പഞ്ചസാര എന്ന വില്ലൻ; എന്തുകൊണ്ട് പഞ്ചസാരയെ ‘വെളുത്ത വിഷം’ എന്ന് വിളിക്കുന്നു
ശരീരത്തിന് ദോഷം ചെയ്യുന്ന ഭക്ഷണ പദാർത്ഥമാണ് പഞ്ചസാര. ദീർഘകാലമുള്ള അമിതമായ പഞ്ചസാരയുടെ ഉപയോഗം രോഗപ്രതിരോധ സംവിധാനത്തിന് വരെ വളരെ ദോഷകരമായി ഭവിക്കും. പഞ്ചസാരയുടെ ഭവിഷ്യത്തിനെ കുറിച്ചറിഞ്ഞാൽ ഒരുപക്ഷെ നിങ്ങളത് എളുപ്പത്തിൽ ഉപേക്ഷിച്ചേക്കാം. നിയന്ത്രിതമായ രീതിയിൽ കഴിച്ചില്ലെങ്കിൽ മനുഷ്യ ശരീരത്തിന് ഒരു വിഷം മാത്രമാണ് ഈ പഞ്ചസാര. ക്യാൻസറിന് കാരണമാകുന്നത് മുതൽ ടിഷ്യു ഇലാസ്തികത കുറയുന്നതിന് വരെ കാരണമായേക്കാവുന്ന ഈ ക്രിസ്റ്റൽ ക്യൂബുകൾ പല ആരോഗ്യ പ്രശ്‌നങ്ങളുടെയും ഉറവിടമാണ്. അതുകൊണ്ട് തന്നെയാണ് ഇതിനെ വൈറ്റ് ഡെത്ത് എന്ന്…
