സൂര്യകുമാർ യാദവിന് അർധ സെഞ്ച്വറി; രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് ഭേദപ്പെട്ട സ്‌കോർ
വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് ഭേദപ്പെട്ട സ്‌കോർ. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിന് ഇറങ്ങേണ്ടി വന്ന ഇന്ത്യ നിശ്ചിത 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 237 റൺസ് എടുത്തു. ഇന്ത്യക്കായി സൂര്യകുമാർ യാദവ് അർധ സെഞ്ച്വറി തികച്ചു കെ എൽ രാഹുൽ ടീമിലെത്തിയതോടെ ഇഷാൻ കിഷനെ മാറ്റി റിഷഭ് പന്തിനെ ഓപണറാക്കിയുള്ള ഇന്ത്യയുടെ നീക്കം പാളുകയായിരുന്നു. സ്‌കോർ 9ൽ നിൽക്കെ 5 റൺസെടുത്ത രോഹിത് ശർമ പുറത്തായി. സ്‌കോർ 39ൽ 18 റൺസെടുത്ത പന്തും…
