കോഴിക്കോട് തീക്കുനിയിൽ ബൈക്കുകൾ കൂട്ടിയിടിച്ചു; മൂന്ന് പേർ മരിച്ചു

കോഴിക്കോട് തീക്കുനിയിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് യുവാക്കൾ മരിച്ചു. കക്കട്ട് പാതിരപ്പറ്റ സ്വദേശികളായ റഹീസ്, അബ്ദുൽജാബിർ, കാവിലുംപാറ സ്വദേശി ജെറിൻ എന്നിവരാണ് മരിച്ചത്. കാരേക്കുന്ന് പള്ളിക്ക് സമീപം ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്.

ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു. അമിത വേഗതയാണ് അപകടത്തിന് കാരണം. ആശുപത്രിയിൽ എത്തിക്കും മുമ്പേ മൂന്ന് പേരും മരിച്ചിരുന്നു.