Headlines

Webdesk

കോവിഡ് വാക്‌സിനേഷന് ഇനി ആധാർ നിർബന്ധമില്ലെന്ന് കേന്ദ്രസർക്കാർ

  കോവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് ആധാര്‍ നിര്‍ബന്ധമില്ലെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍. പാസ്‌പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ്, പാന്‍കാര്‍ഡ്, വോട്ടര്‍ ഐ.ഡി, റേഷന്‍ കാര്‍ഡ് തുടങ്ങി ഒമ്പത് തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഉപയോഗിച്ച് വാക്‌സിനേഷന് രജിസ്റ്റര്‍ ചെയ്യാമെന്ന് ആരോഗ്യമന്ത്രാലയം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. പാസ്‌പോര്‍ട്ട് നല്‍കിയിട്ടും മഹാരാഷ്ട്രയിലെ സ്വകാര്യ ആശുപത്രിയില്‍ വാക്‌സിന്‍ നിഷേധിച്ചതിനാല്‍ സിദ്ധാര്‍ത്ഥ്ശങ്കര്‍ ശര്‍മ എന്നയാളാണ് കോടതിയെ സമീപിച്ചത്. കോവിഡ് വാക്‌സിന്‍ എടുക്കാനെത്തുന്ന ആളുകള്‍ക്ക് ആധാര്‍വേണമെന്ന് അധികൃതര്‍ നിര്‍ബന്ധം പിടിക്കരുതെന്നും ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്, ജസ്റ്റിസ് സൂര്യകാന്ത്…

Read More

ലോകായുക്ത ഓർഡിനൻസിൽ ഗവർണർ ഒപ്പിടാൻ പാടില്ലായിരുന്നുവെന്ന് കെ സുരേന്ദ്രൻ

  ലോകായുക്ത നിയമഭേദഗതി ഓർഡിനൻസിൽ ഒപ്പിട്ട ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിയെ വിമർശിച്ച് ബിജെപി നേതാക്കൾ രംഗത്ത്. ഓർഡിനൻസിൽ ഗവർണർ ഒപ്പിടാൻ പാടില്ലായിരുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. ഓർഡിനൻസിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും സുരേന്ദ്രൻ പറഞ്ഞു ലോകായുക്ത ഓർഡിനൻസിൽ ഗവർണർ ഒപ്പിട്ടതിൽ കടുത്ത അമർഷമാണ് ബിജെപിക്കുള്ളത്. ഗവർണർ ഓർഡിനൻസ് തിരിച്ചയക്കുമെന്ന പ്രതീക്ഷയിലായിരുന്നു ബിജെപി. രാഷ്ട്രീയമായി വലിയ തിരിച്ചടിയാണ് ഏറ്റതെന്ന വിലയിരുത്തലും ബിജെപിക്കുണ്ട്. ഓർഡിനൻസിനെതിരെ കോടതിയെ സമീപിക്കാനാണ് ബിജെപിയുടെ നീക്കം. ഇന്നാണ് ഓർഡിനൻസിൽ…

Read More

കോഴിക്കോട് പാറക്കുളത്തില്‍ മീൻ പിടിക്കാനിറങ്ങിയ കുട്ടി മുങ്ങിമരിച്ചു

  കോഴിക്കോട് എടച്ചേരിയില്‍ പാറക്കുളത്തില്‍ മീൻ പിടിക്കാനിറങ്ങിയ കുട്ടി മുങ്ങിമരിച്ചു. കുറുമാനി കിഴക്കയിൽ സന്തോഷിന്‍റെ മകൻ അദ്വൈതാണ് മരിച്ചത്. കച്ചേരി പാറക്കുളത്തിലാണ് അപകടം നടന്നത്. വൈകുന്നേരം മീന്‍പിടിക്കാനിറങ്ങിയ രണ്ടു കുട്ടികള്‍ മുങ്ങിത്താഴുകയായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയ പ്രദേശവാസി ഒരു കുട്ടിയെ രക്ഷപ്പെടുത്തി. നാട്ടുകാരും ഫയർ ഫോഴ്സും നടത്തിയ തിരച്ചിലിലാണ് അദ്വൈതിന്‍റെ മൃതദേഹം കണ്ടെത്തിയത്.

Read More

അതിരപ്പിള്ളിയിൽ അഞ്ച് വയസ്സുകാരിയെ കാട്ടാന ചവിട്ടിക്കൊന്നു

  തൃശ്ശൂർ അതിരപ്പിള്ളിയിൽ അഞ്ച് വയസ്സുള്ള പെൺകുട്ടിയെ കാട്ടാന ചവിട്ടിക്കൊന്നു. മാള പുത്തൻചിറ സ്വദേശി ആഗ്നിമിയ ആണ് കൊല്ലപ്പെട്ടത്. മുത്തശ്ശിയുടെ മരണാനന്തര ചടങ്ങിനായാണ് അച്ഛനമ്മമാർക്കൊപ്പം കുട്ടി അതിരപ്പിള്ളിയിൽ എത്തിയത്. കണ്ണംകുഴിയിൽ വെച്ച് ഇന്നലെ സന്ധ്യയോടെയാണ് സംഭവം. കുട്ടിയുടെ അച്ഛൻ പുത്തൻചിറ കച്ചട്ടിൽ നിഖിലിനും കുട്ടിയുടെ അമ്മയുടെ പിതാവ് ജയനും ആനയുടെ ആക്രമണത്തിൽ പരുക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ വീടിന് സമീപത്ത് നിന്നും അൽപം മാറിയാണ് ഒറ്റയാനെ കണ്ടത്. ബൈക്കിൽ വരികയായിരുന്ന നിഖിലും ഭാര്യപിതാവും ആഗ്നിമിയയും ആനയെ…

Read More

പ്രഭാത വാർത്തകൾ

  🔳ലോകായുക്തയുടെ അധികാരങ്ങള്‍ വെട്ടിക്കുറച്ചുകൊണ്ടുള്ള ഓര്‍ഡിനന്‍സ് വിജ്ഞാപനമായി. ഓര്‍ഡിനന്‍സില്‍ ഗവര്‍ണ്ണര്‍ ഒപ്പിട്ടതിന് പിറകേയാണ് സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കിയത്. ഇതോടെ നിയമം നിലവില്‍വന്നു. പൊതുപ്രവര്‍ത്തകരെ കുറ്റക്കാരെന്നു കണ്ടെത്തുന്ന ലോകായുക്ത വിധിയെ ഇനി മുതല്‍ സര്‍ക്കാരിനു തള്ളിക്കളയാം. ഓര്‍ഡിനന്‍സിനെതിരേ സിപിഐ അതൃപ്തി ആവര്‍ത്തിച്ചു. ബിജെപി ഇടനിലക്കാരായി സര്‍ക്കാറും ഗവര്‍ണ്ണറും തമ്മില്‍ നടത്തിയത് കൊടുക്കല്‍ വാങ്ങലാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആരോപിച്ചു. 🔳സില്‍വര്‍ ലൈനിന്റെ പരിസ്ഥിതി അനുമതിക്കായി കേരളം അപേക്ഷ നല്‍കിയിട്ടില്ലെന്നു കേന്ദ്ര സര്‍ക്കാര്‍. വനംപരിസ്ഥിതി സഹമന്ത്രി അശ്വിനി കുമാര്‍…

Read More

കുഞ്ഞിളം നാവിൽ നൽകാം റാഗി, പോഷകസമൃദ്ധം ഈ ഭക്ഷ്യധാന്യം

  പുല്ലു വർഗ്ഗത്തിൽപ്പെട്ട ധാന്യ വിളയാണ് റാഗി. ഇന്ത്യയിലെ ഹിമാലയൻ താഴ്വരകളിൽ ധാരാളമായി ഇത് കണ്ടു വരുന്നു. എതോപ്യയാണ് ഇതിൻറെ ജന്മദേശമായി കണക്കാക്കുന്നത്. ഇന്ന് ഏഷ്യയിലെ ഉഷ്ണമേഖലാ പ്രദേശങ്ങളിൽ എല്ലാം തന്നെ ഇത് ധാരാളമായി കൃഷി ചെയ്യുന്നുണ്ട്. പോഷക മൂല്യങ്ങളുടെ കലവറയായ റാഗി കുഞ്ഞുങ്ങൾക്ക് നൽകുക വഴി അവരുടെ രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നു. ഇത് കാൽസ്യത്തിൻറെ യും ഇരുമ്പിന്റെയും മികച്ച സ്രോതസ്സാണ്. പലതരത്തിൽ കുറുക്കുകൾ ഉണ്ടാകാമെങ്കിലും എല്ലാത്തിലും മികച്ചത് റാഗി തന്നെയാണ്. കുട്ടികൾക്ക് മാത്രമല്ല പ്രമേഹരോഗികൾക്കും ഇത് ഉത്തമമാണ്….

Read More

പെഗസസ്: വ്യക്തിവിവരം നോക്കില്ല: പൂർണ വിവരസുരക്ഷയുമില്ല

ന്യൂഡൽഹി: പെഗസസ് പരിശോധനയ്ക്കു ലഭിക്കുന്ന ഫോണുകളിലെ വ്യക്തിവിവരങ്ങൾ തുറന്നുനോക്കില്ലെങ്കിലും ഡേറ്റയ്ക്കു പൂർണസുരക്ഷ ഉറപ്പുതരാൻ കഴിയില്ലെന്ന് സുപ്രീംകോടതി നിയോഗിച്ച വിദഗ്ധസമിതിയുടെ പ്രവർത്തനരേഖ. പകരം, ഫോണിനോ ഡേറ്റയ്‌ക്കോ മനഃപൂർവമായ കേടുപാടുകൾ സംഭവിക്കില്ലെന്ന് ഉറപ്പുനൽകാൻ സാധിക്കും. പെഗസസ് ഫോൺ ചോർത്തൽ കണ്ടെത്താൻ സുപ്രീംകോടതി നിയോഗിച്ച സമിതിക്ക് പരിശോധനയ്ക്കായി ലഭിച്ചത് വെറും 2 പേരുടെ മൊബൈൽ ഫോൺ മാത്രമായിരുന്നു. ഇക്കാരണത്താൽ തെളിവു സമർപ്പിക്കാനുള്ള സമയപരിധി 8 വരെ നീട്ടിയിരിക്കുകയാണ്. സ്വകാര്യതയുമായി ബന്ധപ്പെട്ട ആശങ്കകൾ മൂലമാണ് പലരും ഫോൺ സമിതിക്കു നൽകാൻ വിമുഖത കാട്ടുന്നതെന്നു…

Read More

എം ശിവശങ്കറിനെതിരെ നടപടി വേണ്ടെന്ന് സര്‍ക്കാര്‍ വിലയിരുത്തല്‍

തിരുവനന്തപുരം: മുന്‍കൂര്‍ അനുമതില്ലാതെ പുസ്തകം എഴുതി ചട്ടലംഘനം നടത്തിയെന്ന് ആരോപണം നേരിടുന്ന എം ശിവശങ്കറിനെതിരെ സര്‍ക്കാര്‍ നടപടി ഉണ്ടായേക്കില്ല. സര്‍ക്കാരിനേയോ സര്‍ക്കാര്‍ നയങ്ങളേയോ വിമര്‍ശിക്കുന്ന പരാമര്‍ശങ്ങളൊന്നും ശിവശങ്കറിന്റെ ‘അശ്വത്ഥാമാവ് വെറും ഒരു ആന’ എന്ന പുസ്തകത്തില്‍ ഇല്ലെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. 1968ലെ ഓള്‍ ഇന്ത്യ സര്‍വീസ് റൂള്‍ അനുസരിച്ച് സര്‍വീസിലിരിക്കെ ഒരു ഐ എ എസ് ഉദ്യോഗസ്ഥന് പുസ്തകം എഴുതുന്നതിന് മുന്‍കൂര്‍ അനുമതിയുടെ ആവശ്യമില്ല. എന്നാല്‍ ഐ എ എസ് ഉദ്യോഗസ്ഥന്‍ എഴുതുന്ന പുസ്തകത്തില്‍ സര്‍ക്കാറിന്റെ നയങ്ങളെയോ,…

Read More

വാവ സുരേഷിന് സിപിഎം വീട് നിർമിച്ച് നൽകുമെന്ന് മന്ത്രി വി എൻ വാസവൻ

വാവ സുരേഷിന് വീട് നിർമിച്ച് നൽകുമെന്ന് മന്ത്രി വി.എൻ വാസവൻ. സിപിഎം നിയന്ത്രണത്തിലുള്ള അഭയം ചാരിറ്റബിൾ ട്രസ്റ്റുമായി സഹകരിച്ചായിരിക്കും വീട് നിർമിച്ച് നൽകുകയെന്ന് മന്ത്രി വ്യക്തമാക്കി. അതേസമയം ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് വാവ സുരേഷ് ഇന്ന് ആശുപത്രി വിട്ടു. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. കൃത്യ സമയത്ത് കിട്ടിയ പരിചരണം തനിക്ക് രണ്ടാം ജന്മം സാധ്യമാക്കിയെന്ന് വാവ സുരേഷ് പ്രതികരിച്ചിരുന്നു. രണ്ടാം ജന്മത്തെ കോട്ടയം ജില്ലക്കാർ എനിക്ക് തിരിച്ചുതന്നു. നാട്ടുകാരുടെ വലിയ സഹകരണത്തിന്റ ഭാഗമായാണ് ആശുപത്രിയിൽ കൃത്യസമയത്ത്…

Read More

കനത്ത മഞ്ഞുവീഴ്ച; അരുണാചൽപ്രദേശിൽ ഏഴ് സൈനികരെ കാണാതായി

അരുണാചൽ പ്രദേശിൽ അതിശക്തമായ മഞ്ഞുവീഴ്ച്ചയെ തുടർന്ന് ഏഴ് സൈനികരെ കാണാതായി. പട്രോളിങ്ങിന്റെ ഭാഗമായി പോയ സൈനികരെ ഞായറാഴ്ച്ചയാണ് കാണാതായതെന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി. കമെങ് മേഖലയിലെ ഉയർന്ന പ്രദേശത്താണ് ഹിമപാതം ഉണ്ടായത്. രക്ഷാപ്രവർത്തനത്തിനുള്ള സംഘം സംഭവസ്ഥലത്തേക്ക് തിരിച്ചു. കാണാതായവരെ കണ്ടെത്താൻ സൈന്യം വ്യോമമാർഗം തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി കനത്ത മഞ്ഞുവീഴ്ചയോടു കൂടിയ പ്രതികൂല കാലാവസ്ഥയാണ് പ്രദേശത്ത് റിപ്പോർട്ട് ചെയ്യുന്നതെന്ന് സൈന്യം പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.  

Read More