Headlines

Webdesk

മുൻകൂർ ജാമ്യം ലഭിച്ചതിന് പിന്നാലെ അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തി ദിലീപ്

  നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ മുൻകൂർ ജാമ്യം ലഭിച്ചതിന് പിന്നാലെ അഭിഭാഷകരെ ഓഫീസിലെത്തി കണ്ട് ദിലീപ്. അഡ്വ. ബി രാമൻപിള്ളയുടെ ഓഫീസിൽ ഇന്നലെ രാത്രിയാണ് ദിലീപ്, സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് ടി എൻ സുരാജ്, എന്നിവർ എത്തിയത്. കൂടിക്കാഴ്ച ഒരു മണിക്കൂറോളം നേരം നീണ്ടു ദിലീപിനും കൂട്ടുപ്രതികൾക്കും ഇന്നലെ ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. ഏഴ് വ്യവസ്ഥകളോടെയാണ് ജാമ്യം. വ്യവസ്ഥകൾ ലംഘിച്ചാൽ ജാമ്യം റദ്ദാക്കാൻ അന്വേഷണ ഉദ്യോഗസ്ഥന്…

Read More

മീഡിയ വണ്ണിന്റെ സംപ്രേഷണ വിലക്ക് ശരിവെച്ച് ഹൈക്കോടതി; അപ്പീൽ തള്ളി

  കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ സംപ്രേഷണ വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് മീഡിയാ വൺ ചാനൽ നൽകിയ ഹർജി ഹൈക്കോടതി തള്ളി. വിലക്കേർപ്പെടുത്തിയ നടപടിക്ക് ഹൈക്കോടതി നേരത്തെ താത്കാലിക സ്‌റ്റേ നൽകിയിരുന്നു. കേന്ദ്രസർക്കാർ റിപ്പോർട്ട് പരിഗണിച്ചാണ് ഇപ്പോൾ ഹർജി തള്ളിയത്. അതേസമയം ഡിവിഷൻ ബഞ്ചിൽ അപ്പീൽ നൽകാനാണ് മീഡിയ വണ്ണിന്റെ തീരുമാനം. ചാനൽ വിലക്കാനുള്ള തീരുമാനം കേന്ദ്ര ആഭ്യന്തരമന്ത്രാലയം സ്വീകരിച്ചത് ഇന്റലിജൻസ് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണെന്നും ഗുരുതര സ്വഭാവമുള്ള ചില കണ്ടെത്തലുകളാണ് കേന്ദ്രം സമർപ്പിച്ച റിപ്പോർട്ടിൽ ഉള്ളതെന്നും ഹൈക്കോടതി ചൂണ്ടിക്കാണിക്കുന്നു. ചാനലിന് വിലക്കേർപ്പെടുത്തിയ…

Read More

കുതിരാനിൽ ലോറിയിടിച്ച് രണ്ട് ബൈക്ക് യാത്രികർക്ക് പരുക്ക്

  കുതിരാനിൽ ലോറിയിടിച്ച് ബൈക്ക് യാത്രക്കാർക്ക് ഗുരുതരമായി പരുക്കേറ്റു. എൻജിൻ ഓഫ് ചെയ്ത് ഇറങ്ങി വന്ന ലോറി ബൈക്കിന് പിന്നിൽ ഇടിക്കുകയായിരുന്നു. കൊഴിഞ്ഞമ്പാറ സ്വദേശികളായ തെക്കുവീട്ടിൽ അജയരാജ്(21), ആലക്കൽ വീട്ടിൽ കൃപ(20) എന്നിവർക്കാണ് പരുക്കേറ്റത് ഇടിയുടെ ആഘാതത്തിൽ ഇരുവരും ലോറിക്കടിയിലായി. നാട്ടുകാരാണ് ഇവരെ പുറത്തെടുത്തത്. സിമന്റ് കയറ്റി വന്ന ലോറി തുരങ്കത്തിൽ നിന്ന് ഇറങ്ങി വരുമ്പോൾ ഇന്ധനം ലാഭിക്കാൻ എൻജിൻ ഓപ് ചെയ്തതോടെ ബ്രേക്ക് നഷ്ടപ്പെടുകയായിരുന്നു. അപകടം നടന്നതിന് പിന്നാലെ ലോറി ഡ്രൈവർ ഓടി രക്ഷപ്പെടുകയും ചെയ്തു….

Read More

യുപി ഒന്നാംഘട്ട തെരഞ്ഞെടുപ്പ്: പരസ്യപ്രചാരണം ഇന്ന് അവസാനിക്കും

  ഉത്തർപ്രദേശിലെ ഒന്നാം ഘട്ട തെരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. 11 ജില്ലകളിലെ 58 മണ്ഡലങ്ങളിലേക്കാണ് ഫെബ്രുവരി പത്തിന് തെരഞ്ഞെടുപ്പ് നടക്കുന്നത്. 615 സ്ഥാനാർഥികളാണ് ആദ്യഘട്ടം മത്സര രംഗത്തുള്ളത്. അവസാന ദിനം പരമാവധി ആളുകളെ കണ്ട് വോട്ടുറപ്പിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് സ്ഥാനാർഥികളും രാഷ്ട്രീയ പാർട്ടികളും പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വെർച്വൽ റാലിയിലൂടെ വോട്ടർമാരെ അഭിസംബോധന ചെയ്യും. ബിജ്‌നോറിൽ ഇന്നലെ നിശ്ചയിച്ചിരുന്ന തെരഞ്ഞെടുപ്പ് റാലിയിൽ പ്രധാനമന്ത്രി പങ്കെടുത്തിരുന്നില്ല. മോശം  കാലാവസ്ഥ കാരണം മോദി യാത്ര മാറ്റിവെക്കുകയായിരുന്നു. തുടർന്ന് വെർച്വൽ റാലിയിലൂടെ…

Read More

വിവാദ വെളിപ്പെടുത്തൽ: സ്വപ്നയെ ഇ ഡി നാളെ ചോദ്യം ചെയ്യും, സമൻസ് അയച്ചു

  സ്വർണക്കടത്ത് കേസിലെ വിവാദ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ സ്വപ്‌ന സുരേഷിനെ കേന്ദ്ര ഏജൻസികൾ വീണ്ടും ചോദ്യം ചെയ്യും. ബുധനാഴ്ച ഹാജരാകാൻ ആവശ്യപ്പെട്ട് സ്വപ്‌ന സുരേഷിന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമൻസ് അയച്ചു. കസ്റ്റഡിയിൽ ഇരിക്കെ ഫോൺ സംഭാഷണം റെക്കോർഡ് ചെയ്ത് പുറത്തുവിട്ടതിലാണ് അന്വേഷണം നടക്കുന്നത്. മുഖ്യമന്ത്രിയെ കുടുക്കാനായി ദേശീയ അന്വേഷണ ഏജൻസികൾ സമ്മർദം ചെലുത്തിയെന്ന സ്വപ്‌നയുടെ ഓഡിയോ സംഭാഷണം പുറത്തുവന്നത് വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു. ഈ ഓഡിയോയ്ക്ക് പിന്നിലെ തിരക്കഥ ശിവശങ്കറിന്റേതായിരുന്നുവെന്ന് സ്വപ്‌ന പിന്നീട് ചാനലുകളിൽ വെളിപ്പെടുത്തുകയായിരു്‌നു. ഫോൺ…

Read More

വയനാട്ടിൽ തോക്കുമായി വേട്ടക്കിറങ്ങിയ തമിഴ്‌നാട് പോലീസുദ്യോഗസ്ഥൻ കീഴടങ്ങി

  വയനാട് വന്യജീവി സങ്കേതത്തിൽ തോക്കുമായി വേട്ടക്കിറങ്ങിയ തമിഴ്‌നാട് പോലീസുദ്യോഗസ്ഥൻ ഷിജു കീഴടങ്ങി. മുത്തങ്ങ റേഞ്ച് ഓഫീസിലാണ് ഇയാൾ കീഴടങ്ങിയത്. കഴിഞ്ഞ സെപ്റ്റംബർ 10നാണ് ഷിജു തോക്കുമായി ചീരാൽ പൂമുറ്റം വനത്തിനുള്ളിൽ അർധരാത്രി വേട്ടക്കിറങ്ങിയത്. വനത്തിനുള്ളിൽ സ്ഥാപിച്ച നിരീക്ഷണ ക്യാമറകളിൽ പ്രതിയുടെ ചിത്രങ്ങൾ പതിയുകയായിരുന്നു. ഇതിന് പിന്നാലെ നീലഗിരി ജില്ലാ പോലീസ് മേധാവി ഷിജുവിനെ സസ്‌പെൻഡ് ചെയ്തു. ഇതിന് പിന്നാലെയാണ് ഷിജു ഒളിവിൽ പോകുകയായിരുന്നു. പ്രതിയെ വനത്തിനുള്ളിലെത്തിച്ച് തെളിവെടുപ്പ് നടത്തി.

Read More

ബാലചന്ദ്രകുമാറിനെതിരായ പീഡന പരാതി; യുവതിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും

  ദിലീപിനെതിരെ ആരോപണം ഉന്നയിച്ച സംവിധായകൻ ബാലചന്ദ്രകുമാറിനെതിരായ ബലാത്സംഗ കേസിൽ പരാതിക്കാരിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. തിരുവനന്തപുരം ഹൈടെക് സെൽ അഡീഷണൽ എസ് പി ബിജുമോന്റെ നേതൃത്വത്തിലാണ് അന്വേഷണം. കണ്ണൂർ സ്വദേശിനിയായ യുവതിയുടേതാണ് പരാതി പത്ത് കൊല്ലം മുമ്പ് കൊച്ചിയിൽ വെച്ച് ബാലചന്ദ്രകുമാർ പീഡിപിച്ചെന്നാണ് പരാതി. പീഡന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി ബാലചന്ദ്രകുമാർ ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു. സിനിമയിൽ അവസരം നൽകാമെന്ന് വാഗ്ദാനം നൽകി വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു. 2011 ഡിസംബറിലാണ് സംഭവം. ഹോം നഴ്‌സായി ജോലി ചെയ്യുന്ന…

Read More

കണ്ണൂരിൽ കുറുക്കന്റെ കടിയേറ്റ് ഒമ്പത് പേർക്ക് പരുക്ക്

  കണ്ണൂർ അഞ്ചരക്കണ്ടിയിൽ കുറുക്കന്റെ ആക്രമണത്തിൽ ഒമ്പത് പേർക്ക് പരുക്കേറ്റു. മുരിങ്ങേരി ആലക്കലിലാണ് ഒമ്പത് പേർക്ക് കുറുക്കന്റെ കടിയേറ്റത്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. പരുക്കേറ്റവരെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read More

1 മുതൽ 9 വരെയുള്ള ക്ലാസുകൾ വൈകുന്നേരം വരെയാകുമോ; തീരുമാനം ഇന്ന്

  സംസ്ഥാനത്ത് ഇന്ന് മുതൽ 10, 11, 12 ക്ലാസുകൾ വൈകുന്നേരം വരെ നടക്കും. പരീക്ഷ അടുത്ത സാഹചര്യത്തിലാണ് പാഠഭാഗങ്ങൾ തീർക്കുന്നതിനായി ക്ലാസുകൾ വൈകുന്നേരം വരെയാക്കുന്നത്. നേരത്തെ ഷിഫ്റ്റ് അടിസ്ഥാനത്തിലായിരുന്നു ക്ലാസുകൾ നടന്നിരുന്നത്. അതേസമയം ഒന്ന് മുതൽ 9 വരെ ക്ലാസുകളുടെ പുതിയ സമയക്രമത്തിൽ ഇന്ന് തീരുമാനമുണ്ടാകും. വൈകുന്നേരം വരെയാക്കുന്നതിൽ ഇന്നലെ ചർച്ച നടന്നിരുന്നുവെങ്കിലും അന്തിമ തീരുമാനമായിരുന്നില്ല. കൂടുതൽ ചർച്ചകൾക്ക് ശേഷം ഇന്ന് തീരുമാനമുണ്ടാകും. പതിനാലാം തീയതി മുതലാണ് 1 മുതൽ 9 വരെയുള്ള ക്ലാസുകൾ ആരംഭിക്കുന്നത്.

Read More

ആറാട്ട് റിലീസ് തിയതി പ്രഖ്യാപിച്ചു

  മോഹൻലാൽ കേന്ദ്രകഥാപാത്രത്തിലെത്തുന്ന നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് ഫെബ്രുവരി 18 ന് തീയേറ്ററുകളിലെത്തും. നേരത്തെ ഫെബ്രുവരി പത്തിനായിരുന്നു റിലീസ് നിശ്ചയിച്ചിരുന്നത് എന്നാൽ കോവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ റിലീസിംഗ് മാറ്റുകയായിരുന്നു. ആരോമ മോഹന്റെ നിർമാണത്തിൽ ഉദയകൃഷ്ണ യുടെ തിരക്കഥയിൽ ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രം മാസ് എന്റെർറ്റൈൻർ സ്വഭാവമുള്ള ഒന്നായിരിക്കുമെന്നാണ് അണിയറയിൽ നിന്നും ലഭിക്കുന്ന വിവരം. ചിത്രത്തിൽ നെടുമുടി വേണു, സായികുമാർ, വിജയരാഘവൻ, സിദ്ദിഖ് ജോഡി, ആന്റണി ,ഇന്ദ്രൻ ഷീല,സ്വാസിക, രചന നാരായണൻകുട്ടി, മാളവിക എന്നിവർ പ്രധാന…

Read More