സ്ത്രീകളുടെ വിവാഹപ്രായം 21 ആക്കാനുള്ള ബില്‍ നാളെ രാജ്യസഭയില്‍
സ്ത്രീകളുടെ വിവാഹപ്രായം 21 ആയി ഉയര്‍ത്താനുള്ള ബില്‍ നാളെ സര്‍ക്കാര്‍ രാജ്യസഭയില്‍ അവതരിപ്പിച്ചേക്കും. പ്രതിപക്ഷ കക്ഷികള്‍ കടുത്ത വിയോജിപ്പ് വ്യക്തമാക്കുമ്പോഴും ബില്‍ നടപ്പു സമ്മേളനത്തില്‍ പാസാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം അവസാനിക്കാന്‍ ഇനി നാലു ദിവസം മാത്രമാണ് അവശേഷിക്കുന്നത്. എട്ടു ബില്ലുകളാണ് ഇതിനിടെ പാസാക്കാന്‍ സര്‍ക്കാര്‍ ഉന്നം വയ്ക്കുന്നത്. ഇതില്‍ ചിലതെല്ലാം ലോക്‌സഭ പാസാക്കിയവയാണ്. ബാക്കിയുള്ള ബില്ലുകളില്‍ ഏറ്റവും പ്രധാനമായത് സ്ത്രീകളുടെ വിവാഹ പ്രായം 18ല്‍ നിന്നും 21 ആയി ഉയര്‍ത്താനുള്ള ബില്ലും ആധാര്‍…
