Headlines

Webdesk

ആരോഗ്യനില വീണ്ടെടുത്തു; വാവ സുരേഷിനെ ഇന്ന് ഡിസ്ചാർജ് ചെയ്യും

  പാമ്പുകടിയേറ്റ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വാവ സുരേഷിനെ ഇന്ന് ഡിസ്ചാർജ് ചെയ്യും. വാവ സുരേഷിന്റെ ആരോഗ്യനില പഴയരീതിയിലേക്ക് തിരികെ എത്തിയതായി ഡോക്ടർമാർ അറിയിച്ചു. അണുബാധക്ക് സാധ്യതയുള്ളതിനാൽ വീട്ടിലെത്തിയാലും സൂക്ഷിക്കണമെന്നും സന്ദർശകരെ ഒഴിവാക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട് പാമ്പുകടിയേറ്റ സ്ഥലത്തെ മുറിവ് ഉണങ്ങിവരുന്നുണ്ട്. കഴിഞ്ഞ തിങ്കളാഴ്ചയാണ് കോട്ടയം കുറിച്ചിയിൽ വെച്ച് മൂർഖന്റെ കടിയേൽക്കുന്നത്. ഗുരുതരാവസ്ഥയിലായ വാവ സുരേഷിനെ ആദ്യം കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു.

Read More

10, 11, 12 ക്ലാസുകൾ ഇന്ന് മുതൽ വൈകുന്നേരം വരെ; 9ാം ക്ലാസ് വരെയുള്ളവരുടെ അധ്യയനം 14ന് പുEനരാരംഭിക്കും

  സംസ്ഥാനത്ത് 10, 11, 12 ക്ലാസുകളും കോളജുകളും ഇന്ന് വീണ്ടും തുറക്കും. 10, പ്ലസ് വൺ, പ്ലസ് ടു ക്ലാസുകൾ ഇന്ന് മുതൽ വൈകുന്നേരം വരെയുണ്ടാകും. ഇതുവരെ ഷിഫ്റ്റ് അടിസ്ഥാനത്തിലാണ് ക്ലാസുകൾ പോയിരുന്നത്. എന്നാൽ പരീക്ഷ അടുത്ത സാഹചര്യത്തിലാണ് പാഠഭാഗങ്ങൾ തീർക്കുന്നതിനായി സമയം വർധിപ്പിച്ചത്. ഒന്ന് മുതൽ 9 വരെയുള്ള ക്ലാസുകൾ ഈ മാസം 14 മുതൽ പുനരാരംഭിക്കും. ഇവർക്ക് വൈകുന്നേരം വരെ ക്ലാസുകൾ വേണമോയെന്ന കാര്യത്തിൽ ഇന്ന് ചേരുന്ന വിദ്യാഭ്യാസ വകുപ്പിന്റെ ഉന്നതതല യോഗം…

Read More

ട്രെ​യി​ൻ യാ​ത്ര: നി​ർ​ത്ത​ലാ​ക്കി​യ ഇ​ള​വു​ക​ൾ പു​നഃ​സ്ഥാ​പി​ക്കി​ല്ലെ​ന്ന് മ​ന്ത്രി

  ന്യൂഡെൽഹി: ട്രെ​​യി​​ൻ യാ​​ത്ര​​ക്കാ​​ർ​​ക്ക് നേ​​ര​​ത്തേ ന​​ൽ​​കി​​യി​​രു​​ന്ന ഇ​​ള​​വു​​ക​​ൾ നി​​ർ​​ത്ത​​ലാ​​ക്കി​​യ​​ത് പു​​നഃ​​സ്ഥാ​​പി​​ക്കി​​ല്ലെ​​ന്ന് കേ​​ന്ദ്രം. റെ​​യി​​ൽ​​വേ മ​​ന്ത്രാ​​ല​​യ​​ത്തി​​ന് അ​​ധി​​ക സാമ്പത്തി​​ക​​ബാ​​ധ്യ​​ത ഉ​​ണ്ടാ​​ക്കു​​ന്ന ഇ​​ള​​വു​​ക​​ൾ പു​​നഃ​​സ്ഥാ​​പി​​ക്കു​​ന്ന കാ​​ര്യം പ​​രി​​ഗ​​ണി​​ക്കു​​ന്നി​​ല്ലെ​​ന്നാ​​ണ് റെ​​യി​​ൽ മ​​ന്ത്രി അ​​ശ്വി​​നി വൈ​​ഷ്ണ​​വ് വ്യ​​ക്ത​​മാ​​ക്കി​​യ​​ത്. 2019-2020 നെ ​​അ​​പേ​​ക്ഷി​​ച്ച് 2020-21 വ​​ർ​​ഷ​​ത്തി​​ൽ റെ​​യി​​ൽ യാ​​ത്രി​​ക​​രി​​ൽ നി​​ന്നു ല​​ഭി​​ച്ച വ​​രു​​മാ​​നം വ​​ള​​രെ കു​​റ​​വാ​​ണെ​​ന്നും അ​​തി​​നാ​​ൽ ഇ​​ള​​വു​​ക​​ൾ അ​​നു​​വ​​ദി​​ക്കു​​ന്ന​​തി​​നു​​ള്ള ചെ​​ല​​വ് റെ​​യി​​ൽ​​വേ​​ക്ക് അ​​ധി​​ക​​ഭാ​​ര​​മാ​​കു​​മെ​​ന്നും മ​​ന്ത്രി പ​​റ​​ഞ്ഞു. നി​​ല​​വി​​ൽ ഭി​​ന്ന​​ശേ​​ഷി​​ക്കാ​​ർ, പ​​തി​​നൊ​​ന്ന് വി​​ഭാ​​ഗം രോ​​ഗി​​ക​​ൾ, വി​​ദ്യാ​​ർ​​ഥി​​ക​​ൾ എ​​ന്നി​​വ​​ർ​​ക്കു മാ​​ത്ര​​മാ​​ണ് ഇ​​ള​​വു​​ള്ള​​തെ​​ന്നും ഇ​​തു നേ​​ര​​ത്തേ…

Read More

എയർ ഇന്ത്യ ടെക്‌നീഷ്യന്മാർ പണിമുടക്ക് പ്രഖ്യാപിച്ചു; സർവീസിനെ ബാധിക്കും

  സ്വകാര്യവൽക്കരിക്കപ്പെട്ട ശേഷം എയർ ഇന്ത്യയിലെ ആദ്യ പണിമുടക്ക് ഫെബ്രുവരി ഏഴിന്. വിമാനക്കമ്പനിയുടെ ദൈനംദിന പ്രവർത്തനങ്ങളിൽ നിർണായക പങ്കുള്ള 1,700 ഓളം എയർക്രാഫ്റ്റ് മെയിന്റനൻസ് ടെക്‌നീഷ്യന്മാരാണ് വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. പണിമുടക്ക് എയർ ഇന്ത്യയുടെ സർവീസിനെ സാരമായി ബാധിച്ചേക്കും. സർക്കാർ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ എഞ്ചിനീയറിങ് സർവീസ് ലിമിറ്റഡ് (എയ്‌സൽ) എന്ന കമ്പനിയിലെ ജീവനക്കാരാണ് പണിമുടക്കുന്നത്. ഉടമസ്ഥാവകാശം ടാറ്റക്ക് കൈമാറിയ ശേഷവും ഇവരാണ് എയർ ഇന്ത്യയുടെ സർവീസ് ജോലികൾ ചെയ്യുന്നത്. വിമാനങ്ങളിൽ ഇന്ധനം നിറക്കൽ,…

Read More

പ്രമേഹ രോഗത്തിന് ഇനി ഗ്രാമ്പു

  ആരോഗ്യ പരമായ ഗുണങ്ങള്‍ നൽകുന്നവയാണ് ഭക്ഷണങ്ങളില്‍ ഉപയോഗിയ്ക്കുന്ന പല മസാലകളും. അത്തരത്തിൽ ആരോഗ്യ ഗുണം നൽകുന്ന ഒന്നാണ്  ഗ്രാമ്ബൂ. ഭക്ഷണത്തിന് രുചിയും ഗുണവും മണവും നല്‍കുന്നതോടൊപ്പം തന്നെ മറ്റേറെ ആരോഗ്യപരമായ ഗുണങ്ങളും ഇവ പ്രധാനം ചെയ്യുന്നു. പല ആരോഗ്യപരമായ ഗുണങ്ങളും രാത്രിയില്‍ അത്താഴശേഷം ഒരു ഗ്രാമ്ബൂ ചവച്ചരച്ചു കഴിയ്ക്കുന്നതിലൂടെ ലഭിക്കുന്നു. കൊളസ്‌ട്രോള്‍, പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ ഉള്ളവർ ഗ്രാമ്പു കഴിക്കുന്നത് നിരവധി ഗുണങ്ങളാണ് നൽകുന്നത്. ഗ്രാമ്ബൂവില്‍ കാണപ്പെടുന്ന പ്രധാന സംയുക്തമായ  നൈജറിസിന്‍ ആണ്  പ്രമേഹത്തെ തടയുവാന്‍…

Read More

മുഖ്യമന്ത്രി ഗവർണറുമായി കൂടിക്കാഴ്ച നടത്തി; ലോകായുക്ത ഓർഡിനൻസ് സാഹചര്യം വിശദീകരിച്ചു

വിദേശയാത്ര കഴിഞ്ഞ് തിരിച്ചെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്ച നടത്തി. ലോകായുക്ത ഭേദഗതി ഓർഡിനൻസിന്റെ പശ്ചാത്തലത്തിലായിരുന്നു രാജ്ഭവനിലെത്തി ഗവർണറെ കണ്ടത്. കൂടിക്കാഴ്ച ഒരു മണിക്കൂറോളം നേരം നീണ്ടു. ഓർഡിനൻസ് ഭരണഘടന അനുസരിച്ചാണെന്ന് മുഖ്യമന്ത്രി ഗവർണറെ അറിയിച്ചു ഓർഡിനൻസ് കൊണ്ടുവരാനിടയായ സാഹചര്യം മുഖ്യമന്ത്രി വിശദീകരിച്ചു. നിലവിലെ നിയമത്തിൽ ഭരണഘടനാവിരുദ്ധമായ വകുപ്പുണ്ടെന്നും അതുകൊണ്ടാണ് നിയമഭേദഗതി വന്നതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. ഇക്കാര്യത്തിൽ നിയമോപദേശം ലഭിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. സർവകലാശാലകളിൽ രാഷ്ട്രീയ ഇടപെടലിന് സർക്കാർ ആഗ്രഹിക്കുന്നില്ലെന്നും മുഖ്യമന്ത്രി…

Read More

പ്രഭാത വാർത്തകൾ

  🔳മുഖ്യമന്ത്രി പിണറായി വിജയന്‍ രാജ്ഭവനിലെത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്ച നടത്തി. വിവാദ ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പുവയ്ക്കാത്ത സാഹചര്യത്തിലാണു കൂടിക്കാഴ്ച. ഓര്‍ഡിനന്‍സിന്റെ ആവശ്യകത മുഖ്യമന്ത്രി ബോധ്യപ്പെടുത്തി. ഗവര്‍ണര്‍ ഒപ്പിടുമോയെന്നു രണ്ടു ദിവസത്തിനകം അറിയാം. സര്‍വകലാശാലാ നിയമന വിവാദങ്ങളും ഒരു മണിക്കൂര്‍ നീണ്ട സന്ദര്‍ശനത്തിനിടെ ചര്‍ച്ചയായി. വിദേശസന്ദര്‍ശനത്തിനുശേഷം ഇന്നാണ് മുഖ്യമന്ത്രി തിരിച്ചെത്തിയത്. 🔳അന്തരിച്ച ഗായിക ലതാ മങ്കേഷ്‌കര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി മുംബൈയിലെത്തി അന്തിമോപചാരമര്‍പ്പിച്ചു. സംസ്‌കാര ചടങ്ങുകള്‍ നടന്ന മുംബൈ ശിവാജി പാര്‍ക്കിലെത്തിയാണ് പ്രധാനമന്ത്രി…

Read More

ആദ്യം എറിഞ്ഞിട്ടു, പിന്നെ അടിച്ചൊതുക്കി; വിൻഡീസിനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യക്ക് ജയം

വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് ആറ് വിക്കറ്റ് ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിന് ഇറങ്ങിയ വിൻഡീസ് 176 റൺസിന് ഓൾ ഔട്ടായി. മറുപടി ബാറ്റിംഗിൽ ഇന്ത്യ 28 ഓവറിൽ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയലക്ഷ്യം മറികടന്നു. വിൻഡീസിന്റെ നാല് വിക്കറ്റുകൾ വീഴ്ത്തിയ യുസ് വേന്ദ്ര ചാഹലാണ് കളിയിലെ താരം ഇന്ത്യക്ക് വേണ്ടി മികച്ച തുടക്കമാണ് ഇഷാൻ കിഷനും രോഹിത് ശർമയും നൽകിയത്. ഇരുവരും ചേർന്ന് ഒന്നാം വിക്കറ്റിൽ 84 റൺസ് കൂട്ടിച്ചേർത്തു. 51…

Read More

ശിവശങ്കറിന്റെ സസ്പെന്‍ഷന്‍ പിന്‍വലിച്ചത് സര്‍ക്കാരിന്റെ ഗുരുതരമായ കൃത്യവിലോപമെന്ന് എംഎം ഹസൻ

തിരുവനന്തപുരം: ക്രിമിനല്‍ കേസുകളില്‍ നിന്നും കുറ്റവിമുക്തനാക്കപ്പെടാത്ത ശിവശങ്കറിന്റെ സസ്പെന്‍ഷന്‍ പിന്‍വലിച്ചത് സര്‍ക്കാരിന്റെ ഗുരുതരമായ കൃത്യവിലോപമാണെന്ന് യുഡിഎഫ് കണ്‍വീനര്‍ എം.എം.ഹസന്‍. ശിവശങ്കറിനെ ഉടന്‍ സര്‍വീസില്‍ നിന്നും പിരിച്ചുവിടാന്‍ തയ്യാറാകുന്നില്ലെങ്കില്‍ ഇതിന്റെ ഉത്തരവാദിത്വം മുഖ്യമന്ത്രി ഏറ്റെടുക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. സ്വര്‍ണ്ണക്കള്ളക്കടത്ത് കേസിലെ രണ്ടാം പ്രതിയായ സ്വപ്നാ സുരേഷിന്റെ കഴിഞ്ഞ ദിവസത്തെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ തുടരന്വേഷണം ആരംഭിക്കണമെന്ന് എം.എം.ഹസന്‍ ആവശ്യപ്പെട്ടു.  

Read More

ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്ന് വിധി; തള്ളിയാൽ അറസ്റ്റുണ്ടാകും

  നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിന്റെയും കൂട്ടുപ്രതികളുടെയും മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്ന് വിധി. രാവിലെ 10.15ന് ജസ്റ്റിസ് പി ഗോപിനാഥിന്റെ സിംഗിൾ ബഞ്ചാണ് വിധി പറയുന്നത്. ജാമ്യാപേക്ഷ തള്ളുകയാണെങ്കിൽ ദിലീപ് അടക്കമുള്ള പ്രതികളെ അന്വേഷണ സംഘം അറസ്റ്റ് ചെയ്‌തേക്കും അതേസമയം മുൻകൂർ ജാമ്യാപേക്ഷ അനുവദിച്ചാൽ പ്രോസിക്യൂഷന് കനത്ത തിരിച്ചടിയായിരിക്കും. ഉപാധികളോടെയെങ്കിലും ജാമ്യം അനുവദിക്കുമെന്ന പ്രതീക്ഷയിലാണ് പ്രതിഭാഗം. അതേസമയം നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജി…

Read More