Headlines

Webdesk

സിൽവർ ലൈൻ സർവേയുടെ ഉദ്ദേശ്യം മനസ്സിലാകുന്നില്ലെന്ന് ഹൈക്കോടതി

സിൽവർ ലൈൻ പദ്ധതി സർവേക്കെതിരെ ഹൈക്കോടതി. സർവേയുടെ ഉദ്ദേശ്യം മനസ്സിലാകുന്നില്ല. ഡിപിആറിൽ ശരിയായ സർവേ നടത്തിയെങ്കിൽ ഇപ്പോഴത്തെ സർവേ എന്തിനാണെന്ന് കോടതി ചോദിച്ചു. അതേസമയം സമാനമായ ഹർജിയിൽ ഡിവിഷൻ ബഞ്ചിൽ വിധി വരാനുണ്ടെന്നും എതിർസത്യവാങ്മൂലം നൽകാൻ കൂടുതൽ സമയം ആവശ്യമുണ്ടെന്നും സർക്കാർ പറഞ്ഞു. സർവേ നടപടികൾ നേരത്തെ ഹൈക്കോടതി സിംഗിൾ ബഞ്ച് താത്കാലികമായി തടഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട മറ്റൊരു ഹർജി പരിഗണനക്ക് എത്തിയപ്പോഴാണ് സർക്കാരിന്റെ ഉദ്ദേശ്യ ശുദ്ധിയെ ചോദ്യം ചെയ്യുന്ന ചില ചോദ്യങ്ങൾ ഹൈക്കോടതി സിംഗിൾ ബഞ്ചിന്റെ…

Read More

വയനാട് ജില്ലയില്‍ 617 പേര്‍ക്ക് കൂടി കോവിഡ്

  വയനാട് ജില്ലയില്‍ ഇന്ന് (07.02.22) 617 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 1296 പേര്‍ രോഗമുക്തി നേടി. 10 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 614 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. വിദേശത്തു നിന്ന് വന്ന ഒരാള്‍ക്കും ഇതര സംസ്ഥാനത്തില്‍ നിന്ന് വന്ന 2 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു . ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 160319 ആയി. 150835 പേര്‍ രോഗമുക്തരായി. നിലവില്‍ 8022 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 7726 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍…

Read More

സംസ്ഥാനത്ത് ഇന്ന് 22,524 പേർക്ക് കൊവിഡ്, 14 മരണം; 49,586 പേർക്ക് രോഗമുക്തി

  കേരളത്തിൽ 22,524 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 3493, എറണാകുളം 3490, കോട്ടയം 2786, കൊല്ലം 2469, തൃശൂർ 1780, കോഴിക്കോട് 1612, മലപ്പുറം 1218, ആലപ്പുഴ 1109, പത്തനംതിട്ട 1053, കണ്ണൂർ 1031, പാലക്കാട് 816, ഇടുക്കി 737, വയനാട് 617, കാസർഗോഡ് 313 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 78,682 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,74,949 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 4,65,565…

Read More

രാജ്യത്ത് സ്പു​ട്‌​നി​ക് ലൈ​റ്റ് വാക്‌സിന് അനുമതി

ന്യൂഡൽഹി: രാ​ജ്യ​ത്ത് അ​ടി​യ​ന്ത​ര ആ​വ​ശ്യ​ത്തി​ന് ഒ​രു വാ​ക്‌​സി​ന്‍ കൂ​ടി അനുമതി ലഭിച്ചു. സ്പു​ട്‌​നി​ക് ലൈ​റ്റി​ന്‍റെ ഒ​റ്റ​ഡോ​സ് വാ​ക്‌​സി​നാ​ണ് അ​നു​മ​തി ന​ല്‍​കി​യ​ത്. വി​ദ​ഗ്ധ സം​ഘ​ത്തി​ന്‍റെ ശി​പാ​ര്‍​ശ ഡ്ര​ഗ്‌​സ് ക​ണ്‍​ട്രോ​ള​ര്‍ അം​ഗീ​ക​രി​ച്ച​താ​യി കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി ഡോ. ​മ​ന്‍​സൂ​ഖ് മാ​ണ്ഡ​വ്യ അ​റി​യി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്ത് അ​നു​മ​തി​യു​ള്ള വാ​ക്‌​സി​നു​ക​ളു​ടെ എ​ണ്ണം ഒ​ന്‍​പ​താ​യിട്ടുണ്ട്.

Read More

മോശം കാലാവസ്ഥ, ഹെലികോപ്റ്ററിൽ വരാൻ കഴിയില്ല; മാപ്പ് ചോദിച്ച് മോദി

ഉത്തർപ്രദേശിലെ ബിജ്‌നോറി ജനതയോട് മാപ്പ് ചോദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കാലാവസ്ഥാ വ്യതിയാനം മൂലമാണ് നേരിട്ട് പ്രചാരണത്തിന് എത്താൻ കഴിയാത്തതെന്ന് മോദി പറഞ്ഞു. ‘ജാൻ ചൗപാൽ’ റാലി വെർച്വലായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നേരത്തെ പ്രധാനമന്ത്രിയുടെ അസൗകര്യത്തെ തുടർന്ന് റാലിയിൽ നേരിട്ട് പങ്കെടുക്കാൻ മോദിക്ക് കഴിഞ്ഞിരുന്നില്ല. “ആദ്യം തന്നെ നിങ്ങളോട് ക്ഷമ ചോദിക്കുന്നു. തെരഞ്ഞെടുപ്പ് കമ്മീഷൻ ചില ഇളവുകൾ നൽകിയതിന് പിന്നാലെ ബിജ്‌നോറിൽ (യുപി) നേരിട്ട് എത്തി പ്രചാരണം നടത്തണമെന്ന് ആഗ്രഹിച്ചതാണ്. എന്നാൽ മോശം കാലാവസ്ഥ…

Read More

യൂണിറ്റിന് 92 പൈസയുടെ വർധനവ് ആവശ്യപ്പെട്ട് കെഎസ്ഇബി; താരിഫ് പ്ലാൻ സമർപ്പിച്ചു

ഗാർഹിക വൈദ്യുതി നിരക്കിൽ 18 ശതമാനം വർധനവ് ആവശ്യപ്പെട്ടുള്ള താരിഫ് പ്ലാൻ വൈദ്യുതി റഗുലേറ്ററി കമ്മീഷന് സമർപ്പിച്ചു. യൂണിറ്റിന് ശരാശരി 92 പൈസയുടെ വർധനവ വേണമെന്നാണ് കെഎസ്ഇബി ആവശ്യപ്പെടുന്നത്. പൊതുജനാഭിപ്രായം കൂടി തേടിയ ശേഷം റഗുലേറ്ററി കമ്മീഷൻ പുതുക്കിയ വൈദ്യുതി നിരക്ക് പ്രഖ്യാപിക്കും 202223 സാമ്പത്തിക വർഷത്തിലെ നിരക്ക് വർധനവിനുള്ള താരിഫ് പ്ലാനാണ് കെഎസ്ഇബി റഗുലേറ്ററി കമ്മീഷന് സമർപ്പിച്ചിരിക്കുന്നത്. സാമ്പത്തിക വർഷം 2852 കോടിയുടെ റവന്യു കമ്മി ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. നിരക്ക് വർധനവിലൂടെ 2284 കോടി വരുമാനം…

Read More

വ്യോമസേനാ സൈനികൻ പ്രദീപിന്റെ ഭാര്യ താലൂക്ക് ഓഫീസിൽ ജോലിയിൽ പ്രവേശിച്ചു

കൂനൂർ ഹെലികോപ്റ്റർ അപകടത്തിൽ മരണപ്പെട്ട വ്യോമസേന ജൂനിയർ വാറന്റ് ഓഫീസർ എ പ്രദീപിന്റെ ഭാര്യ ശ്രീലക്ഷ്മിക്ക് തൃശൂർ താലൂക്ക് ഓഫീസിൽ നിയമനം. എംകോം ബിരുദധാരിയായ ശ്രീലക്ഷ്മിക്ക് ക്ലറിക്കൽ തസ്തികയിലാണ് ജോലിയിൽ പ്രവേശിച്ചത്. മന്ത്രി കെ രാജന്റെയും കളക്ടർ ഹരിത വി കുമാറിന്റെയും സാന്നിധ്യത്തിൽ ശ്രീലക്ഷ്മി നിയമന ഉത്തരവ് ഏറ്റുവാങ്ങി. ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച ജൂനിയർ വാറന്റ് ഓഫീസർ എ പ്രദീപിന്റെ ഭാര്യ ശ്രീലക്ഷ്മിക്ക് സർക്കാർ ജോലി നൽകണമെന്ന് സൈനിക ക്ഷേമ ബോർഡ് ഉത്തരവ് ഇറക്കിയിരുന്നു. ജില്ലാ കലക്ടറുടെ…

Read More

ഗൂഢാലോചനക്ക് വ്യക്തമായ തെളിവില്ല, ഫോൺ ഹാജരാക്കാത്തത് നിസഹകരണല്ലെന്നും ഹൈക്കോടതി

  വധഗൂഢാലോചന കേസിൽ ദിലീപ് അടക്കമുള്ള പ്രതികൾക്ക് മുൻകൂർ ജാമ്യം അനുവദിച്ചുള്ള ഉത്തരവിന്റെ കൂടുതൽ വിശദാംശങ്ങൾ പുറത്ത്. ദിലീപിനെതിരായ ഗൂഢാലോചന കേസിൽ വ്യക്തമായ തെളിവുകളില്ലെന്ന് ഹൈക്കോടതി പറയുന്നു. ഒരു ഫോൺ ഹാജരാക്കാത്തത് നിസഹകരണമല്ലെന്നും വിധിയിൽ പറയുന്നു. ഹാജരാക്കാത്ത ഫോൺ ആണ് കേസിലെ നിർണായക തെളിവെന്ന് പ്രോസിക്യൂഷൻ പറഞ്ഞിരുന്നു മറ്റ് ഫോണുകൾ പ്രതികൾ ഹാജരാക്കിയിട്ടുണ്ടെന്നും സിംഗിൾ ബഞ്ച് ജഡ്ജി ഗോപിനാഥ് ഉത്തരവിൽ പറയുന്നു. കോടതിക്കെതിരെ പൊതുസമൂഹത്തിൽ ഉയർന്ന വിമർശനങ്ങൾക്കും മറുപടി നൽകുന്നുണ്ട്. കോടതി നടപടികളെ കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുകളില്ലാത്തവരാണ്…

Read More

കെ റെയിൽ പദ്ധതി; റെയിൽ മന്ത്രാലയം സാങ്കേതിക രേഖകൾ നൽകാൻ ആവശ്യപ്പെട്ടു

  ന്യൂഡൽഹി: സിൽവർ ലൈൻ പദ്ധതിയുടെ ഡി.പി.ആറിന്റെ ഭാഗമായി സാങ്കേതിക രേഖകൾ നൽകാൻ കേരള റെയിൽ ഡവലപ്പ്മെന്റ് കോർപ്പറേഷനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്ര റെയിൽവെ മന്ത്രി അശ്വനി വൈഷ്ണവ് വ്യക്തമാക്കി. രാജ്യസഭയിൽ പി.വി. അബ്ദുൾ വഹാബ് എം.പിക്ക് നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്‌. സംസ്ഥാന സർക്കാർ സമർപ്പിച്ച റിപ്പോർട്ടിൽ സാങ്കേതിക സാദ്ധ്യതാവിവരങ്ങൾ ഒന്നും തന്നെയില്ല. പദ്ധതിക്ക് 2019 ഡിസംബറിൽ തത്വത്തിൽ അനുമതി നൽകിയിരുന്നു. ഈ അനുമതി ഡി.പി.ആർ തയ്യാറാക്കുന്നതിന് വേണ്ടി മാത്രമായിരുന്നു.നിലവിലെ പദ്ധതി ഭാവിയിൽ റെയിൽവെയുടെ വികസനത്തെ ബാധിച്ചേക്കും….

Read More

കുപ്രസിദ്ധ ഗുണ്ട മെന്റൽ ദീപു ബിയർ കുപ്പി കൊണ്ടുള്ള തലയ്ക്കടിയേറ്റ് മരിച്ചു

  മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിനിടെ ബിയർ കുപ്പി കൊണ്ടുള്ള അടിയേറ്റ് ചികിത്സയിലായിരുന്ന കുപ്രസിദ്ധ ഗുണ്ട മെന്റൽ ദീപു(37) മരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വസ്തുവിൽപ്പനയുമായി ബന്ധപ്പെട്ട തർക്കത്തിനിടെയാണ് ദീപുവിന് തലയ്ക്കടിയേറ്റത്. സംഭവത്തിൽ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. അയിരൂപ്പാറ സ്വദേശി കുട്ടൻ എന്നയാളാണ് ദീപുവിനെ കുപ്പിയും കല്ലും കൊണ്ട് തലയ്ക്കടിച്ചതെന്ന് പോലീസ് പറയുന്നു. കുട്ടൻ, സ്റ്റീഫൻ എന്നിവർ ഒളിവിലാണ്.

Read More