ചങ്ങനാശ്ശേരിയിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു

 

ചങ്ങനാശ്ശേരി എം സി റോഡിൽ എസ് ബി കോളജിന് സമീപം ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. ചങ്ങനാശ്ശേരി പുഴവാത് ഹിദായത്തുനഗറിൽ പള്ളിവീട്ടിൽ അജ്മൽ(27), മാർക്കറ്റ് ഉള്ളാഹയിൽ അലക്‌സ്(26), വാഴപ്പള്ളി മതുമൂല കണിയാംപറമ്പിൽ രുദ്രാക്ഷ്(20) എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന ഷിന്റോ എന്ന യുവാവിന് പരുക്കേറ്റു

വെള്ളിയാഴ്ച രാത്രി പത്ത് മണിയോടെയാണ് അപകടം. എതിർ ദിശയിൽ വന്ന ബൈക്കുകൾ തമ്മിൽ  കൂട്ടിയിടിക്കുകയായിരുന്നു. ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല