Webdesk

കുവൈത്തിൽ മ​യ​ക്കു​മ​രു​ന്നു​മാ​യി ഇ​ന്ത്യ​ക്കാ​ര​ൻ പി​ടി​യി​ൽ

  കുവൈത്ത് സിറ്റി: കു​വൈ​ത്ത്​ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ മ​യ​ക്കു​മ​രു​ന്നു​മാ​യി ഇ​ന്ത്യ​ക്കാ​ര​ൻ പി​ടി​യി​ലാ​യി. 120 ട്ര​മ​ഡോ​ൾ ഗു​ളി​ക​ക​ൾ ക​സ്​​റ്റം​സ്​ ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​യാ​ളി​ൽ​നി​ന്ന്​ പി​ടി​ച്ചെ​ടു​ത്തു. പെ​രു​മാ​റ്റ​ത്തി​ൽ അ​സ്വാ​ഭാ​വി​ക​ത​യും ഭ​യ​വും ക​ണ്ട​തോ​ടെ അ​ധി​കൃ​ത​ർ ലാ​ഗേ​ജ്​ വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ്​ പ​ല ഭാ​ഗ​ത്താ​യി മ​യ​ക്കു​മ​രു​ന്ന്​ ഗു​ളി​ക ക​ണ്ടെ​ത്തി​യ​ത്.മ​റ്റൊ​രു കേ​സി​ൽ 200 ഗ്രാം ​മ​യ​ക്കു​മ​രു​ന്നു​മാ​യി ശ്രീ​ല​ങ്ക​ക്കാ​ര​നും പി​ടി​യി​ലാ​യി. പ്ര​തി​ക​ളെ നി​യ​മ​ന​ട​പ​ടി​ക​ൾ​ക്കാ​യി മ​യ​ക്കു​മ​രു​ന്ന്​ വി​രു​ദ്ധ വി​ഭാ​ഗ​ത്തി​ന്​ കൈ​മാ​റി.

Read More

കെഎസ്ആര്‍ടിസി ജീവനക്കാര്‍ കൂലിപ്പണിക്ക് പോകുന്നു, ലീവ് വേണമെന്നാവശ്യപ്പെട്ട് കത്ത്

  കൊല്ലം: കെഎസ്ആര്‍ടിസിയില്‍ ശമ്പളമില്ല. ശമ്പളം നല്‍കാത്തതിനാല്‍ കൂലിപ്പണിക്ക് പോകാന്‍ ലീവ് ആവശ്യപ്പെട്ട് ജീവനക്കാര്‍. പുനലൂര്‍ ഡിപ്പോയിലെ ജീവനക്കാരാണ് ശമ്പളം കിട്ടാത്തതിനാല്‍ കൂലിപ്പണിക്ക് പോകുന്നതിന് അവധി ആവശ്യപ്പെട്ടു എടിഒയ്ക്ക് കത്തുനല്‍കിയത് . നിത്യച്ചെലവ് പോലും വഹിക്കാനാകാത്ത സ്ഥിതിയാണുള്ളത് . കുടുംബം മുന്നോട്ടു കൊണ്ടുപോകാനാകുന്നില്ല. അതിനാല്‍ കുടുംബം പുലര്‍ത്താനാണ് കൂലിപ്പണിക്ക് പോകാന്‍ തീരുമാനിച്ചതെന്ന് ജീവനക്കാര്‍ പറഞ്ഞു. നവംബര്‍ 30ന് ലഭിക്കേണ്ട ശമ്പളം രണ്ടര ആഴ്ചയായിട്ടും ലഭിക്കാഞ്ഞതോടെയാണ് ജീവനക്കാര്‍ പരസ്യ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. ബിഎംഎസ് യൂണിയനില്‍പ്പെട്ട കെഎസ്ആര്‍ടിസി ജീവനക്കാര്‍ ഇന്നലെ…

Read More

വിവാഹ പ്രായം ഉയർത്തുന്നതിൽ ചിലർക്ക് എതിർപ്പ്; അവരെ സ്ത്രീകൾക്ക് മനസ്സിലാകും: പ്രധാനമന്ത്രി

  സ്ത്രീകളുടെ വിവാഹ പ്രായം ഉയർത്തുന്നതിനെ ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഉത്തർപ്രദേശിലെ പ്രയാഗ് രാജിൽ നടന്ന സർക്കാർ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വനിതാ ക്ഷേമത്തിനായി തന്റെ സർക്കാർ നൽകുന്ന സംഭാവനകളെ കുറിച്ച് യോഗത്തിൽ അദ്ദേഹം വാചാലനായി. ഏകദേശം രണ്ട് ലക്ഷത്തിലധികം വനിതകൾ പങ്കെടുത്ത പരിപാടിയിലാണ് പ്രധാനമന്ത്രിയുടെ പരാമർശങ്ങൾ മുൻപ് സ്ത്രീകളുടെ വിവാഹ പ്രായം 18 വയസ്സായിരുന്നു. എന്നാൽ പെൺകുട്ടികൾക്ക് പഠനത്തിന് കൂടുതൽ സമയം ആവശ്യമുണ്ട്. അതിനാലാണ് ഞങ്ങൾ വിവാഹ പ്രായം 21 ആക്കി ഉയർത്തുന്നത്. വിവാഹ പ്രായം…

Read More

ഇരട്ടക്കൊലപാതകം: സമാധാനം നിലനിർത്താൻ ആഹ്വാനം ചെയ്ത് ആലപ്പുഴയിൽ സർവകക്ഷി യോഗം

  ഇരട്ട കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ ആലപ്പുഴയിൽ സർവകക്ഷി യോഗം ചേർന്നു. ജില്ലയിൽ പരിപൂർണമായ സമാധാനവും ശാന്തിയും നിലനിർത്താൻ യോഗം ആഹ്വാനം ചെയ്തു. മന്ത്രിമാരായ സജി ചെറിയാൻ, പി പ്രസാദ് എന്നിവർ സർവകക്ഷി യോഗത്തിന് നേതൃത്വം നൽകി. ഇരട്ടക്കൊലപാതകങ്ങളുടെ തുടർച്ചയായി ഒരു അനിഷ്ട സംഭവങ്ങളും ജില്ലയിൽ ഉണ്ടാകരുതെന്ന് സർവകക്ഷി യോഗം ആഹ്വാനം ചെയ്തതായി മന്ത്രി സജി ചെറിയാൻ പറഞ്ഞു. കൊലപാതകങ്ങളിൽ പങ്കാളികളായവരെയും ഗൂഢാലോചനയിൽ പങ്കെടുത്തവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരും. എല്ലാ രാഷ്ട്രീയ പാർട്ടികളും അവരുടെ തലങ്ങളിൽ സമാധാനത്തിനായുള്ള പ്രചാരണങ്ങൾ…

Read More

ഒമിക്രോൺ അതിഭീകരം: അപകട സാധ്യത കണക്കിലെടുത്ത് മുൻകരുതൽ സ്വീകരിക്കാൻ കേന്ദ്ര നിർദേശം

കൊവിഡിന്റെ ഡെൽറ്റ വകഭേദത്തേക്കാൾ രോഗവ്യാപന തോത് മൂന്നിരട്ടിയുള്ളതാണ് ഒമിക്രോൺ വകഭേദമെന്ന് കേന്ദ്രസർക്കാർ. പ്രതിരോധ നടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായി വാർ റൂമുകൾ തയ്യാറാക്കാൻ കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. അപകടകരമായ നിലയിലേക്ക് കാര്യങ്ങൾ നീങ്ങിയേക്കാമെന്ന ദീർഘവീക്ഷണത്തോടെ തയ്യാറെടുപ്പുകൾ നടത്താനാണ് ആരോഗ്യമന്ത്രാലയം നൽകിയ നിർദേശം പ്രദേശിക തലത്തിലും ജില്ലാ അടിസ്ഥാനത്തിലും തയ്യാറെടുപ്പുകൾ ക്രമീകരിക്കണം. അപകട സാധ്യത കണക്കിലെടുത്തുവേണം പ്രവർത്തനം ഏകോപിപ്പിക്കേണ്ടത്. രോഗവ്യാപനം തടയാൻ ആവശ്യമെങ്കിൽ നൈറ്റ് കർഫ്യൂ, ആൾക്കൂട്ടം ഉണ്ടാകുന്ന പരിപാടികളുടെ നിയന്ത്രണം, ഓഫീസുകളിലെ ഹാജർ ക്രമീകരണം, പൊതുഗതാഗത…

Read More

പ്രഭാത വാർത്തകൾ

  🔳കൊറോണ വൈറസിന്റെ ഡെല്‍റ്റ വകഭേദത്തെ അപേക്ഷിച്ച് ഒമിക്രോണിന് രോഗവ്യാപനതോത് മൂന്നിരട്ടി കൂടുതലെന്ന് കേന്ദ്ര സര്‍ക്കാര്‍. പ്രതിരോധ നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി വാര്‍ റൂമുകള്‍ തയ്യാറാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. അപകടകരമായ നിലയിലേക്ക് കാര്യങ്ങള്‍ നീങ്ങിയേക്കാമെന്ന ദീര്‍ഘവീക്ഷണത്തോടെ തയ്യാറെടുപ്പുകള്‍ നടത്താനാണ് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷന്‍ അയച്ച കത്തില്‍ വ്യക്തമാക്കുന്നത്. 🔳പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 വയസാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ ബില്ല് ചിലര്‍ക്ക് വേദനയുണ്ടാക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിവാഹപ്രായം സംബന്ധിച്ചുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ സ്ത്രീകള്‍…

Read More

കേരളം വിദ്യാഭ്യാസത്തിലും സ്ത്രീശാക്തീകരണത്തിലും ഏറെ മുന്നിൽ: രാഷ്ട്രപതി രാംനാഥ് കോവിന്ദ്

  കാസർകോട്: കേരളം വിദ്യാഭ്യാസത്തിലും സ്ത്രീശാക്തീകരണത്തിലും ഏറെ മുന്നിലാണെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. സ്‌കൂളുകളും കോളജുകളും രാജ്യത്തിന്റെ ഭാഗധേയം രൂപപ്പെടുത്തുന്ന ശില്‍പശാലകളാണെന്നും വിദ്യകൊണ്ട് പ്രബുദ്ധരാവുക എന്ന ശ്രീനാരായണഗുരുവിന്റെ വാക്കുകൾ ഏവർക്കും പ്രചോദനമാണെന്നും അദ്ദേഹം പറഞ്ഞു. സാക്ഷരതയിലും സ്ത്രീ വിദ്യാഭ്യാസത്തിലും രാഷ്ട്രപതി കേരളത്തെ പ്രശംസിച്ചു. കേരളം പഠനമേഖലയില്‍ മറ്റു സംസ്ഥാനങ്ങളെക്കാള്‍ ഏറെ മുന്നിലാണെ ന്നും ഐക്യരാഷ്ട്ര സഭയ്ക്കു കീഴിലുള്ള യുനെസ്കോയുടെ ആഗോള പഠന നഗര ശൃംഖലയിൽ കേരളത്തില്‍നിന്ന് തൃശൂരും നിലമ്പൂരും ഉള്‍പ്പെട്ടിട്ടുണ്ടെന്നും കേരളീയരുടെ സാക്ഷരത വര്‍ധിപ്പിക്കാന്‍ പിഎന്‍ പണിക്കര്‍…

Read More

സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ നിലപാട് മയപ്പെടുത്തി ശശി തരൂര്‍

  സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് നിലപാട് മയപ്പെടുത്തി ശശി തരൂര്‍ എംപി. പദ്ധതിയെക്കുറിച്ച് കേന്ദ്രസര്‍ക്കാരിന്റെ നിലപാട് അവ്യക്തമാണ്. പരിസ്ഥിതി നാശം, നഷ്ടപരിഹാരം എന്നിവയില്‍ നിലപാട് വ്യക്തമാക്കണമെന്നും ശശി തരൂര്‍ എംപി പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു എംപിയുടെ പ്രതികരണം. കെ റെയിലിനെതിരെ യു.ഡി.എഫ് എം.പിമാര്‍ റെയില്‍വെ മന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ തരൂര്‍ എം.പി ഒപ്പുവച്ചിരുന്നില്ല. വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് സ്വാഗതാര്‍ഹമാണെന്നായിരുന്നു തരൂരിന്റെ പരാമര്‍ശം.  

Read More

സിനിമ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ സുനില്‍ ഗുരുവായൂര്‍ അന്തരിച്ചു

  ഗുരുവായൂർ: പ്രശസ്ത സിനിമ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ സുനില്‍ ഗുരുവായൂര്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഗുരുവായൂരിലെ സ്വവസതിയിലായിരുന്നു അന്ത്യം. ഭാര്യ അംബിക. മക്കള്‍ അനിത, അനില്‍. ഭരതന്‍ സംവിധാനം ചെയ്ത വൈശാലിയിലൂടെയാണ് സിനിമയിലെത്തുന്നത്. പിന്നീട് നിരവധി മലയാള സിനിമകള്‍ക്ക് നിശ്ചല ഛായാഗ്രഹണം നിര്‍വഹിച്ചിട്ടുണ്ട്.

Read More

വിവാഹ പ്രായ ഏകീകരണ ബില്ല് ലോക്‌സഭയിൽ; കീറിയെറിഞ്ഞ് പ്രതിഷേധിച്ച് പ്രതിപക്ഷം

  പെൺകുട്ടികളുടെ വിവാഹ പ്രായം 18ൽ നിന്ന് 21 ആക്കി ഉയർത്തുന്നതിനുള്ള വിവാഹപ്രായ ഏകീകരണ ബിൽ പാർലമെന്റിൽ അവതരിപ്പിച്ചു. വനിതാ ശിശു ക്ഷേമ വകുപ്പ് മന്ത്രി സ്മൃതി ഇറാനിയാണ് ലോക്‌സഭയിൽ ബില്ല് അവതരിപ്പിച്ചത്. അതേസമയം പ്രതിപക്ഷം ബില്ല് അവതരണത്തെ തടസ്സപ്പെടുത്താനായി ബഹളമുയർത്തി പ്ലക്കാർഡുകളുമായി പ്രതിപക്ഷ അംഗങ്ങൾ നടത്തുളത്തിലിറങ്ങി പ്രതിഷേധിച്ചു. കൂടിയാലോചിക്കാതെയാണ് കേന്ദ്രസർക്കാർ ഇത്തരമൊരു നീക്കം നടത്തിയതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. സംസ്ഥാനങ്ങളുമായും പ്രതിപക്ഷ പാർട്ടികളുമായും ചർച്ച ചെയ്യേണ്ടതിന്റെ ആവശ്യകതയും പ്രതിപക്ഷം ചൂണ്ടിക്കാട്ടി. ബില്ലിന് ഗൂഢലക്ഷ്യമുണ്ടെന്ന് ആരോപിച്ച പ്രതിപക്ഷം ബില്ല്…

Read More