിൽ താഴെയെത്തുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.2 ശതമാനത്തിൽ നിന്ന് 7.9 ശതമാനമായി കുറഞ്ഞു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് കൊവിഡ് വർധനവിൽ 14 ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ട്. 1059 പേർ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ചു മരിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് മരണനിരക്ക് 5,01,114 ആയി ഉയർന്നു. നിലവിൽ 13,31,648 പേരാണ്…

Read More

കാറിൽ തനിയെ യാത്ര ചെയ്യുന്നവർക്ക് മാസ്‌ക് ധരിക്കേണ്ട; ഡൽഹി സർക്കാർ തീരുമാനം കോടതി ഇടപെടലിന് പിന്നാലെ

  കാറിൽ തനിയെ ആണ് യാത്ര ചെയ്യുന്നതെങ്കിൽ മാസ്‌ക് ധരിക്കേണ്ടതില്ലെന്ന് ഡൽഹി സർക്കാർ. ഡൽഹി ദുരന്ത നിവാരണ അതോറിറ്റിയുടേതാണ് തീരുമാനം. കൊവിഡ് നിയന്ത്രണങ്ങളിൽ ചിലത് വിചിത്രമാണെന്ന ഡൽഹി കോടതി നിരീക്ഷണത്തിന് പിന്നാലെയാണ് തീരുമാനം കാറിൽ തനിയെ യാത്ര ചെയ്ത ആൾക്ക് മാസ്‌ക് ധരിച്ചില്ലെന്ന് കാണിച്ച് പിഴ ഈടാക്കിയതും കാറിൽ അമ്മയ്‌ക്കൊപ്പമിരുന്ന് ചായ കുടിക്കുന്നതിനായി മാസ്‌ക് താഴ്ത്തിയ ആൾക്ക് പിഴയിട്ടതും വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. തുടർന്ന് ഇത്തരം വിചിത്രമായ നിയന്ത്രണങ്ങൾ പിൻവലിച്ചുകൂടേയെന്ന് കോടതി ചോദിച്ചിരുന്നു. ഡൽഹിയിൽ സ്‌കൂളുകൾക്കും കോളജുകൾക്കും…

Read More

എന്റെ രക്തത്തിനായി ഓടി നടന്നവർക്ക് ദൈവം മാപ്പ് കൊടുക്കട്ടെ: കെ ടി ജലീൽ

  സ്വർണക്കടത്ത് കേസിൽ സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ പ്രതികരണവുമായി കെ ടി ജലീൽ. കുറച്ച് കാലം വൈകുമെങ്കിലും സത്യത്തിന് പുറത്ത് വരാതിരിക്കാൻ കഴിയില്ല. എന്റെ രക്തത്തിനായി ഓടി നടന്നവർക്ക് ദൈവം മാപ്പ് കൊടുക്കട്ടെയെന്നും കെ ടി ജലീൽ ഫേസ്ബുക്ക് പോസ്റ്റിൽ പ്രതികരിച്ചു. സത്യമെപ്പോഴും തെളിച്ചത്തോടെ നിൽക്കും. എന്തൊക്കെയായിരുന്നു പുകിൽ? എന്റെ രക്തത്തിനായി ഓടിനടന്നവർക്ക് ദൈവം മാപ്പ് കൊടുക്കട്ടെ. സത്യസന്ധമായി മാത്രമേ പ്രവർത്തിച്ചിട്ടുള്ളൂ. അത്‌കൊണ്ട് തന്നെ ഭയപ്പാട് ലവലേശമില്ല. കാലം കുറച്ച് വൈകുമെങ്കിലും സത്യത്തിന് പുറത്ത് വരാതിരിക്കാൻ…

Read More

തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് കന്യാസ്ത്രീ മരിച്ചു

  തിരുവനന്തപുരം വെഞ്ഞറമ്മൂട്ടിൽ നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് കന്യാസ്ത്രീ മരിച്ചു. ഡോക്ടേഴ്‌സ് ഓഫ് മേരി സഭയിലെ സിസ്റ്റർ ഗ്രേസ് മാത്യൂ(55)ആണ് മരിച്ചത്. അപകടത്തിൽ നാല് പേർക്ക് പരുക്കേറ്റു. പുലർച്ചെ നാല് മണിയോടെയാണ് അപകടമുണ്ടായത്. തൃശ്ശൂരിൽ നിന്ന് നെടുമങ്ങാടേക്ക് പോകുന്നതിനിടെയാണ് കാറിന്റെ നിയന്ത്രണം നഷ്ടമായത്.

Read More