Headlines

Webdesk

കൊട്ടാരക്കരയിൽ ചികിത്സക്കെത്തിയ 12കാരി ഗർഭിണിയെന്ന് പരിശോധനയിൽ; ബന്ധു അറസ്റ്റിൽ

  കൊല്ലം കൊട്ടാരക്കരയിൽ 12 വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ യുവാവ് പിടിയിൽ. പെൺകുട്ടിയുടെ ബന്ധു തന്നെയാണ് പ്രതി. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സക്കെത്തിയപ്പോഴാണ് പെൺകുട്ടി ഗർഭിണിയാണെന്ന വിവരം അറിഞ്ഞത് ആരോഗ്യപ്രശ്‌നങ്ങളെ തുടർന്നാണ് പെൺകുട്ടിയെ ചികിത്സക്ക് എത്തിച്ചത്. സംശയം തോന്നിയ ഡോക്ടർ കുട്ടിയെ പരിശോധിക്കുകയായിരുന്നു. പിന്നീട് കൗൺസിലിംഗിന് വിധേയമാക്കിയപ്പോഴാണ് ബന്ധു പീഡിപ്പിച്ചതായി കുട്ടി പറഞ്ഞത് പെൺകുട്ടിയുടെ അടുത്ത ബന്ധു കൂടിയാണ് 23കാരനായ യുവാവ്. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.

Read More

മൂന്ന് പുരുഷൻമാരും അവരുടെ കുടുംബാംഗങ്ങളുമാണ് തന്നെ നിരന്തരം അധിക്ഷേപിക്കുന്നത്: സ്വപ്ന

  സ്വർണക്കടത്ത് കേസിൽ താൻ പ്രതിസ്ഥാനത്ത് വന്നതോടെ മൂന്ന് പുരുഷൻമാരും അവരുടെ കുടുംബാംഗങ്ങളുമാണ് തന്നെ നിരന്തരം അധിക്ഷേപിക്കുന്നതെന്ന് സ്വപ്‌ന സുരേഷ്. തന്റെ ഭർത്താവ്, സരിത്ത്, എം ശിവശങ്കർ എന്നിവർക്കെതിരെയാണ് സ്വപ്‌നയുടെ ആരോപണം. വിവാദം വന്നതോടെ ഭർത്താവ് തന്നെ ഉപേക്ഷിച്ച് പോയി. ഭർത്താവും സരിത്തിന്റെ കുടുംബവും ശിവശങ്കരും ചേർന്ന് തനിക്കെതിരെ ഒരുപാട് കാര്യങ്ങൾ പറയുകയാണ്. യുഎഇ കോൺസുലേറ്റിലെ ബന്ധം വെച്ചാണ് ശിവശങ്കറെ പരിചയപ്പെട്ടത്. പിന്നെ കുടുംബത്തിന്റെ ഭാഗമായി. തന്റെ ജീവിതത്തിൽ ശിവശങ്കർ അറിയാതെ ഒന്നും നടന്നിട്ടില്ല ഭർത്താവ് തന്നെ…

Read More

ചങ്ങനാശ്ശേരിയിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു

  ചങ്ങനാശ്ശേരി എം സി റോഡിൽ എസ് ബി കോളജിന് സമീപം ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. ചങ്ങനാശ്ശേരി പുഴവാത് ഹിദായത്തുനഗറിൽ പള്ളിവീട്ടിൽ അജ്മൽ(27), മാർക്കറ്റ് ഉള്ളാഹയിൽ അലക്‌സ്(26), വാഴപ്പള്ളി മതുമൂല കണിയാംപറമ്പിൽ രുദ്രാക്ഷ്(20) എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന ഷിന്റോ എന്ന യുവാവിന് പരുക്കേറ്റു വെള്ളിയാഴ്ച രാത്രി പത്ത് മണിയോടെയാണ് അപകടം. എതിർ ദിശയിൽ വന്ന ബൈക്കുകൾ തമ്മിൽ  കൂട്ടിയിടിക്കുകയായിരുന്നു. ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

Read More

ദുബായ് എക്സ്പോ: ഇന്ത്യന്‍ പവലിയനിലെ കേരള പവലിയന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു

  ദുബായ്: ദുബായ് എക്സ്പോയില്‍ ഇന്ത്യന്‍ പവലിയനിലെ കേരള പവലിയന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. യുഎഇയുമായി കേരളത്തിനുള്ളത് ആഴത്തിലുള്ള ബന്ധമാണെന്നും നിക്ഷേപകര്‍ക്ക് എല്ലാ പിന്തുണയും നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നാളെ ദുബായില്‍ നടക്കുന്ന കേരള നിക്ഷേപക സംഗമത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കും.

Read More

പ്രഭാത വാർത്തകൾ

  🔳കെ റെയിലിനു ഡിപിആര്‍ തയാറാക്കാന്‍ അനുമതി നല്‍കിയിട്ടില്ലെന്നും ഭൂമി ഏറ്റെടുക്കേണ്ടതില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ഡിപിആറിന് അനുമതി നല്‍കുന്ന കാര്യം റെയില്‍വേ ബോര്‍ഡിന്റെ പരിഗണനയിലാണ്. അലൈന്‍മെന്റ് പ്ലാന്‍ ഉള്‍പ്പടെ വിശദമായ സാങ്കേതിക സാധ്യത റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ടിക്കറ്റ് വരുമാനംകൊണ്ടു മാത്രം പദ്ധതി സാമ്പത്തികമായി വിജയിക്കില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. സ്ഥലം ഏറ്റെടുക്കുന്നതിനെതിരായ ഹര്‍ജിയിലാണ് കേന്ദ്രത്തിന്റെ സത്യവാങ്മൂലം. 🔳മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയില്‍നിന്നുള്ള പണം വകമാറ്റി ചെലവഴിച്ചെന്ന കേസില്‍ മുഴുവന്‍ രേഖകളും ഹാജരാക്കണമെന്ന് ലോകായുക്ത. അന്തരിച്ച രാഷ്ട്രീയ നേതാക്കളുടെ…

Read More

സിൽവർ ലൈനിന് അന്തിമാനുമതി നൽകിയിട്ടില്ല: ഭൂമിയേറ്റെടുക്കരുതെന്ന് റെയിൽവെ മന്ത്രി

  സില്‍വര്‍ലൈന്‍ പദ്ധതിക്ക് അന്തിമാനുമതി നൽകിയിട്ടില്ലെന്നും ഭൂമിയേറ്റെടുക്കരുതെന്നും റെയില്‍വേമന്ത്രി അശ്വനി വൈഷ്ണവ്. കെ റെയിൽ പദ്ധതിയുടെ സാമ്പത്തിക കാര്യങ്ങളില്‍ ആശങ്കയുണ്ടെന്ന് ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ റെയിൽവേ പറഞ്ഞു. സിൽവർ ലൈൻ പദ്ധതിയുടെ ഡിപിആർ അടക്കമുള്ള പ്രാരംഭ പ്രവർത്തനങ്ങൾക്ക് മാത്രമാണ് തത്വത്തിലുള്ള അനുമതി നൽകിയത്. പദ്ധതിയുടെ ഡിപിആർ ഇപ്പോഴും റെയിൽവേ ബോർഡിന്റെ പരിഗണനയിലാണ്. ഡിപിആറിന് ഇപ്പോഴും കേന്ദ്രസർക്കാർ അനുമതി നൽകിയിട്ടില്ലെന്ന് റെയിൽവേ വ്യക്തമാക്കി. ഡിപിആറിന് അനുമതി നൽകാത്തതിനാല്‍ സിൽവർ ലൈൻ പദ്ധതിക്കായുള്ള ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ നിർത്തിവയ്ക്കുന്നതാണ് നല്ലതെന്നും സത്യവാങ്മൂലത്തിൽ…

Read More

കെ – റെയിൽ; സർവെ നടത്താൻ എന്ത് തടസമാണുള്ളതെന്ന് സർക്കാരിനോട് ഹൈക്കോടതി

  കെ – റെയിൽ സർവെ നടത്താൻ എന്ത് തടസമാണുള്ളതെന്ന് സർക്കാരിനോട് ഹൈക്കോടതി. സർവെ നടത്താൻ സർക്കാരിന് അധികാരമുണ്ടെന്ന് കോടതി പരാമർശിച്ചു. സർവെ നടത്തുന്നതിൽ നിയമപരമായ തടസം ഇല്ലല്ലോ എന്ന് കോടതി ചോദിച്ചു. പരിസ്ഥിതിക ആഘാത പഠനം നടത്തുന്നതിന് സർവെ ആൻറ് ബൗണ്ടറി ആക്ട് പ്രകാരം സർവെ നടത്താമെന്നും കോടതി പറഞ്ഞു. ഹർജിക്കാരുടെ ഭൂമിയിൽ സർവെ തടഞ്ഞ സിംഗിൾ ബഞ്ച് ഉത്തരവിനെതിരായ അപ്പീലാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബഞ്ച് പരിഗണിച്ചത്. സിൽവ‍ർ ലൈൻ പദ്ധതിയിൽ സർക്കാർ നൽകിയ…

Read More

ശിവശങ്കര്‍ തന്നെ ചൂഷണം ചെയ്തു; താന്‍ ഇര: വെളിപ്പെടുത്തലുമായി സ്വപ്‌ന സുരേഷ്

  തിരുവനന്തപുരം: എം ശിവശങ്കറിനെതിരെ വെളിപ്പെടുത്തലുകളുമായി സ്വപ്‌ന സുരേഷ്. ശിവശങ്കര്‍ തന്നെ ചൂഷണം ചെയ്‌തെന്നും താന്‍ ഇരയാണെന്നും സ്വപ്ന പറഞ്ഞു. ജോലി ലഭിക്കാന്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടില്ല. ശിവശങ്കറാണ് തനിക്ക് ഐ ടി വകുപ്പില്‍ ജോലി വാങ്ങിത്തന്നതെന്നും സ്വപ്ന ടി വി ചാനലുകൾക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. തന്റെ കഴിവും യു എ ഇ ബന്ധങ്ങളും കണ്ടാണ് ജോലിക്ക് ശിപാര്‍ശ ചെയ്തത്. ബയോഡാറ്റ നല്‍കിയതും ശിവശങ്കറിന്റെ നിര്‍ദേശ പ്രകാരമാണ്. അദ്ദേഹത്തിന്റെ പുസ്തകത്തില്‍ തന്റെ വ്യക്തിത്വത്തെ ചോദ്യം ചെയ്‌തെങ്കില്‍…

Read More

ദുരിതാശ്വാസ നിധി; ചെലവിന്റെ മുഴുവന്‍ രേഖകളും ഹാജരാക്കണമെന്ന് സര്‍ക്കാറിന് ലോകായുക്ത നിര്‍ദേശം

  കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ ദുരിതാശ്വസ നിധിയില്‍ നിന്നുള്ള പണം വകമാറ്റി ചെലവഴിച്ചുവെന്ന കേസ് ലോകായുക്ത ഈ മാസം 11 ന് വീണ്ടും പരിഗണിക്കും. നിധിയില്‍ നിന്ന് ചെലവഴിച തുകയുടെ മുഴുവന്‍ രേഖകളും ഹാജരാക്കാന്‍ സര്‍ക്കാറിന് ലോകായുക്ത നിര്‍ദേശം നല്‍കി. അന്തരിച്ച രാഷ്ട്രീയ നേതാക്കളുടെ കുടുബങ്ങളെ സഹായിക്കാന്‍ ദുരിതാശ്വാസ നിധിയില്‍ നിന്നും പണം വകമാറ്റി ചെലവഴിച്ചുവെന്ന് ആരോപണമുയര്‍ന്നിരുന്നു. ദുരിതാശ്വാസ നിധിയുടെ ഉപയോഗത്തിന് മുഖ്യമന്ത്രിക്ക് വിവേചനാധികാരമുണ്ടെന്ന് ചീഫ് സെക്രട്ടറി ലോകായുക്തയില്‍ അറിയിച്ചു. മുഖ്യമന്ത്രിയെ കൂടാതെ ഒന്നാം പിണറായി…

Read More

ലോകായുക്ത ഓർഡിനൻസ്: സിപിഐയെ കാര്യങ്ങൾ ബോധ്യപ്പെടുത്തും, മുന്നോട്ടുപോകാൻ സിപിഎം

  ലോകായുക്ത ഭേദഗതി ഓർഡിനൻസുമായി മുന്നോട്ടുപോകാൻ സിപിഎം തീരുമാനം. ഇന്ന് ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന്റേതാണ് തീരുമാനം. നിലവിലുള്ള എതിർപ്പുകൾ കണക്കിലെടുക്കില്ല. സിപിഐയെ കാര്യങ്ങൾ ബോധ്യപ്പെടുത്താനും യോഗം തീരുമാനിച്ചു സിപിഐ നേരത്തെ ഓർഡിനൻസിനെതിരെ രംഗത്തുവന്നിരുന്നു. ഇത്ര തിടുക്കപ്പെട്ട് ഓർഡിനൻസ് കൊണ്ടുവരുന്നത് എന്തിനാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ തുറന്നടിച്ചിരുന്നു. സിപിഐ മന്ത്രിമാർക്ക് ഇക്കാര്യത്തിൽ ജാഗ്രതക്കുറവുണ്ടായെന്നും കാനം സിപിഐ യോഗത്തിൽ വിമർശനം ഉന്നയിച്ചിരുന്നു. അതേസമയം ഓർഡിനൻസിൽ ഗവർണർ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. മുഖ്യമന്ത്രി സംസ്ഥാനത്തേക്ക് മടങ്ങിയെത്തിയ ശേഷമാകും…

Read More