തിരുവനന്തപുരം വെഞ്ഞറമ്മൂട്ടിൽ നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് കന്യാസ്ത്രീ മരിച്ചു. ഡോക്ടേഴ്‌സ് ഓഫ് മേരി സഭയിലെ സിസ്റ്റർ ഗ്രേസ് മാത്യൂ(55)ആണ് മരിച്ചത്. അപകടത്തിൽ നാല് പേർക്ക് പരുക്കേറ്റു. പുലർച്ചെ നാല് മണിയോടെയാണ് അപകടമുണ്ടായത്. തൃശ്ശൂരിൽ നിന്ന് നെടുമങ്ങാടേക്ക് പോകുന്നതിനിടെയാണ് കാറിന്റെ നിയന്ത്രണം നഷ്ടമായത്.