Headlines

Webdesk

ഓടിനടക്കേണ്ട, കുറച്ചുകാലം വിശ്രമം എടുക്കണമെന്ന് വാവയോട് മന്ത്രി; ആരോടും പറ്റില്ലെന്ന് പറയാനാകില്ലെന്ന് വാവയും

  പാമ്പുകടിയേറ്റ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വാവ സുരേഷിനെ മന്ത്രി വി എൻ വാസൻ സന്ദർശിച്ചു. മന്ത്രി തന്നെയാണ് ഇക്കാര്യം ഫേസ്ബുക്ക് വഴി അറിയിച്ചത്. വാവ സുരേഷാണ് തന്നെ കാണണമെന്ന ആവശ്യം ഉന്നയിച്ചത്. ഇതറിഞ്ഞപാടെ താൻ ആശുപത്രിയിലേക്ക് എത്തുകയായിരുന്നുവെന്ന് മന്ത്രി പറഞ്ഞു. ഇനിയിങ്ങനെ ഓടി നടക്കരുതെന്നും കുറച്ചുകാലം വിശ്രമം എടുക്കണമെന്നും മന്ത്രി നിർദേശിച്ചു. പാമ്പുപിടിക്കുമ്പോൾ മുൻകരുതലുകൾ സ്വീകരിക്കണമെന്നും സുരേഷിനോട് മന്ത്രി പറഞ്ഞു. ആരോടും പറ്റില്ലെന്ന് പറയാൻ ആകില്ല സാറേ എന്നായിരുന്നു വാവ സുരേഷിന്റെ…

Read More

വിദേശ സന്ദർശനത്തിന് ശേഷം മുഖ്യമന്ത്രി ഇന്ന് മടങ്ങിയെത്തും; ഗവർണറുമായി കൂടിക്കാഴ്ച നടത്തും

അമേരിക്കയിലെ ചികിത്സക്കും ഒരാഴ്ചത്തെ ദുബൈ സന്ദർശനത്തിനും ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് സംസ്ഥാനത്ത് മടങ്ങിയെത്തും. വിവാദങ്ങളുടെ നടുവിലേക്കാണ് മുഖ്യമന്ത്രി വന്നിറങ്ങുന്നത്. സ്വപ്‌നയുടെ വെളിപ്പെടുത്തലോടെ സ്വർണക്കടത്ത് കേസിലെ ആരോപണങ്ങൾ പ്രതിപക്ഷം ശക്തമാക്കിയ സന്ദർഭമാണിത്. ഒപ്പം ലോകായുക്ത ഓർഡിനൻസിൽ ഗവർണറുടെ തീരുമാനം വൈകുന്നതും സർക്കാരിന് തലവേദനയാണ് മുഖ്യമന്ത്രി ഗവർണറുമായി കൂടിക്കാഴ്ച നടത്താനിടയുണ്ട്. ഓർഡിനൻസിന്റെ ആവശ്യകത മുഖ്യമന്ത്രി നേരിട്ട് രാജ്ഭവനിലെത്തി വിശദീകരിക്കും. മുഖ്യമന്ത്രിയുടെ വിശദീകരണത്തോടെ ഗവർണറുടെ കടുത്ത നിലപാടിന് അവസാനമാകുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.  വിഷയത്തിൽ ഗവർണർ നിയമ വിദഗ്ധരുമായുള്ള ചർച്ച…

Read More

പ്രഭാത വാർത്തകൾ

  🔳സ്വകാര്യ മെഡിക്കല്‍ കോളജുകളില്‍ എംബിബിഎസ്, പിജി കോഴ്സുകളിലെ അമ്പതു ശതമാനം സീറ്റുകളുടെ ഫീസും മറ്റെല്ലാ ചാര്‍ജുകളും സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ നിരക്കിനു തുല്യമായിരിക്കണമെന്ന് ഉത്തരവ്. നാഷണല്‍ മെഡിക്കല്‍ കമ്മീഷനാണ് ഉത്തരവു പുറത്തിറക്കിയത്. ഡീംഡ് സര്‍വകലാശാലകളിലും ഈ ഉത്തരവു ബാധകമാണ്. സര്‍ക്കാര്‍ ക്വാട്ടയില്‍ പ്രവേശനം ലഭിക്കുന്നവര്‍ക്കാണ് ഈ ആനുകൂല്യം. തലവരിപ്പണം പാടില്ലെന്നും നിര്‍ദേശമുണ്ട്. 🔳സംസ്ഥാനത്ത് സ്‌കൂളുകളുടെ നടത്തിപ്പു ചര്‍ച്ച ചെയ്യാന്‍ വിദ്യാഭ്യാസ വകുപ്പിന്റെ ഉന്നതതല യോഗം നാളെ. 10, 11, 12 ക്ലാസുകള്‍ വൈകുന്നേരം വരെയാക്കും. ഒമ്പതുവരെയുള്ള…

Read More

അണ്ടർ 19 ലോകകപ്പ് ഫൈനൽ: ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിന് ബാറ്റിംഗ് തകർച്ച; ഏഴ് വിക്കറ്റുകൾ വീണു ​​​​​​​

  അണ്ടർ 19 ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിന് ബാറ്റിംഗ് തകർച്ച. 91 റൺസ് എടുക്കുന്നതിനിടെ ഏഴ് വിക്കറ്റുകൾ നഷ്ടപ്പെട്ട ഇംഗ്ലണ്ട് കനത്ത തകർച്ചയെ അഭിമുഖീകരിക്കുകയാണ്. ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു സ്‌കോർ 4ൽ തന്നെ ഇംഗ്ലണ്ടിന് ആദ്യ വിക്കറ്റ് നഷ്ടമായിരുന്നു. 47 റൺസെടുക്കുന്നതിനിടെ അഞ്ച് വിക്കറ്റും 91 റൺസിനിടെ ഏഴ് വിക്കറ്റുകളും വീണു. നിലവിൽ ഇംഗ്ലണ്ട് 30 ഓവറിൽ ഏഴിന് 114 റൺസ് എന്ന നിലയിലാണ്. 50 റൺസുമായി ജയിംസ് റീയും 10 റൺസുമായി ജയിംസ്…

Read More

വൃക്കകളുടെ ആരോ​ഗ്യത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങളിതാണ്

  മാറി വരുന്ന ജീവിതശൈലി നിരവധി രോ​ഗങ്ങൾക്ക് കാരണമാകും. അത് പ്രധാനമായി ബാധിക്കുന്നത് വൃക്കയുടെ പ്രവർത്തനത്തെയാകും.വൃക്കകൾ വേണ്ടരീതിയിൽ പ്രവർത്തിക്കാതെ വന്നാൽ മറ്റ് അവയവങ്ങളുടെ പ്രവർത്തനത്തെ ഇത് ബാധിക്കാം. പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം തുടങ്ങിയ രോഗങ്ങൾ വൃക്കയുടെ പ്രവർത്തനത്തെ കാര്യമായി ബാധിക്കുന്നുവയാണ്. വ്യായാമം ഇല്ലാത്തതും ജങ്ക് ഫുഡ്സിന്റെ അമിത ഉപയോഗവുമെല്ലാം പ്രമേഹരോഗത്തിന്റെ സാധ്യത കൂട്ടുന്നവയാണ്. പ്രമേഹം ബാധിച്ചാൽ അത് പിന്നീട് വൃക്കയുടെ പ്രവർത്തനത്തെ സാരമായി ബാധിക്കുന്നു. മൂത്രത്തിലോ വൃക്കയിലോ കല്ലുണ്ടാകുന്നതാണ് മറ്റൊരു കാരണം. കല്ലുകളുടെ എണ്ണം വർധിക്കുന്നതിലൂടെ മൂത്രതടസം…

Read More

കോഴിക്കോട് കുറ്റ്യാടിയിൽ വൻ തീപിടിത്തം

കോഴിക്കോട് കുറ്റ്യാടി പുതിയ സ്റ്റാന്റിനകത്ത് വൻ തീപ്പിടുത്തം. നാല് കടകൾ പൂർണമായും കത്തി നശിച്ചു. സമീപത്തുള്ള മറ്റു കടകളിലേക്കും തീ പടർന്നിട്ടുണ്ട്. തീ അണക്കാനുള്ള ശ്രമം ഊർജിതമാക്കിയിരിക്കുകയാണ് ഫയർ ഫോഴ്‌സ്.

Read More

ശിവശങ്കർ ദുബൈയിൽ ഫ്ളാറ്റ് അന്വേഷിക്കാൻ ആവശ്യപ്പെട്ടിരുന്നു; വെളിപ്പെടുത്തലുമായി സ്വപ്ന

  തിരുവനന്തപുരം: സ്വർണക്കടത്തു കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെതിരെ ആരോപണങ്ങൾ ആവർത്തിച്ച് സ്വപ്‌ന സുരേഷ്. വിആർഎസ് റിട്ടയർമെന്റ് എടുത്ത ശേഷം ദുബൈയിൽ താമസമാക്കാനായിരുന്നു പദ്ധതിയെന്നും ഇതിനായി ഫ്‌ളാറ്റ് അന്വേഷിക്കാൻ തന്നോട് ആവശ്യപ്പെട്ടിരുന്നെന്നും സ്വപ്‌ന പറയുന്നു. ‘ശിവശങ്കറിന് എന്റെ ജീവിതത്തിൽ പ്രധാനപ്പെട്ട സ്ഥാനമുണ്ട്. വ്യക്തിഗത അടുപ്പമുണ്ട്. ദിനേന, ജീവിതത്തിലെ വികാരങ്ങൾ പരസ്പരം പങ്കുവച്ചിട്ടുണ്ട്. സുഖമായാലും ദുഃഖമായാലും, എന്തായാലും മൂന്നു വർഷമായി ഞങ്ങൾ ഒന്നിച്ചാണ് എല്ലാം ആഘോഷിച്ചത്. ഇപ്പോൾ എനിക്കെതിരെ വ്യാജമായ ആരോപണങ്ങൾ ഉന്നയിച്ച് അദ്ദേഹം…

Read More

കൊച്ചിയില്‍ വീണ്ടും ഹണിട്രാപ്; മലപ്പുറം സ്വദേശിയില്‍ നിന്ന് തട്ടിയത് 38 ലക്ഷം

  കൊച്ചിയില്‍ വീണ്ടും ഹണിട്രാപ് സംഘങ്ങള്‍ വ്യാപകമാകുന്നു. മലപ്പുറം സ്വദേശിയില്‍ നിന്നും 38 ലക്ഷം രൂപ കവര്‍ന്നു. കെണിയില്‍പ്പെടുത്തി വിഡിയോ ചിത്രീകരിച്ച് പണം തട്ടുകയായിരുന്നു സംഘം. സംഭവത്തില്‍ ഇടുക്കി സ്വദേശി ഷിജിമോള്‍ പിടിയിലായി. ഇവരുടെ പിന്നില്‍ പ്രവര്‍ത്തിക്കാന്‍ വലിയ സംഘമുണ്ടെന്ന് പൊലീസ് പറയുന്നു. അതേസമയം സെക്‌സ് റാക്കറ്റിനെ ചോദ്യം ചെയ്തയാളെ വധിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയ സംഭവത്തില്‍ കൊച്ചിയില്‍ ഓട്ടോ റാണി എന്നറിയപ്പെടുന്ന സോളി ബാബു പിടിയിലായി. എറണാകുളം സ്വദേശി ജോയിയെ വധിക്കാനാണ് യുവതി ക്വട്ടേഷന്‍ നല്‍കിയത്. കഴിഞ്ഞ…

Read More

പ്രധാനമന്ത്രി തെലങ്കാനയിൽ; വിമാനത്താവളത്തിൽ സ്വീകരിക്കാൻ എത്താതെ മുഖ്യമന്ത്രി ചന്ദ്രശേഖര റാവു

  തെലങ്കാനയിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമാനത്താവളത്തിൽ സ്വീകരിക്കാൻ മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു എത്തിയില്ല. തുടർച്ചയായ രണ്ടാം തവണയാണ് ചന്ദ്രശേഖര റാവു പ്രധാനമന്ത്രിയെ വിമാനത്താവളത്തിലെത്തി സ്വീകരിക്കാതിരുന്നത്. തെലങ്കാന ഗവർണർ തമിഴിസൈ സൗന്ദരരാജൻ, കേന്ദ്ര ടൂറിസം മന്ത്രി ജി കിഷൻ റെഡ്ഡി, മന്ത്രി തലസാനി ശ്രീനിവാസ് യാദവ് എന്നവർ ചേർന്ന് പ്രധാനമന്ത്രിയെ വിമാനത്താവളത്തിൽ സ്വീകരിച്ചു. 11ാം നൂറ്റാണ്ടിലെ ഭക്ത സന്ന്യാസിയായ ശ്രീ രാമാനുജാചാര്യയുടെ 216 അടി ഉയരമുള്ള സമത്വ പ്രതിമ അനാവരണം ചെയ്യുന്നതിനായാണ് പ്രധാനമന്ത്രി എത്തിയത്. അതേസമയം…

Read More

സംസ്ഥാനത്ത് ഇന്ന് 33,538 പേർക്ക് കൊവിഡ്, 22 മരണം; 46,813 പേർക്ക് രോഗമുക്തി

  കേരളത്തിൽ 33,538 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 5577, തിരുവനന്തപുരം 3912, കോട്ടയം 3569, കൊല്ലം 3321, തൃശൂർ 2729, കോഴിക്കോട് 2471, മലപ്പുറം 2086, ആലപ്പുഴ 2023, പത്തനംതിട്ട 1833, കണ്ണൂർ 1807, പാലക്കാട് 1577, ഇടുക്കി 1207, വയനാട് 923, കാസർഗോഡ് 503 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,02,778സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 5,18,481 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 5,08,205 പേർ…

Read More