ആർടിപിസിആർ ടെസ്റ്റിന് 300 രൂപയാക്കി; പിപിഇ കിറ്റ് കുറഞ്ഞ വില 154 രൂപയായി, മാസ്‌കിനും വില കുറയും

സംസ്ഥാനത്തെ കൊവിഡ് പരിശോധനകൾക്കും പിപിഇ കിറ്റ് അടക്കമുള്ള സുരക്ഷാ സാമഗ്രികൾക്കും നിരക്ക് കുറച്ച് വില പുനക്രമീകരിച്ചതായി ആരോഗ്യമന്ത്രി വീണ ജോർജ്. ആർടിപിസിആർ പരിശോധനക്ക് ഇനി മുതൽ 300 രൂപ മാത്രമേ ഈടാക്കാവൂ എന്ന് ഉത്തരവിൽ പറയുന്നു

ആന്റിജൻ ടെസ്റ്റിന് 100 രൂപ, എകസ്പർട്ട് നാറ്റ് ടെസ്റ്റിന് 2350 രൂപയും ട്രൂനാറ്റ് ടെസ്റ്റിന് 1225 രൂപയും ആർടി ലാമ്പ് ടെസ്റ്റിന് 1025 രൂപയുമായി കുറച്ചു. പിപിഇ കിറ്റ് ഒരു യൂണിറ്റിന് 154 രൂപയും ഡബിൾ എക്‌സ് എൽ സൈസിന് 156 രൂപയുമാക്കി.

എൻ 95 മാസ്‌ക് ഒരെണ്ണത്തിന് കുറഞ്ഞ തുക 5.50 രൂപയും ഉയർന്ന തുക 15 രൂപയുമാണ്. അമിത ചാർജ് ഈടാക്കിയാൽ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. നേരത്തെ ആർടിസിപിആർ ടെസ്റ്റിന് 500 രൂപയും ആന്റിജൻ ടെസ്റ്റിന് 300 രൂപയുമായിരുന്നു.